
പ്രധാനമായും ഇന്തോനേഷ്യയില്‍ കണ്ടുവരുന്ന ഒരിനം മൈനയാണിത്. ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ മാത്രമാണ് ഇവയെ സ്വാഭാവികമായി കാണാന്‍ സാധിക്കുക. ജാലക് ബാലി എന്നും അറിയപ്പെടുന്നു.
വെളുത്ത നിറമാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. വാലിന്റെയും ചിറകുകളുടേയും അറ്റം കറുത്ത നിറത്തിലാണ്. കണ്ണിനു ചുറ്റുമുള്ള നീലനിറത്തിലുള്ള ചര്‍മ്മമാണ് മറ്റൊരു പ്രത്യേകത.
അധികം ഉയരത്തിലല്ലാത്ത മരത്തലപ്പുകളിലാണ് ഇവ കഴിയുന്നത്. അപൂര്‍വമായേ ഇവ നിലത്തിറങ്ങാറുള്ളൂ. വെളുത്തനിറമായതിനാല്‍ ഇവ ശ്ത്രുക്കളുടെ കാഴ്ചയില്‍ അനായാസം പെടും എന്നതിനാല്‍ കൂട്ടമായാണ് ഇവ ഇര തേടാനിറങ്ങുന്നത്. പഴങ്ങള്‍, വിത്തുകള്‍, പുഴുക്കള്‍, ഷഡ്പദങ്ങള്‍ എന്നിവയാണ് ബാലി മൈനകളുടെ ആഹാരം.
No comments:
Post a Comment