Tuesday, June 11, 2019

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (Sachin Tendulkar)


ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ കായികതാരം. 'ലിറ്റില്‍ മാസ്റ്റര്‍' എന്ന ഓമനപ്പേരില്‍ കായികപ്രേമികള്‍ കൊണ്ടാടിയ സച്ചിന്‍ ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളാണ്. ബാറ്റിംഗിലെ ആക്രമണ ശൈലികൊണ്ട് 'മാസ്റ്റര്‍ ബ്ലാസ്റ്റര്‍' എന്നും വിളിക്കപ്പെടുന്നു.
1989ല്‍ 16 വര്‍ഷവും 205 ദിവസവും പ്രായമുള്ളപ്പോള്‍, പാകിസ്ഥാനെതിരെ കളിച്ചുകൊണ്ട്, ടെസ്റ്റ് ക്രിക്കറ്റില്‍ കാലുകുത്തി. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ കളിക്കാരന്‍ ഇദ്ദേഹമാണ് ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും
നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനും മറ്റാരുമല്ല. 463 ഏകദിന മത്സരങ്ങളിലായി 18426 റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിന്‍. ഏകദിനത്തില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി നേടിയ കളിക്കാരനും ഇദ്ദേഹം തന്നെ. 2011 ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും കൂടി 201 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് സച്ചിന്‍.
1973 ഏപ്രില്‍ 24ന് മുംബൈയില്‍ ജനിച്ചു. പിതാവ് പ്രമുഖ മറാത്തി നോവലിസ്റ്റ് രമേഷ് തെന്‍ഡുല്‍ക്കര്‍. മാതാവ് രജനി തെന്‍ഡുല്‍ക്കര്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥാഗ്രന്ഥമാണ് 'പ്ലേയിംഗ് ഇറ്റ് മൈ വേ'.
ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം (2013) നേടുന്ന ആദ്യ കായികതാരം സച്ചിനാണ്. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന 1997ല്‍ സച്ചിന് സമ്മാനിക്കപ്പെട്ടു. കൂടാതെ അര്‍ജുന (1994), പദ്മശ്രീ (1999), പദ്മവിഭൂഷണ്‍ (2008) എന്നീ ബഹുമതികളും ലഭിച്ചു. 1997ലെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ രാജ്യസഭാംഗം.
2012 ഡിസംബര്‍ 23നു ഏകദിന മത്സരങ്ങളില്‍നിന്നും പിന്നീട് 2013 നവംബര്‍ 17നു വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന തന്റെ ഇരുന്നൂറാം ടെസ്റ്റ് പൂര്‍ത്തിയാക്കി ടെസ്റ്റില്‍ നിന്നും സച്ചിന്‍ വിരമിച്ചു.

Sachin’s batting performance



Tuesday, June 4, 2019

ഹാന്‍സ് ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ്‌ (Hans Christian Oersted)


ലോകപ്രസിദ്ധനായ ഡാനിഷ് ഭൗതികശാസ്ത്രജ്ഞനും, രസതന്ത്രജ്ഞനുമായിരുന്നു ഹാന്‍സ് ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ്. വൈദ്യുതകാന്തികതയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈദ്യുതപ്രവാഹത്തിന് കാന്തികമണ്ഡലം സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം അദ്യമായി വെളിപ്പെടുന്നത് ഇതോടെയാണ്.
വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഈഴ്സ്റ്റഡ് നിയമം (Oersted’s law), കാന്തികതയുടെ യൂണിറ്റുകളിലൊന്നായ ഈഴ്സ്റ്റഡ് (Oersted) തുടങ്ങിയവയൊക്കെ ഈ പ്രതിഭാശാലിയുടെ പേരിനോട് ചേര്‍ത്താണ് രൂപപ്പെട്ടിരിക്കുന്നത്. 1999ല്‍ വിക്ഷേപിക്കപ്പെട്ട ആദ്യ ഡാനിഷ് കൃത്രിമോപഗ്രഹത്തിനും 'ഈഴ്സ്റ്റഡ്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
1777ല്‍ ഡെന്‍മാര്‍ക്കിലെ റുഡ്‌കോബിങ് എന്ന സ്ഥലത്ത് ജനിച്ചു. 1853-54 കാലഘട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ പ്രധാനമന്ത്രിയായിരുന്ന പ്രഗത്ഭ ആഭിഭാഷകന്‍ ആന്‍ഡേഴ്‌സ് സാന്‍ഡി ഈഴ്സ്റ്റഡ് (Anders Sandoe Orsted), ഹാന്‍സിന്റെ സഹോദരനായിരുന്നു.
ചെറു പ്രായത്തിലേ ശാസ്ത്രത്തില്‍ വലിയ ആഭിമുഖ്യമായിരുന്നു ഹാന്‍സിന്. 1800ല്‍ പ്രശസ്ത ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന അലസ്സാന്‍ഡ്രോ വാള്‍ട്ട ഇലക്ട്രിക് വാറ്ററിയുടെ ആദ്യ രൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വോള്‍ട്ടായിക് പൈല്‍ വികസിപ്പിച്ചു. ഇതിനെക്കുറിച്ച് മനസ്സിലാക്കിയ ഹാന്‍സ് ഈഴ്സ്റ്റഡ് ഇലക്ട്രിസിറ്റിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തല്പരനായി. 1806ല്‍ കോപന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി. ഇവിടെ വച്ച് ഇലക്ട്രിസിറ്റിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി.
1820 ഏപ്രില്‍ 1ന് ഒരു ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍, ഒരു ബാറ്ററി ഓഫാക്കുകയും ഓണാക്കുകയും ചെയ്യുന്നതനുസരിച്ച് മേശപ്പുറത്തിരുന്ന ഒരു കോംപസ് സൂചി ചലിക്കുന്നത് ഈഴ്സ്റ്റഡിന്റെ ശ്രദ്ധയില്‍ വരികയും തുടര്‍ന്ന് വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. രസതന്ത്രത്തിനും ഹാന്‍സ് ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ് വലിയ സംഭാവനകള്‍ നല്‍കി. ശുദ്ധമല്ലാത്ത രൂപത്തില്‍ ആദ്യമായി അലൂമിനിയത്തെ വേര്‍തിര്‍ച്ചെടുത്തത് ഇദ്ദേഹമായിരുന്നു. അതുകൊണ്ട് അലൂമിനിയം കണ്ടെത്തിയവരുടെ കൂട്ടത്തില്‍ ഓസ്റ്റെഡിനേയും ഉള്‍പ്പെടുത്തുന്നു.
 ഭൗതികശ്‌സ്ത്രത്തിനും രസതന്ത്രത്തിനു അതുല്ല്യ സംഭാവനകള്‍ നല്‍കിയ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ് 1851 ല്‍ തന്റെ 73-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.



Monday, June 3, 2019

Cover Info (LP&UP) Birds

✦ Starling
✦ Snowy Owl




ഷാമക്കിളി (White-rumped shama)
മരതകപ്രാവ് (Common Emerald Dove )
യെല്ലോ ഹെഡ് (Yellow Head)
Painted bunting
യൂറേഷ്യന്‍ ബ്ലൂ ടിറ്റ് (Eurasian Blue Tit)
Robin Bird
കാട്ടിലക്കിളി(Golden-fronted Leafbird)
Purple Swamphen


അപൂര്‍വി ചന്ദേല (Apurvi Chandela)


അന്താരാഷ്ട്ര ഷൂട്ടിംഗ് രംഗത്തെ പുത്തന്‍ താരോദയമാണ് ഇന്ത്യക്കാരിയായ അപൂര്‍വി സിംഗ് ചന്ദേല (Apurvi Singh Chandela)..
2012ല്‍ ന്യൂഡല്‍ഹിയില്‍ വച്ചുനടന്ന ദേശീയ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍, സ്വര്‍ണം നേടിക്കൊണ്ടാണ് അപൂര്‍വി വരവറിയിച്ചത്. പിന്നീട് 2014ല്‍ ഗ്ലാസ്‌ഗോയില്‍ വച്ചു നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. 2018 ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഇനത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. തുടര്‍ന്ന് 2019 ഫെബ്രുവരിയില്‍ ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് ഫെഡറേഷന്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഷൂട്ടിംഗ് ലോക കപ്പ് ചാംപ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി. ഇതിനുശേഷം 2019 മെയ് മാസത്തില്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ വച്ചു നടന്ന, ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് ഫെഡറേഷന്‍ ലോക കപ്പിലും തന്റ ഇഷ്ട ഇനമായ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി സ്വര്‍ണനേട്ടം ആവര്‍ത്തിച്ചു. ഇതോടെ അവൂര്‍വി ഈ ഇനത്തില്‍ ലോക നമ്പര്‍ വണ്‍ പദത്തിലുമെത്തി.
രാജസ്ഥാനിലെ ജയ്പൂരില്‍ 1993, ജനുവരി 4നാണ് അപൂര്‍വി ചന്ദേല ജനിച്ചത്. പിതാവ് കുല്‍ദീപ് സിംഗ് ചന്ദേലയും മാതാവ് ബിന്ദു രാത്തോറുമാണ്.

Apurvi Chandela - Wins Gold for India - 2014 Commonwealth Games



2019 അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷം

പീരിയോഡിക് ടേബിള്‍ പിറന്നിട്ട് 150 വര്‍ഷം തികയുന്ന 2019, 
അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷമായി ആചരിക്കുന്നു.

ദിമിത്രി മെന്‍ഡലിയേവ്
പീരിയോഡിക് ടേബിളിന്റെ സൃഷ്ടാവ്.




ആധുനിക രസതന്ത്രത്തിന്റെ മൂലക്കല്ലായി മാറിയ ഈ പട്ടിക കണ്ടെത്തിയിട്ട് 150 വര്‍ഷം തികയുന്നു. 2019നെ 'അന്താരാഷ്ട്ര പീരിയോഡിക് ടേബിള്‍ വര്‍ഷം' (IYPT2019) ആയി യു.എന്‍. ആചരിക്കുന്നത് അതുകൊണ്ടാണ്. 1869ല്‍ റഷ്യന്‍ രസതന്ത്രജ്ഞന്‍ ദിമിത്രി ഇവാനോവിച്ച് മെന്‍ഡലീഫ് ആണ് പീരിയോഡിക് ടേബിള്‍ തയാറാക്കിയത്. ജീവശാസ്ത്രത്തില്‍ പരിണാമ സിദ്ധാന്തം എത്ര പ്രധാനമാണോ അത്രയ്ക്ക് പ്രധാനമാണ് രസതന്ത്രത്തില്‍ പീരിയോഡിക് ടേബിള്‍ എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത് കണക്കിലെടുത്താണ്, 2017 ഡിസംബര്‍ 20ന് നടന്ന യു.എന്‍.പൊതുസഭയുടെ എഴുപത്തിരണ്ടാം സമ്മേളനം, 2019 പീരിയോഡിക് ടേബിള്‍ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചത്. യുനെസ്‌കോയ്ക്കാണ് ആഘോഷ പരിപാടികളുടെ ചുമതല. 'ആധുനിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനം ചെലുത്തിയതുമായ മുന്നേറ്റങ്ങളിലൊന്നാണ് പീരിയോഡിക് ടേബിളിന്റെ കണ്ടെത്തല്‍. രസതന്ത്രത്തിന്റെ മാത്രമല്ല, ഭൗതികശാസ്ത്രം, ജീവശാസ്ത്രം ഉള്‍പ്പടെ മറ്റ് പഠനമേഖലകളുടെയും അന്തസത്ത പ്രതിഫലിപ്പിക്കുന്ന കണ്ടുപിടുത്തമാണിത്' പീരിയോഡിക് ടേബിളിനെപ്പറ്റി യുനെസ്‌കോ അറിയിപ്പില്‍ പറയുന്നു.
മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ശാസ്ത്രലോകം തുടങ്ങിയിരുന്നു. 1789ല്‍ അന്ന് അറിയാമായിരുന്ന 33 മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ അന്റോയിന്‍ ലാവോസിയേര്‍ (Antoine Lavoisier) നടത്തിയ ശ്രമം ശ്രദ്ധേയമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൂടുതല്‍ മൂലകങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. എന്നാല്‍ ഇവയ്‌ക്കൊന്നും കൃത്യമായ ക്രമപ്പെടുത്തലുണ്ടായില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ശാസ്ത്രജ്ഞര്‍ അത്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. 1860ല്‍ ജര്‍മനിയിലെ കാള്‍സ്രുഗെയില്‍ ആദ്യ അന്തരാഷ്ട്ര കെമിക്കല്‍ കോണ്‍ഗ്രസ്സ് നടക്കുമ്പോള്‍, ഇറ്റാലിയന്‍ രസതന്ത്രജ്ഞന്‍ സ്റ്റാനിസ്ലാവോ കാനിസ്സാറോ (Stanislao Cannizzaro) ഒരു പ്രധാന കണ്ടെത്തല്‍ അവതരിപ്പിച്ചു. 'അവഗാഡ്രോ നിഗമനം' അടിസ്ഥാനമാക്കി മൂലകങ്ങളുടെ ആറ്റമിക ഭാരം (atomic weight)  നിര്‍ണയിക്കാനുള്ള ഒരു പുതിയ മാര്‍ഗമായിരുന്നു അത്. അതോടെ മൂലകങ്ങളെ സംബന്ധിച്ച് പ്രധാന സംഗതിയായി അറ്റോമിക ഭാരം മാറി. അറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തില്‍ മൂലകങ്ങള്‍ ക്രമീകരിക്കാനും വര്‍ഗ്ഗീകരിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. മൂലകങ്ങളെ ഇതുപ്രകാരം ക്രമീകരിക്കാന്‍ കഴിയുമെന്ന് ഫ്രഞ്ച് ഭൗമശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ എമിലി ബിഗുയര്‍ ഡി ഷാന്‍കോര്‍ട്ടോയ്‌സും (Alexandre Emile Beguyer de Chancourtois), ബ്രിട്ടീഷ് കെമിസ്റ്റ് ജോണ്‍ ന്യൂലാന്‍ഡ്‌സും (John Newlands) വെവ്വേറെ നിലകളില്‍ കണ്ടെത്തി. 1860കളില്‍ നടന്ന മുന്നേറ്റങ്ങള്‍ പക്ഷേ, അധികമൊന്നും മുന്നോട്ടുപോയില്ല. മൂലകങ്ങളെ അറ്റോമിക ഭാരം അനുസരിച്ച് ക്രമീകരിക്കേണ്ടതിില്ല എന്നും മറിച്ച് അക്ഷരമാല ക്രമത്തില്‍ പട്ടികപ്പെടുത്തിയാല്‍ മതി എന്നുമുള്ള വാദത്തിന് ഭൂരിപക്ഷം ലഭിച്ചു തുടങ്ങി.
അറ്റോമിക ഭാരം അടിസ്ഥാനമാക്കി മൂലകങ്ങളെ ക്രമീകരിച്ച മറ്റൊരാള്‍, ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ലോഥര്‍ മേയര്‍ (Lothar Meyer) ആണ്. മേയര്‍ രചിച്ച 'ദി മോഡേണ്‍ തിയറി ഓഫ് കെമിസ്ട്രി' എന്ന പുസ്തകത്തില്‍ കാനിസ്സാറോയുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയതിനേത്തുടര്‍ന്നാണ് അദ്ദേഹം ഈ കണ്ടെത്തലിലേക്കെത്തിയത്. എന്നാല്‍ പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍ ഇതിനേക്കുറിച്ച് സൂചനകള്‍ മാത്രമേ നല്‍കിയുള്ളു. 1868ല്‍ പുസ്തകത്തിന്റെ രണ്ടാംപതിപ്പില്‍ അത് വിശദമായി ഉള്‍പ്പെടുത്തിയെങ്കിലും, 1870ല്‍ മാത്രമാണ് പുസ്തകം അച്ചടിക്കപ്പെട്ടത്. അപ്പോഴേക്കും റഷ്യക്കാരനായ മെന്‍ഡലീഫ് പീരിയോഡിക് ടേബിള്‍ അവതരിപ്പിച്ചിരുന്നു.
മെന്‍ഡലീനോടുള്ള ബഹുമാനാര്‍ഥം പീരിയോഡിക് ടേബിളിലെ 101ാം മൂലകത്തിന് 'മെന്‍ഡലീവിയം' (mendelevium) എന്ന് പേരുനല്‍കി.


5th Issue

Students India

Students India

6th Issue