ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരം.
ജനുവരിമുതല്‍ ഒക്ടോബര്‍ വരെയാണ് പ്രജനനകാലം. ചെറിയ പൊന്തകളില്‍ കോപ്പയുടെ ആകൃതിയില്‍ കൂടു പണിയുന്നു. വീട്ടിനകത്തും ഇവ കൂടു പണിയാറുണ്ട്. ഇത്തരം കൂടുകള്‍ മനുഷ്യര്‍ പരിശോധിക്കുന്നതില്‍ ഇവ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. മനുഷ്യ സാമിപ്യം കുടുതല്‍ സുരക്ഷിതത്വം നല്‍കുന്നു എന്ന മട്ടിലാണിവയുടെ പെരുമാറ്റം. നാല് - അഞ്ചു മുട്ടകളാണ് സാധാരണ ഇടാറ്. പമ്പരത്തിന്റെ ആകൃതിയില്‍ നല്ല കുങ്കുമ വര്‍ണ്ണത്തിലുള്ള അനവധി കുത്തുകളോടു കൂടിയതാണ് മുട്ടകള്‍. കുഞ്ഞുങ്ങള്‍ക്ക് പതിനാലു ദിവസം പ്രായമായാല്‍ തള്ളപ്പക്ഷികള്‍ കൂട്ടിലേക്ക് തീറ്റയുമായി പോകുന്നതു നിര്‍ത്തും. പിന്നീട് തീറ്റയുമായി വന്ന് കൂടിനടുത്തുള്ള മരച്ചില്ലയില്‍ ഇരുന്ന് ശബ്ദമുണ്ടാക്കി കുഞ്ഞുങ്ങളെ വിളിക്കാറാണ് ചെയ്യുക. ഈ വിളികേട്ട് കുഞ്ഞുങ്ങള്‍ ഇറങ്ങി വന്നില്ലങ്കില്‍ അവ കൂടുതല്‍ കൂടിനടുത്തേക്കു ചെന്ന് ശബ്ദമുണ്ടാക്കും അപ്പോള്‍ കുഞ്ഞുങ്ങള്‍ ഇറങ്ങി വന്നാലും തീറ്റ കൊടുക്കാതെ കുറച്ചു കൂടെ അകലെയുള്ള മരച്ചില്ലയിലേക്ക് പറന്നു പോകും. രണ്ടോ മുന്നോ പ്രാവശ്യം ഇങ്ങനെ അടുത്ത ചില്ലയിലേക്കു മാറിയിരുന്നു കഴിഞ്ഞാല്‍ പിന്നീട് തെങ്ങുപോലെ കൂടുതല്‍ ഉയരമുള്ള മാറിയിരിക്കാന്‍ തുടങ്ങും. ഇങ്ങനെ അഞ്ചോ ആറോ പ്രാവശ്യം മാറിയിരുന്നതിനു ശേഷം മാത്രമേ കുഞ്ഞുങ്ങള്‍ക്കു തീറ്റ കൊടുക്കൂ. ഇത് കുഞ്ഞുങ്ങള്‍ക്കുള്ള പറക്കല്‍ പരിശീലനം കൂടിയാണ്. തീറ്റകൊടുത്തു കഴിഞ്ഞ് തള്ള പക്ഷികള്‍ കുഞ്ഞുങ്ങളുമായി ആകാശത്തേക്കു പറന്നു പോകും.
No comments:
Post a Comment