Showing posts with label UP. Show all posts
Showing posts with label UP. Show all posts

Monday, August 29, 2022

Red-whiskered bulbul


This is also called crested bulbul which is native to Asia. It is common in hill forests and urban gardens.
It has brown upper-parts and whitish underparts. The tall pointed black crest, red face patch and thin black moustachial line are its specialities. The tail is long and brown with white terminal feather tips. Its loud call which includes three or four note is peculkiar.
It feeds on fruits and small insects and perches on trees.

Green-barred Woodpecker


This bird of the woodpecker family which is commonly found in the South American regions. Its natural habitats are subtropical or tropical dry forests and subtropical or tropical moist lowland forests.
This is seen with yellow-green above with black spotted bars on the wings, back, and tail and spotted below.

Swainson’s spurfowl


This is also called Swainson’s francolin. It is found in the African continent especially in countries like Angola, Botswana, Lesotho, Malawi, Mozambique, Namibia, South Africa, Eswatini, Zambia, and Zimbabwe.
Swainson’s spurfowl was named after William Swainson, an English ornithologist. This bird has dark streaks, dark blackish legs, and bare red face and throat. It frequents grasslands and savannas.


കാളിക്കിളി (Common Starling-European Starling)

ഏഷ്യ, യൂറോപ്പ്, ആസ്‌ത്രേലിയ, ന്യൂസിലന്റ്, വടക്കെ അമേരിക്ക, തെക്കേ ആഫ്രിക്ക മുതലായ ഇടങ്ങളിലെല്ലാം കാണപ്പെടുന്ന ഒരിനം പക്ഷി.  ഇവയില്‍ തദ്ദേശവാസികളായവയും ദേശാടനം നടത്തുന്നവയും ഉണ്ട്. ദേശാടനത്തിനിടയില്‍ മണിക്കൂറില്‍ 60-80 കി.മീ വേഗത കൈവരിക്കുന്ന ഇവ 1000-1500 കിമീ ദൂരവും പിന്നിടും.
തിളങ്ങുന്ന കറുപ്പു നിറമാണ് ഇവയ്ക്ക്. കാലുകള്‍ പിങ്കു നിറം. കൊക്കുകള്‍ തണുപ്പു കാലത്ത് കറുത്ത നിറമാണെങ്കില്‍ വേനല്‍ക്കാലത്ത് മഞ്ഞ നിറമാവും.  കനം കുറഞ്ഞ, അറ്റം കൂര്‍ത്ത കോണിക്കല്‍ ആകൃതിയുള്ളതാണ് ഇവയുടെ കൊക്ക്. ഇളം നീല നിറത്തിലോ വെള്ള നിറത്തിലോ ആണ് മുട്ടകള്‍.
പ്രാണികളും, വിത്തുകളും പഴങ്ങളും മറ്റും ആഹാരമാക്കുന്ന ഇവ മിശ്രഭുക്കുകളാണ്.



നാട്ടുമരംകൊത്തി (Black-rumped Flameback)

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മരംകൊത്തി പക്ഷി വര്‍ഗ്ഗമാണ് നാട്ടുമരംകൊത്തി.
പച്ചകലര്‍ന്ന മഞ്ഞ നിരമാണിവയ്ക്ക്. വാലിന്റെ അഗ്രത്തെ തൂവലുകള്‍ കറുപ്പുനിറമാണ്. ആണ്‍ പക്ഷിയുടെ ശിഖ ചുവപ്പും പെണ്‍പക്ഷിയുടേത് കറുപ്പും ചുവപ്പും കലര്‍ന്നതുമാണ്. ജോടിയായിട്ടാണ് ഇവ സാധാരണ ഇരതേടാനിറങ്ങുക. കൂര്‍ത്ത കൊക്കാണ് ഇവയ്ക്ക്. ഒന്നിനുപുറകെ ഒന്നായി ഉയര്‍ന്നും താഴ്‌നുമായിട്ടുള്ള ഇവയുടെ പറക്കല്‍ ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്ക് പുറമേ പല ഏഷ്യന്‍ രാജ്യങ്ങളിലും ഇവയെ കാണാം.


ബാലി മൈന (Bali Myna)


പ്രധാനമായും ഇന്തോനേഷ്യയില്‍ കണ്ടുവരുന്ന ഒരിനം മൈനയാണിത്. ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ മാത്രമാണ് ഇവയെ സ്വാഭാവികമായി കാണാന്‍ സാധിക്കുക. ജാലക് ബാലി എന്നും അറിയപ്പെടുന്നു.
വെളുത്ത നിറമാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. വാലിന്റെയും ചിറകുകളുടേയും അറ്റം കറുത്ത നിറത്തിലാണ്. കണ്ണിനു ചുറ്റുമുള്ള നീലനിറത്തിലുള്ള ചര്‍മ്മമാണ് മറ്റൊരു പ്രത്യേകത.
അധികം ഉയരത്തിലല്ലാത്ത മരത്തലപ്പുകളിലാണ് ഇവ കഴിയുന്നത്. അപൂര്‍വമായേ ഇവ നിലത്തിറങ്ങാറുള്ളൂ. വെളുത്തനിറമായതിനാല്‍ ഇവ ശ്ത്രുക്കളുടെ കാഴ്ചയില്‍ അനായാസം പെടും എന്നതിനാല്‍ കൂട്ടമായാണ് ഇവ ഇര  തേടാനിറങ്ങുന്നത്. പഴങ്ങള്‍, വിത്തുകള്‍, പുഴുക്കള്‍, ഷഡ്പദങ്ങള്‍ എന്നിവയാണ് ബാലി മൈനകളുടെ ആഹാരം.


Pale-headed Rosella

The Pale-headed Rosella is a broad-tailed parrot, native to northeastern Australia. Found in open woodland, it feeds on seeds and fruit. These nest in hollows of large trees. It is sold as a cagebird as well.
It is moderate in size. Pale yellow head, white cheeks and pale blue underparts are its specialities. Its bill is pale blue-white and the legs dark grey. The eyes are yellow-brown.

Collared Aracari

This is a toucan which is common in American continents. This is also called Banded aracari, Ringed aracari and Spot-chested aracari.
The Collared Aracari is brightly marked and has a large bill. The head is black and the upperparts are dark olive green. There is reddish collar on the rear neck. The underparts are bright yellow, with a round black spot in the centre of the breast and a red-tinted black band across the belly. The legs are green. The upper part of the bill is dull yellow, marked with a black saw-tooth pattern on the cutting edge, and a black tip. The lower part of the same is black.
The call of the Collared Aracari is a loud and sharp.


Common Kestrel

This is a bird of prey species belonging to the kestrel group of the falcon family. It is also known as the European kestrel or Eurasian kestrel.  It is widespread in Europe, Asia, and Africa.
These have long wings as well as a distinctive long tail. Their plumage is mainly light brown with blackish spots on the upperside. A narrow ring around the eye which is  bright yellow in colour is a distinctive feature of this bird. The female birds are noticeably larger than male ones.


കാറ്റില്‍ ഈഗ്രറ്റ് (Cattle Egret)

ഹെറോണുകളുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പക്ഷി. ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലും മറ്റും കൂടുതലായി കണ്ടുവരുന്നു. സാധാരണയായി കന്നുകാലികളോടൊപ്പമാണ് ഇവയെ കാണാന്‍ കഴിയുന്നത്. മൃഗങ്ങളുടെ പരിസരങ്ങളിലെ പുല്ലുകളിലും തറയിലും കാണപ്പെടുന്ന കീടങ്ങളെ ഭക്ഷിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്.
പ്രജനനകാലത്ത് ഇവയുടെ തല, നെഞ്ച്, മുതുക് എന്നിവയ്ക്ക് ഇളം മഞ്ഞ നിറമാണ്. അല്ലാത്തപ്പോള്‍ വര്‍ഷം മുഴുവനും വെളളനിറമാണ്. കാലുകള്‍ക്കും ചുണ്ടുകള്‍ക്കും മഞ്ഞനിറമാണ്. എന്നാല്‍ പ്രജനനകാലത്ത് ഇത് പിങ്ക് നിറമാകുന്നു.


ഗ്രേറ്റ് ബ്ലൂ ഹെറോണ്‍ (Great blue Heron)

ഹെറോണ്‍ കുടുംബത്തിലെ അംഗമായ ഒരു വലിയ പക്ഷി. പ്രധാനമായും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.  
ചാര നിറവും ഇളം നീല നിറവും കലര്‍ന്ന തൂവലുകളാണിവയ്ക്ക്. കണ്ണിന് മുകളില്‍ കറുത്ത നിറം കാണാം. സാധാരണ സമയങ്ങളില്‍ ഇവയുടെ കൊക്ക് ഇളം മഞ്ഞ നിറമാണ്. പ്രജനന കാലത്ത് ഇത് ഓറഞ്ച് നിറമായി മാറുമത്രേ!
ജലാശയങ്ങളോട് ചേര്‍ന്ന മരങ്ങളിലും മറ്റുമാണ് ഇവയുടെ വാസം. സാധാരണയായി ചെറു മീനുകളാണ് ഭക്ഷണം. എങ്കിലും കൊഞ്ച്, ഞണ്ട്, ഷഡ്പദങ്ങള്‍, എലികള്‍ മുതലാവയെയൊക്കെ ഭക്ഷണമാക്കാനും മടിക്കാറില്ല.


വലിയ അരയന്നക്കൊക്ക് (Greater Flamingo)

 
അരയന്നക്കൊക്കുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കാണാറുള്ള ഇനമാണ് വലിയ അരയന്നക്കൊക്ക് അഥവാ നീര്‍നാര. ആഫ്രിക്ക, ഇന്ത്യയുടേയും പാകിസ്താന്റേയും തീരങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇവയെ കാണാന്‍ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറില്‍പ്പരം കിലോമീറ്ററുകള്‍ പറക്കാറുണ്ട്. 
നീളമേറിയ കാലുകള്‍ കൊണ്ട് ചെളിയും മണ്ണും ഇളക്കി മറിച്ച് വെള്ളത്തിനടിയിലെ കൊഞ്ച്, ഞണ്ട്, ചെറു മീനുകള്‍, നീലയും പച്ചയും ആല്‍ഗകള്‍, നത്തക്കക്ക, കല്ലുമ്മേക്കായ, ജലപ്രാണികള്‍ തുടങ്ങിയവയെല്ലാം ഇവ ആഹാരമാക്കുന്നു.
തൂവലുകള്‍ പിങ്ക് കലര്‍ന്ന വെളുപ്പാണ്. ചിറകുകളിലെ തൂവലുകള്‍ കടും പിങ്കോ ചുവപ്പോ ആയിരിക്കും. ചിറകറ്റത്തെ തൂവലുകള്‍ കറുപ്പു നിറത്തിലാണ് കാണപ്പെടുക. പിങ്കുനിറത്തിലുള്ള കൊക്കിന്റെ അഗ്രഭാഗത്തും കറുപ്പു നിറം കാണാം. കാലുകള്‍ പൂര്‍ണ്ണമായി പിങ്ക് നിറമുള്ളതാണ്.



Saturday, June 4, 2022

ചെസ്റ്റ്‌നട്ട് മരംകൊത്തി (Chestnut Woodpecker)

പ്രധാനമായും തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാണപ്പെടുന്നു. ശരീരത്തിന്റെ പുറം ഭാഗവും തലയും ഒക്കെ ചെസ്റ്റ്‌നട്ട് ബ്രൗണ്‍ നിറത്തിലും ശരീരത്തിന്റെ അടിഭാഗത്ത് മഞ്ഞ നിറവും കാണപ്പെടുന്നു. കൊക്ക് മഞ്ഞ കലര്‍ന്ന വെളുപ്പു നിറമാണ്. ഉറുമ്പുകള്‍, ചിതലുകള്‍, ഷഡ്പദങ്ങള്‍ തുടങ്ങിയവയും ചില പഴങ്ങളും ഭക്ഷണമാക്കും.


സാറ്റിന്‍ ബോവര്‍ബേര്‍ഡ് (Satin Bowerbird)

കിഴക്കന്‍ ആസ്‌ട്രേലിയ ആണിതിന്റെ ജന്മദേശം. തിളങ്ങുന്ന കറുപ്പു നിറമാണിവയ്ക്ക്. എങ്കിലും നല്ല പ്രകാശത്തില്‍ നോക്കിയാല്‍ കടും നീല നിറമാണെന്ന് തോന്നലുണ്ടാക്കും. പ്രധാനമായും പഴവര്‍ഗങ്ങളാണ് ആഹാരം. ചെറു പ്രാണികളെയും ഭക്ഷിക്കും.


Seagull

Gulls, or seagulls, are seabirds, usually grey or white, often with black markings on the head or wings. They typically have harsh wailing or squawking calls. Their bills are stout and long and have webbed feet. Most gulls are ground-nesting carnivores which take live food or scavenge opportunistically. Live food often includes molluscs, fish and small birds. Gulls have unhinging jaws which allow them to consume large prey. Gulls are typically coastal or inland species, rarely venturing far out to sea. The large species take up to four years to attain full adult plumage, but two years is typical for small gulls. Large white-headed gulls are typically long-lived birds, with a maximum age of 49 years recorded for the herring gull.


Yellow-naped Woodpecker

The Yellownaped Woodpecker/Lesser yellownape is a type of woodpecker which is a widespread primarily in the Indian subcontinent and Southeast Asia. It ranges from India, Bhutan, Nepal, Bangladesh and Sri Lanka eastwards to Thailand, Burma, Cambodia, Laos, Indonesia, Malaysia and Vietnam. Much of the scientific knowledge gathered about this species is sourced from formal studies in various parts of India.

This is a jungle species which nests in a tree hole, laying two to four white eggs.


Goshawk

The goshawk/northern goshawk is a species of medium-large raptor. Goshawks can be found in both deciduous and coniferous forests. These have short, broad wings and long tails. Generally these are blue-grey above or brownish-grey with dark barring or streaking over a grey or white base color below. 

The juvenile plumage of the species may cause some confusion, especially with other Accipiter juveniles. The picture in the cover here shows a juvenile goshawk.


Thursday, May 5, 2022

Cover Info (LP&UP) Birds

 

👉ബാലി മൈന (Bali Myna)

👉 നാട്ടുമരംകൊത്തി (Black-rumped Flameback)

👉 കാളിക്കിളി (Common Starling/European Starling) 

👉 Swainson’s spurfowl

👉 Green-barred Woodpecker

👉 Red-whiskered bulbul 

 

🌺 കാട്ടിലക്കിളി (Golden-fronted Leafbird)

🌺 ഗ്രേറ്റ് ബാര്‍ബെറ്റ് (Great Barbet)

🌺 ബ്ലാക്ക് ബ്രെസ്റ്റഡ് വീവര്‍ (Black-breasted weaver)

🌺 ഓറഞ്ച്-ബെല്ലീഡ് ഫ്‌ളവര്‍പെക്കര്‍ (Orange-bellied flowerpecker)

 

🌺 Streaked spiderhunter

🌺 Starling

🌺 Crimson sunbird

🌺 Olive-backed sunbird

 

👉  കാറ്റില്‍ ഈഗ്രറ്റ് (Cattle Egret)

👉  Common Kestrel

👉  Collared Aracari

👉   Pale-headed Rosella


🌺  റെഡ് ബെല്ലീഡ് വുഡ്‌പെക്കര്‍ (Red-bellied Woodpecker)  

🌺   ബ്ലൂ-ഫൂട്ടട് ബൂബി (Blue-footed Booby)  

🌺   വൈറ്റ്-ക്രെസ്റ്റഡ് ലാഫിങ്ത്രഷ് (white crested laughing thrush) 

🌺    വേലിത്തത്ത (Bee-eater)

🌺  Arctic Tern 

🌺   Common green Magpie

🌺  European Roller

🌺   Blue-winged Pitta

 

👉 Goshawk

👉 Seagull

👉  ചെസ്റ്റ്‌നട്ട് മരംകൊത്തി (Chestnut Woodpecker)

👉 ബ്രൗണ്‍ പെലിക്കണ്‍ (Brown Pelican)

 🌺 Orange-billed Nightingale
 🌺 Chestnut-tailed Starling
 🌺 Keel-billed Toucan
 🌺 Grey-headed Swamphen


🌺 യെല്ലോ-ഫ്രണ്ടഡ് വുഡ്‌പെക്കര്‍ (Yellow-fronted Woodpecker)


Tuesday, April 20, 2021

ബ്രൗണ്‍ പെലിക്കണ്‍ (Brown Pelican)

പ്രധാനമായും അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്നു. വെളുത്തു നീണ്ട കഴുത്തും തലയുടെ മുകള്‍ഭാഗത്തുള്ള മഞ്ഞനിറവും നീണ്ട ബലിഷ്ഠമായ കൊക്കും ഇതിന്റെ പ്രത്യേകതയാണ്. മത്സ്യങ്ങളെയും തവള പോലുള്ള ഉഭയജീവികളെയും ഇത് ആഹാരമാക്കുന്നു. 

ബാര്‍ബഡോസ് അടക്കമുള്ള പല കരീബീയന്‍ ദ്വീപുകളുടെയും ഔദ്യോഗിക പക്ഷിയാണ് ബ്രൗണ്‍ പെലിക്കണ്‍. വംശനാശഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒന്നാണിത്. 



Monday, September 21, 2020

മഞ്ഞ കാമമെയ്ല്‍ പുഷ്പം (Yellow chamomile)

ഇതും സൂര്യകാന്തി വംശത്തില്‍പെട്ട ഒരു പുഷ്പമാണ്. കടും പച്ചനിറവും സുഗന്ധവുമുള്ള ഇലച്ചാര്‍ത്താണ് കാമമെയ്ല്‍ ചെടിയ്ക്കുള്ളത്. ചെറിയ കാലത്തെ ആയുസ് മാത്രമുള്ള ചെടിയാണിത്. ഡെയ്‌സിയോട് സാമ്യമുള്ള പൂവുകള്‍ അതിമനോഹരമാണ്.


5th Issue

Students India

Students India

6th Issue