Thursday, May 30, 2019

ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ വീണ്ടും മോദി

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോദി (Narendra Damodardas Modi) എന്ന നരേന്ദ്ര മോഡി അദികാരമേറ്റിരിക്കുന്നു. ഈ പദവിയിലെത്തുന്ന പതിനാലാമത്തെ വ്യക്തിയാണദ്ദേഹം. ബി.ജെ.പി. എന്ന രാഷ്ട്രീയ കക്ഷിയുടെ മുതിര്‍ന്ന നേതാവുമാണ് നരേന്ദ്ര മോദി.
ഉത്തരഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗര്‍ എന്ന ഗ്രാമത്തില്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളില്‍ മൂന്നാമനായി 1950 സെപ്റ്റംബര്‍ 17ന് ആയിരുന്നു മോദിയുടെ ജനനം.
2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതല്‍ തുടര്‍ച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍നിന്നും, മോദി പാര്‍ലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വാരാണസി മണ്ഡലം നിലനിര്‍ത്തിയ മോദി 2014 മെയ് 26ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 
2019ല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയും.

സത്യപ്രതിജ്ഞ ചടങ്ങിന്റെ ദൃശ്യങ്ങള്‍.

കേന്ദ്രമന്ത്രിസഭ മന്ത്രിമാരും വകുപ്പുകളും
പ്രധാനമന്ത്രി-നരേന്ദ്ര മോദി
പഴ്‌സനേല്‍, പൊതുപരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും
കാബിനറ്റ് മന്ത്രിമാര്‍
  1. രാജ്‌നാഥ് സിങ് - പ്രതിരോധം
  2. അമിത് ഷാ - ആഭ്യന്തരം
  3. നിതിന്‍ ഗഡ്കരി -  റോഡ് ഗതാഗതം, ദേശീയപാതകള്‍, സൂക്ഷ്മ - ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍
  4. ഡി.വി. സദാനന്ദ ഗൗഡ- വളം, രാസവസ്തുക്കള്‍
  5. നിര്‍മല സീതാരാമന്‍ - ധനകാര്യം, കമ്പനികാര്യം.
  6. റാംവിലാസ് പാസ്വാന്‍ -  ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്ത്യകാര്യം
  7. നരേന്ദ്ര സിങ് തോമര്‍ - കൃഷി, ഗ്രാമവികസനം, പഞ്ചായത്തീരാജ്
  8. രവിശങ്കര്‍ പ്രസാദ് - നിയമം,  നീതിന്യായം, വാര്‍ത്താവിനിമയം, ഐടി, ഇലക്ട്രോണിക്‌സ്
  9. ഹര്‍സിമ്രത് കൗര്‍ ബാദല്‍ - ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍
  10. തവര്‍ചന്ദ് ഗെലോട്ട് - സാമൂഹികനീതിയും ശാക്തീകരണവും
  11. എസ്.ജയ് ശങ്കര്‍ - വിദേശകാര്യം
  12. രമേശ് പൊക്രിയാല്‍ - മാനവശേഷി വികസനം
  13. അര്‍ജുന്‍ മുണ്ട - ആദിവാസി ക്ഷേമം
  14. സ്മൃതി ഇറാനി - വനിതാ- ശിശുക്ഷേമം, ടെക്‌സ്റ്റെല്‍സ്
  15. ഡോ.ഹര്‍ഷ് വര്‍ധന്‍ - ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം
  16. പ്രകാശ് ജാവഡേക്കര്‍ - പരിസ്ഥിതി, വനം, കാലാവസ്ഥ മാറ്റം, വാര്‍ത്താ വിതരണം- പ്രക്ഷേപണം
  17. പീയുഷ് ഗോയല്‍ - റെയില്‍വേ, വാണിജ്യവും വ്യവസായവും 
  18. ധര്‍മമേന്ദ്ര പ്രധാന്‍ - പെട്രോളിയം, പ്രകൃതിവാതകം, ഉരുക്ക്
  19. മുക്താര്‍ അബ്ബാല് നഖ്‌വി - ന്യൂനപക്ഷ ക്ഷേമം
  20. പ്രള്‍ഹാദ്  ജോഷി - പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഖനി, 
  21. മഹേന്ദ്രനാറ് പാണ്ഡെ - നൈപുണ്യ വികസനം, സംരംഭകത്വം 
  22. അരവിന്ദ് സാവന്ത് - ഘനവ്യവസായങ്ങള്‍, പൊതുസംരംഭങ്ങള്‍
  23. ഗിരിരാജ് സിങ് - മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ്
  24. ഗജേന്ദ്ര സിങ് ഷെഖാവത് - ജലശക്തി
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)
  1. സന്തോഷ് ഗാങ്‌വാര്‍ - തൊഴില്‍
  2. റാവു ഇന്ദര്‍ജിത് സിങ് - ആസൂത്രണം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണം
  3. ശ്രീപദ് യശോ നായിക് - ആയുഷ് (സ്വതന്ത്ര ചുമതല) - പ്രതിരോധം
  4. ജിതേന്ദ്ര സിങ് - വടക്കുകിഴക്കന്‍ മേഖലാ വികസനം (സ്വതന്ത്ര ചുമതല ) പ്രധാനമന്ത്രിയുടെ ഓഫീസ്, പഴ്‌സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം)
  5. കിരണ്‍ റിജിജു - യുവജനകാര്യവും കായികവും (സ്വതന്ത്രചുമതല) ന്യൂനപക്ഷ ക്ഷേമം)
  6. പ്രഹ്ലാദ് സിങ് പട്ടേല്‍ - സാംസ്‌കാരികം, വിനോദസഞ്ചാരം
  7. ആര്‍. കെ. സിങ് - ഊര്‍ജം, പാരമ്പര്യേതര ഊര്‍ജം, (സ്വതന്ത്രചുമതല), നൈപുണ്യ വികസനം, സംരംഭകത്വം)
  8. ഹര്‍ദീപ് സിങ് പുരി - വ്യോമയാനം, നഗരവികസനം (സ്വതന്ത്ര ചുമതല) , വാണിജ്യവും വ്യവസായവും
  9. മന്‍സുഖ് എല്‍. മാണ്ഡവ്യ - കപ്പല്‍ഗതാഗതം (സ്വതന്ത്ര ചുമതല), വളം, രാസവസ്തുക്കള്‍

സഹമന്ത്രിമാര്‍
  1. ഫഗന്‍സിങ് കുലസ്‌തെ - ഉരുക്ക്
  2. അശ്വിനി കുമാര്‍ ചൗബെ - ആരോഗ്യം, കുടുംബക്ഷേമം
  3. അര്‍ജുന്‍ റാം മേഘ്‌വാള്‍ - പാര്‍ലമെന്ററി കാര്യം, ഘനവ്യവസായങ്ങള്‍, പൊതുസംരംഭങ്ങള്‍
  4. ജനറല്‍ വി. കെ. സിങ് -  റോഡ് ഗതാഗതം,  ദേശീയ പാതകള്‍
  5. കൃഷന്‍ പാല്‍ ഗുജ്ജര്‍ - സാമൂഹികനീതിയും ശാക്തീകരണവും
  6. റാവുസാമഹബ് ധന്‍വെ -  ഭക്ഷ്യം, പൊതുവിതരണം,  ഉപഭോക്ത്യകാരം
  7. ജി. കിഷന്‍ റെഡ്ഡി - ആഭ്യന്തരം
  8. പുരുഷോത്തം രുപാല - കൃഷി
  9. രാംദാസ് അഠാവ്‌ലെ - സാമൂഹികനീതിയും ശാക്തീകരണവും
  10. സാധ്വി നിരഞ്ജന്‍ ജ്യോതി - ഗ്രാമവികസനം
  11. ബാബുല്‍ സുപ്രിയോ - പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം
  12. സഞ്ജീവ് കുമാര്‍ ബല്യാന്‍ - മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ്
  13. സഞ്ജയ് ദോത്രെ - മാനവശേഷി വികസനം വാര്‍ത്താവിനിമയം , ഐടി, ഇലക്‌ട്രോണിക്‌സ്
  14. അനുരാഗ് ഠാക്കൂര്‍ -  ധനകാര്യം, കമ്പനികാര്യം
  15. സുരേഷ് അംഗദി -  റെയില്‍വേ
  16. നിത്യാനന്ദ് റായ് - ആഭ്യന്തരം
  17. രത്തന്‍ ലാല്‍ കട്ടാരിയ - ജലശക്തി, സാമൂഹികനീതിയും ശാക്തീകരണവും
  18. വി. മുരളീധരന്‍ - വിദേശകാര്യം, പാര്‍ലമെന്റികാര്യം
  19. രേണുക സിങ് ശാരുദ - ആദിവാസി ക്ഷേമം
  20. സോം പ്രകാശ് - വാണിജ്യവും  വ്യവസായവും
  21. രാമേശ്വര്‍ തേലി - ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍
  22. പ്രതാപ് ചന്ദ്ര സാരംഗി - സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ് 
  23. കൈലാഷ്  ചൗധരി - കൃഷി
  24. ദേബശ്രീ ചൗധരി - വനിതാ- ശിശുക്ഷേമം
ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍
ഇതുവരെ 14 പേര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ ഇരുന്നിട്ടുണ്ട്. കൂടാതെ ഗുല്‍സാരിലാല്‍ നന്ദ രണ്ടുവട്ടം ആക്റ്റിംഗ് പ്രധാനമന്ത്രിയായിട്ടുണ്ട്.
1.ജവഹര്‍ലാല്‍ നെഹ്‌റു (Jawaharlal Nehru) -1947 - 1964
2.ഗുല്‍സാരിലാല്‍ നന്ദ (Gulzarilal Nanda) -1964 (13 ദിവസം)
3.ലാല്‍ ബഹദൂര്‍ ശാസ്ത്രി (Lal Bahadur Shastri) -1964 - 1966
4.ഗുല്‍സാരിലാല്‍ നന്ദ  (Gulzarilal Nanda) -1966 (13 ദിവസം)
5.ഇന്ദിരാ ഗാന്ധി (Indira Gandhi) -1966 - 1977
6.മൊറാര്‍ജി ദേശായി (Morarji Desai) -1977 -1979
7.ചരണ്‍ സിംഗ് (Charan Singh) -1979 - 1980
8.ഇന്ദിരാ ഗാന്ധി  (Indira Gandhi) -1980 -1984
9.രാജീവ് ഗാന്ധി (Rajiv Gandhi) -1984 - 1989
10.വി. പി. സിംഗ് (V. P. Singh) -1989 - 1990
11.ചന്ദ്രശേഖര്‍ (Chandra Shekhar) -1990 - 1991
12.പി. വി. നരസിംഹ റാവു (P. V. Narasimha Rao) -1991 - 1996
13.അടല്‍ ബിഹാരി വാജ്‌പേയ് (Atal Bihari Vajpayee) -1996
14.എച്ച്. ഡി. ദേവെ ഗൗഡ (H.D. Deve Gowda) -1996 - 1997
15.ഐ. കെ. ഗുജ്‌റാള്‍ (I. K. Gujral) -1997 - 1998
16.അടല്‍ ബിഹാരി വാജ്‌പേയ്  (Atal Bihari Vajpayee) -1998 - 2004
17.മന്‍മോഹന്‍ സിംഗ് (Manmohan Singh) -2004 - 2014
18.നരേന്ദ്ര മോഡി(Narendra Modi) -2014 -

വ്യക്തികള്‍ വിശേഷങ്ങള്‍

Friday, May 17, 2019

കൃഷിപാഠം.-2 ചീര കൃഷി ചെയ്യാം

കൂട്ടുകാര്‍ക്ക് സ്വന്തമായി ചെറിയ കൃഷിയൊക്കെ ആവാം. 
വിഷമില്ലാത്ത പച്ചക്കറികളും മറ്റും വീട്ടുവളപ്പില്‍ വളര്‍ത്താം. 
ഇതാ നിങ്ങള്‍ക്കായൊരു കൃഷിപാഠം.
.................................................................................................................

ജോര്‍ജ് കെ. മത്തായി
ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്, ആലപ്പുഴ
.................................................................................................................

ചീര കൃഷി
കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഇലക്കറി വിളയാണ് ചീര. കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഇനങ്ങള്‍ തിരഞ്ഞെടുക്കുക ആണ് എങ്കില്‍ വര്‍ഷം മുഴുവന്‍ ചീര കൃഷി ചെയ്യാം. നാടന്‍ ഇനങ്ങള്‍ക്ക് പുറമെ നിരവധി ഉരുത്തിരിച്ചെടുത്ത ഇനങ്ങളും ഇന്ന് ലഭ്യമാണ്.
പ്രധാന ഇനങ്ങള്‍
1. അരുണ്‍ - അത്യുല്പാദനശേഷിയുള്ള ഇനം. ചുവന്നനിറം, പൂവിടുന്നതിനു ദിനദൈര്‍ഘ്യവുമായി ബന്ധമില്ല.
2. Co-1, മോഹിനി - പച്ചനിറമുള്ളത്.
3. രേണുശ്രി, Co-5 - ചുവന്ന തണ്ട്, പച്ചനിറമുള്ള ഇലകള്‍.
4. കണ്ണാറ നാടന്‍ - ചുവപ്പ് നിറമുള്ള ഇലകള്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നു. അതുകൊണ്ടുതന്നെ ഈ സമയം ഒഴിവാക്കി കൃഷി ചെയ്യുക.
വിത്തിന്റെ അളവ് - 8 ഗ്രാം വിത്ത് ഒരു സെന്റില്‍
നടീല്‍ രീതി - നേരിട്ട് വിതയും പറിച്ചു നടലും.
നിലം ഒരുക്കല്‍ - മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കാത്ത വിധത്തിലും വേനല്‍ക്കാലത്ത് വെള്ളം ഒഴുകിപ്പോകാത്ത വിധത്തിലും സ്ഥലം ഒരുക്കണം. വേനല്‍ക്കാലത്ത് തടങ്ങള്‍ എടുക്കുന്നതും മഴക്കാലത്ത് തവാരണകള്‍ എടുക്കുന്നതുമാണ് ഉത്തമം.
നടുന്ന വിധം
നന്നായി തയാറായ ജൈവവളത്തോടൊപ്പം ട്രൈക്കോഡെര്‍മകൂടി ചേര്‍ത്ത് നന്നായി കിളച്ച് കൃഷിയിടം ഒരുക്കുക. ജൈവവളം സെന്റിന് കുറഞ്ഞത് 100 കിലോഗ്രാം എന്ന അളവില്‍ ചേര്‍ക്കണം. അമ്ലത്വം കൂടുതലുള്ള മണ്ണില്‍ കുമ്മായം ചേര്‍ത്ത് അമ്ലത്വം കുറയ്ക്കണം. മഴക്കാലത്ത് തവാരണകള്‍ എടുക്കുമ്പോള്‍ അതിന്റെ വീതി കൃഷിപ്പണികള്‍ വശങ്ങളില്‍ ഇരുന്ന് ചെയ്യുവാന്‍ സാധിക്കാത്ത വിധത്തില്‍ ക്രമീകരിക്കണം.
വിത്ത് നേരിട്ട് വിതക്കുന്നതിന് ഭക്ഷണമേശയില്‍ ഉപ്പ്, കുരുമുളക് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചെറിയ പാത്രം ഉപയോഗിച്ച് തയ്യാറാക്കിയ കൃഷിയിടത്തില്‍ വിതയ്ക്കുവാന്‍ സാധിക്കും. നേഴ്‌സറിയില്‍ വിത്ത് വിതച്ച് തയ്യാറാക്കിയ തൈകള്‍ (20-25 ദിവസം പ്രായമുള്ളത്) സ്യൂഡോമോണാസ് 
ലായനിയില്‍ വേര് ഭാഗം മുക്കിയതിനുശേഷം നടാവുന്നതാണ്. നേരിട്ട് വിതയ്ക്കുമ്പോഴും തവാരണയില്‍ വിതയ്ക്കുന്നതിനു മുന്‍പും വിത്തിനോടൊപ്പം സ്യൂഡോമോണാസ് പൊടി ചേര്‍ത്ത് വിതയ്ക്കുന്നത് കുമിള്‍ രോഗബാധ കുറയ്ക്കുന്നതിന് സഹായിക്കും. ഒരു സെന്റില്‍ 660 ചെടികള്‍ നടാവുന്നതാണ്.
ചാണകച്ചാല്‍ (പച്ചചാണകം 200 ഗ്രാം 4 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്) ഗോമൂത്രം, വെര്‍മിവാഷ് 8 ഇരിട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചത് എന്നിവ മണ്ണില്‍ സാവധാനം ഒഴിച്ചു കൊടുക്കാവുന്നതാണ്.
കീടനിയന്ത്രണം
പുഴുക്കളെ കാണുമ്പോള്‍ തന്നെ പിടിച്ചു കൊല്ലുക. വേപ്പിന്‍ കുരുസത്ത് 5% ബ്യൂവേറിയ എന്നിവ മുന്‍കൂറായി പ്രതിരോധ മാര്‍ഗ്ഗമായി തളിച്ചുകൊടുക്കാവുന്നതാണ്. പെരുവലത്തിന്റെ ഇലച്ചാര്‍ 4% ഷാമ്പുവെള്ളത്തില്‍ ചേര്‍ത്ത് തളിക്കാം. 

◼️ ഇലപ്പുള്ളിരോഗം
ചിരകൃഷിയെ ബാധിക്കുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇത് ഒഴിവാക്കുന്നതിന് ചുവടെ ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
1. സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുക.
2. തൈകളില്‍ സ്യൂഡോമോണാസ് ലായനിയുടെ തെളി സ്‌പ്രേ ചെയ്യുക.
3. ചുവന്ന ഇനങ്ങളോടൊപ്പം Co-1 ഇനവും കൃഷി ചെയ്യുക.
4. പുതയിടുക.
5. ജലസേചനം നടത്തുമ്പോള്‍ വെ ള്ളം ശക്തിയായി ഒഴിക്കുന്നത്     ഒഴിവാക്കുക. ചുവട്ടില്‍ ഒഴിക്കുക.
1 ഗ്രാം അപ്പക്കാരം (ബേക്കിംഗ് സോഡ), 4ഗ്രാം മഞ്ഞള്‍പ്പൊടി, 4 ഗ്രാം പാല്‍ക്കായം എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനിയില്‍ ചേര്‍ത്ത് ചെടി നന്നായി കുളിര്‍പ്പിച്ച് ഇലയുടെ 2 വശവും വീഴത്തക്കവിധം സ്‌പ്രേ ചെയ്യുക.

Wednesday, May 8, 2019

നിഹാല്‍ സരിന്‍ (Nihal Sarin)

ചെസ് റേറ്റിങ്ങില്‍ 2600 പിന്നിടുന്ന ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമായ ഗ്രാന്റ്മാസ്റ്റര്‍ നിഹാല്‍.

നിഹാല്‍ സരിനും വിശ്വനാഥന്‍ ആനന്ദും തമ്മിലുള്ള ചെസ് മത്സരം കാണാം.

നിഹാല്‍ സരിനുമായിട്ടുള്ള ഇന്റര്‍വ്യൂ

Tuesday, May 7, 2019

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോദി (Narendra Damodardas Modi) എന്ന നരേന്ദ്ര മോഡി അദികാരമേറ്റിരിക്കുന്നു. ഈ പദവിയിലെത്തുന്ന പതിനാലാമത്തെ വ്യക്തിയാണദ്ദേഹം. ബി.ജെ.പി. എന്ന രാഷ്ട്രീയ കക്ഷിയുടെ മുതിര്‍ന്ന നേതാവുമാണ് നരേന്ദ്ര മോദി.
ഉത്തരഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗര്‍ എന്ന ഗ്രാമത്തില്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളില്‍ മൂന്നാമനായി 1950 സെപ്റ്റംബര്‍ 17ന് ആയിരുന്നു മോദിയുടെ ജനനം.
2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതല്‍ തുടര്‍ച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍നിന്നും, മോദി പാര്‍ലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വാരാണസി മണ്ഡലം നിലനിര്‍ത്തിയ മോദി 2014 മെയ് 26ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 
2019ല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയും.
സത്യപ്രതിജ്ഞ ചടങ്ങിന്റെ ദൃശ്യങ്ങള്‍.

കേന്ദ്രമന്ത്രിസഭ - മന്ത്രിമാരും വകുപ്പുകളും
പ്രധാനമന്ത്രി-നരേന്ദ്ര മോദി
പഴ്‌സനേല്‍, പൊതുപരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും
കാബിനറ്റ് മന്ത്രിമാര്‍
  1. രാജ്‌നാഥ് സിങ് - പ്രതിരോധം
  2. അമിത് ഷാ - ആഭ്യന്തരം
  3. നിതിന്‍ ഗഡ്കരി -  റോഡ് ഗതാഗതം, ദേശീയപാതകള്‍, സൂക്ഷ്മ - ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍
  4. ഡി.വി. സദാനന്ദ ഗൗഡ- വളം, രാസവസ്തുക്കള്‍
  5. നിര്‍മല സീതാരാമന്‍ - ധനകാര്യം, കമ്പനികാര്യം.
  6. റാംവിലാസ് പാസ്വാന്‍ -  ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്ത്യകാര്യം
  7. നരേന്ദ്ര സിങ് തോമര്‍ - കൃഷി, ഗ്രാമവികസനം, പഞ്ചായത്തീരാജ്
  8. രവിശങ്കര്‍ പ്രസാദ് - നിയമം,  നീതിന്യായം, വാര്‍ത്താവിനിമയം, ഐടി, ഇലക്ട്രോണിക്‌സ്
  9. ഹര്‍സിമ്രത് കൗര്‍ ബാദല്‍ - ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍
  10. തവര്‍ചന്ദ് ഗെലോട്ട് - സാമൂഹികനീതിയും ശാക്തീകരണവും
  11. എസ്.ജയ് ശങ്കര്‍ - വിദേശകാര്യം
  12. രമേശ് പൊക്രിയാല്‍ - മാനവശേഷി വികസനം
  13. അര്‍ജുന്‍ മുണ്ട - ആദിവാസി ക്ഷേമം
  14. സ്മൃതി ഇറാനി - വനിതാ- ശിശുക്ഷേമം, ടെക്‌സ്റ്റെല്‍സ്
  15. ഡോ.ഹര്‍ഷ് വര്‍ധന്‍ - ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം
  16. പ്രകാശ് ജാവഡേക്കര്‍ - പരിസ്ഥിതി, വനം, കാലാവസ്ഥ മാറ്റം, വാര്‍ത്താ വിതരണം- പ്രക്ഷേപണം
  17. പീയുഷ് ഗോയല്‍ - റെയില്‍വേ, വാണിജ്യവും വ്യവസായവും 
  18. ധര്‍മമേന്ദ്ര പ്രധാന്‍ - പെട്രോളിയം, പ്രകൃതിവാതകം, ഉരുക്ക്
  19. മുക്താര്‍ അബ്ബാല് നഖ്‌വി - ന്യൂനപക്ഷ ക്ഷേമം
  20. പ്രള്‍ഹാദ്  ജോഷി - പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഖനി, 
  21. മഹേന്ദ്രനാറ് പാണ്ഡെ - നൈപുണ്യ വികസനം, സംരംഭകത്വം 
  22. അരവിന്ദ് സാവന്ത് - ഘനവ്യവസായങ്ങള്‍, പൊതുസംരംഭങ്ങള്‍
  23. ഗിരിരാജ് സിങ് - മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ്
  24. ഗജേന്ദ്ര സിങ് ഷെഖാവത് - ജലശക്തി
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)
  1. സന്തോഷ് ഗാങ്‌വാര്‍ - തൊഴില്‍
  2. റാവു ഇന്ദര്‍ജിത് സിങ് - ആസൂത്രണം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണം
  3. ശ്രീപദ് യശോ നായിക് - ആയുഷ് (സ്വതന്ത്ര ചുമതല) - പ്രതിരോധം
  4. ജിതേന്ദ്ര സിങ് - വടക്കുകിഴക്കന്‍ മേഖലാ വികസനം (സ്വതന്ത്ര ചുമതല ) പ്രധാനമന്ത്രിയുടെ ഓഫീസ്, പഴ്‌സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം)
  5. കിരണ്‍ റിജിജു - യുവജനകാര്യവും കായികവും (സ്വതന്ത്രചുമതല) ന്യൂനപക്ഷ ക്ഷേമം)
  6. പ്രഹ്ലാദ് സിങ് പട്ടേല്‍ - സാംസ്‌കാരികം, വിനോദസഞ്ചാരം
  7. ആര്‍. കെ. സിങ് - ഊര്‍ജം, പാരമ്പര്യേതര ഊര്‍ജം, (സ്വതന്ത്രചുമതല), നൈപുണ്യ വികസനം, സംരംഭകത്വം)
  8. ഹര്‍ദീപ് സിങ് പുരി - വ്യോമയാനം, നഗരവികസനം (സ്വതന്ത്ര ചുമതല) , വാണിജ്യവും വ്യവസായവും
  9. മന്‍സുഖ് എല്‍. മാണ്ഡവ്യ - കപ്പല്‍ഗതാഗതം (സ്വതന്ത്ര ചുമതല), വളം, രാസവസ്തുക്കള്‍
സഹമന്ത്രിമാര്‍
  1. ഫഗന്‍സിങ് കുലസ്‌തെ - ഉരുക്ക്
  2. അശ്വിനി കുമാര്‍ ചൗബെ - ആരോഗ്യം, കുടുംബക്ഷേമം
  3. അര്‍ജുന്‍ റാം മേഘ്‌വാള്‍ - പാര്‍ലമെന്ററി കാര്യം, ഘനവ്യവസായങ്ങള്‍, പൊതുസംരംഭങ്ങള്‍
  4. ജനറല്‍ വി. കെ. സിങ് -  റോഡ് ഗതാഗതം,  ദേശീയ പാതകള്‍
  5. കൃഷന്‍ പാല്‍ ഗുജ്ജര്‍ - സാമൂഹികനീതിയും ശാക്തീകരണവും
  6. റാവുസാമഹബ് ധന്‍വെ -  ഭക്ഷ്യം, പൊതുവിതരണം,  ഉപഭോക്ത്യകാരം
  7. ജി. കിഷന്‍ റെഡ്ഡി - ആഭ്യന്തരം
  8. പുരുഷോത്തം രുപാല - കൃഷി
  9. രാംദാസ് അഠാവ്‌ലെ - സാമൂഹികനീതിയും ശാക്തീകരണവും
  10. സാധ്വി നിരഞ്ജന്‍ ജ്യോതി - ഗ്രാമവികസനം
  11. ബാബുല്‍ സുപ്രിയോ - പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം
  12. സഞ്ജീവ് കുമാര്‍ ബല്യാന്‍ - മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ്
  13. സഞ്ജയ് ദോത്രെ - മാനവശേഷി വികസനം വാര്‍ത്താവിനിമയം , ഐടി, ഇലക്‌ട്രോണിക്‌സ്
  14. അനുരാഗ് ഠാക്കൂര്‍ -  ധനകാര്യം, കമ്പനികാര്യം
  15. സുരേഷ് അംഗദി -  റെയില്‍വേ
  16. നിത്യാനന്ദ് റായ് - ആഭ്യന്തരം
  17. രത്തന്‍ ലാല്‍ കട്ടാരിയ - ജലശക്തി, സാമൂഹികനീതിയും ശാക്തീകരണവും
  18. വി. മുരളീധരന്‍ - വിദേശകാര്യം, പാര്‍ലമെന്റികാര്യം
  19. രേണുക സിങ് ശാരുദ - ആദിവാസി ക്ഷേമം
  20. സോം പ്രകാശ് - വാണിജ്യവും  വ്യവസായവും
  21. രാമേശ്വര്‍ തേലി - ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍
  22. പ്രതാപ് ചന്ദ്ര സാരംഗി - സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ് 
  23. കൈലാഷ്  ചൗധരി - കൃഷി
  24. ദേബശ്രീ ചൗധരി - വനിതാ- ശിശുക്ഷേമം
◼️ കേരളത്തിലെ ലോക് സഭാ അംഗങ്ങൾ  ◼️

Indian National Congress (INC)-15

Indian Union Muslim League (IUML)-2
Communist Party of India (Marxist)CPI(M)-1
Revolutionary Socialist Party (RSP)-1

Kerala Congress-M-1
Total-20
ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍
ഇതുവരെ 14 പേര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ ഇരുന്നിട്ടുണ്ട്. കൂടാതെ ഗുല്‍സാരിലാല്‍ നന്ദ രണ്ടുവട്ടം ആക്റ്റിംഗ് പ്രധാനമന്ത്രിയായിട്ടുണ്ട്.
1.ജവഹര്‍ലാല്‍ നെഹ്‌റു (Jawaharlal Nehru) -1947 - 1964
2.ഗുല്‍സാരിലാല്‍ നന്ദ (Gulzarilal Nanda) -1964 (13 ദിവസം)
3.ലാല്‍ ബഹദൂര്‍ ശാസ്ത്രി (Lal Bahadur Shastri) -1964 - 1966
4.ഗുല്‍സാരിലാല്‍ നന്ദ  (Gulzarilal Nanda) -1966 (13 ദിവസം)
5.ഇന്ദിരാ ഗാന്ധി (Indira Gandhi) -1966 - 1977
6.മൊറാര്‍ജി ദേശായി (Morarji Desai) -1977 -1979
7.ചരണ്‍ സിംഗ് (Charan Singh) -1979 - 1980
8.ഇന്ദിരാ ഗാന്ധി  (Indira Gandhi) -1980 -1984
9.രാജീവ് ഗാന്ധി (Rajiv Gandhi) -1984 - 1989
10.വി. പി. സിംഗ് (V. P. Singh) -1989 - 1990
11.ചന്ദ്രശേഖര്‍ (Chandra Shekhar) -1990 - 1991
12.പി. വി. നരസിംഹ റാവു (P. V. Narasimha Rao) -1991 - 1996
13.അടല്‍ ബിഹാരി വാജ്‌പേയ് (Atal Bihari Vajpayee) -1996
14.എച്ച്. ഡി. ദേവെ ഗൗഡ (H.D. Deve Gowda) -1996 - 1997
15.ഐ. കെ. ഗുജ്‌റാള്‍ (I. K. Gujral) -1997 - 1998
16.അടല്‍ ബിഹാരി വാജ്‌പേയ്  (Atal Bihari Vajpayee) -1998 - 2004
17.മന്‍മോഹന്‍ സിംഗ് (Manmohan Singh) -2004 - 2014
18.നരേന്ദ്ര മോഡി(Narendra Modi) -2014 -

2019 ഏപ്രിലില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ചില കാര്യങ്ങള്‍ അറിയാം.
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നു വച്ചാല്‍ തങ്ങളെ ആര് ഭരിക്കണമെന്ന് ജനങ്ങള്‍ തന്നെ തീരുമാനമെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം. വോട്ടവകാശം ഫലപ്രദമായി വിനിയോഗിച്ചാണ് ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ലോകത്തെ ഏറ്റവും വലുതും ബൃഹത്തായതുമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. വോട്ടവകാശമുള്ള ഏതാ~് 90 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്നത്!
രാജ്യത്ത് നടക്കുന്ന വിവിധതരം തെരഞ്ഞെടുപ്പുകള്‍
1. ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്
2. രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്
3. സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്
4. ത്രിതല പഞ്ചായത്തുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍)
ലോക്‌സഭാ തെരഞ്ഞടുപ്പ്
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ര~് സഭകളാണ് ലോക്‌സഭയും, രാജ്യസഭയും. ഇതില്‍ ലോക്‌സഭ അധോസഭയും (lower house) രാജ്യസഭ പുരോസഭയുമാണ് (upper house). ഇതില്‍ ലോക്‌സഭയിലേക്ക് രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ നേരിട്ട് നടത്തപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പ്രതിനിധികളെ ക~െത്തുന്നത്. 18 വയസ്സു തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അതാത് നിയോജകമണ്ഡലത്തില്‍നിന്ന് വോട്ടു ചെയ്യാം. 5 വര്‍ഷത്തിലൊരിക്കലാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്താകെ നിന്ന് 543 അംഗങ്ങളെയാണ് (MP - Member of Parliament)േ തെരഞ്ഞെടുക്കുക. ഇതില്‍ 272 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്ന കക്ഷിയോ മുന്നണിയോ ഭരണത്തിലെത്തും. അതിന്റെ നേതാവ് പ്രധാനമന്ത്രിയാവും. 
രാജ്യസഭാ തെരഞ്ഞെടുപ്പ്
രാജ്യസഭയിലേക്ക് ജനങ്ങളില്‍നിന്ന് നേരിട്ട് തെരഞ്ഞെടുപ്പില്ല. 245 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഇതില്‍ 233 പേര്‍ തെരഞ്ഞെടുക്കപ്പെടുന്നവരും 12 പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരുമാണ്. ഓരോ അംഗത്തിനും 6 വര്‍ഷം കാലാവധിയു~്. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിര്‍മ്മാണസഭകളിലെ അംഗങ്ങളാണ് ഈ സഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തയയ്ക്കുന്നത്.  
നിയമസഭാ തെരഞ്ഞെടുപ്പ്
ഓരോ സംസ്ഥാനത്തേയും നിയമസഭകളിലേക്കും ജനങ്ങള്‍ നേരിട്ട് വോട്ടു ചെയ്ത് അംഗങ്ങളെ തെരഞ്ഞെടുക്കുകയായ്യുക. ഓരോ നിയോജകമണ്ഡലത്തില്‍നിന്നും വിജയിക്കുന്നവര്‍ എംഎല്‍എ (MLA - Member of Legislative Assembly) എന്നറിയപ്പെടും. 5 വര്‍ഷം കാലാവധി. 
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്
ഇവിടെയും ജനങ്ങള്‍ നേരിട്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. അതാത് പഞ്ചായത്തിലെ വാര്‍ഡ് തലത്തിലായിരിക്കും വോട്ട്. 
ഇലക്ഷന്‍ കമ്മീഷനല്ലേ എല്ലാം...!
ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂര്‍ണ ചുമതല. ഇലക്ഷന്‍ കമ്മീഷന്‍  ഒരു സ്വയംഭരണാവകാശമുള്ള സംവിധാനമാണ്. ഒരു മുഖ്യ ഇലക്ഷന്‍ കമ്മീഷണറും (Chief Election Commissioner) രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരും അടങ്ങിയതാണ് ഇത്. വോട്ടര്‍ പട്ടിക തയാറാക്കുന്നതു മുതല്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുക, തെരഞ്ഞെടുപ്പ് നടത്തുക, സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങി വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കുന്നതുവരെ കമ്മീഷന്റെ ഉത്തരവാദിത്തമാണ്. 
കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാവും. വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ എല്ലാ ഭരണസംവിധാനങ്ങളും കമ്മീഷന്റെ നിയന്ത്രണത്തിലായിരിക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള തീയതി പ്രഖ്യാപിക്കും. നിശ്ചിത തീതയിക്കുശേഷം മത്സരാര്‍ത്ഥികളുടെ പേരും ചിഹ്നവും പ്രസിദ്ധീകരിക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വഴിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
EVMD ഉം VVPAT ഉം
ഇവിഎം അഥവാ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (Electronic Voting Machine) ആദ്യമായി ഇന്ത്യയില്‍ ഉപയോഗിച്ചത് 1997ലാണ്. 2004 മുതല്‍ ഇവയുപയോഗിച്ചാണ് എല്ലാ തെരഞ്ഞെടുപ്പുകളും നടക്കുന്നത്. വോട്ടെടുപ്പും ഫലപ്രഖ്യാപനവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇവിഎം സഹായകരമാണ്. ഇതിനോടനുബന്ധിച്ച് കൊണ്ടുവന്ന മറ്റൊരു സംവിധാനമാണ് വിവിപാറ്റ് (Voter-verified Paper Audit Trail). ഓരോ വോട്ടര്‍ക്കും താന്‍ ചെയ്ത് വോട്ട് കൃത്യമായി രേഖപ്പെടുത്തപ്പെട്ടോ എന്ന് പരിശോധിക്കുന്നതിന് ലഭിക്കുന്ന പ്രിന്റഡ് സ്ലിപ് ആണിത്. 2014ല്‍ നാഗാലന്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഈ സംവിധാനം പ്രയോഗിച്ചത്. 
താല്പര്യമില്ലെങ്കില്‍ NOTA
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന ഒരു പൗരന് ബാലറ്റില്‍ കാണുന്ന സ്ഥാനാര്‍ത്ഥികള്‍ക്കൊന്നും വോട്ടു ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ രേഖപ്പെടുത്താവുന്ന വോട്ടാണ് NOTA (None of the Above) എന്ന പേരില്‍ അറിയപ്പെടുന്നത്. 2013ലെ ഒരു സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് ഇത് നടപ്പില്‍ വരുത്തിയത്. 
ഇലക്ഷന്‍ കമ്മീഷന്‍ 
1950 ജനുവരി 25ന് നിലവില്‍ വന്നു. തുടക്കത്തില്‍ ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് രണ്ട് സഹ കമ്മീഷണര്‍മാര്‍ കൂടി വന്നു. 1989ല്‍ പാസാക്കിയ നിയമം മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന ഇപ്പോഴത്തെ രീതിയിലായത്. ഇപ്പോള്‍ ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമാണുള്ളത്. ന്യൂഡല്‍ഹിയാണ് ആസ്ഥാനം. ഓരോ സംസ്ഥാനത്തും ഇലക്ഷന്‍ കമ്മീഷനെ സഹായിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുണ്ട്. 
സുകുമാര്‍ സിംഗ് ആയിരുന്നു ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. 1990 മുതല്‍ 1996 വരെ ഈ ചുമതല വഹിച്ച ടി. എന്‍. ശേഷന്‍ ആണ് ഈ പദവിയില്‍ ഏറ്റവും പ്രശസ്തി നേടിയ വ്യക്തി. 

ടി. എന്‍. ശേഷന്‍

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിച്ച വ്യക്തിയായി അദ്ദേഹം പ്രകീര്‍ത്തിക്കപ്പെടുന്നു. അദ്ദേഹത്തിന് തൊട്ടുമുന്‍പ് ചുമതലയേറ്റ ടി. എസ്. രമാദേവിയാണ് ഈ പദവിയിലെത്തിയ ഏക വനിത. സുനില്‍ അറോറ ആണ് ഇപ്പോഴത്തെ (23-ാമത്) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.
ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്ന ജനുവരി 25 ദേശീയ സമ്മതിദാന ദിനമായി (National Voters Day) ആചരിക്കപ്പെടുന്നു.
പോളിംഗ് സ്റ്റേഷനുകള്‍ പത്ത് ലക്ഷം! 
90 കോടി ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ രാജ്യത്താകമാനം 10 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ഇക്കുറി(2019) ഉണ്ടായിരുന്നത്. ഇവിടെയെല്ലാം കൂടി പോളിംഗ് സംബന്ധമായ ജോലികളില്‍ ഏര്‍പ്പെട്ടതാവട്ടെ 1 കോടിയോളം ഉദ്യോഗസ്ഥരും!

Monday, May 6, 2019

മെസ്സി മാജിക്‌

ലോകമെങ്ങും പ്രിയങ്കരനായ ഫുട്‌ബോള്‍ മാന്ത്രികന്‍, ലയണല്‍ മെസ്സി.

മെസ്സിയുടെ മാന്ത്രിക ഗോളുകള്‍ കാണാം.

Cover Info (HS)

5th Issue

Students India

Students India

6th Issue