Wednesday, August 7, 2019

സര്‍ ഐസക് ന്യൂട്ടന്‍ (Sir Isaac Newton )

ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞന്മാരിലൊരാളാണ് ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന സര്‍ ഐസക് ന്യൂട്ടന്‍. 1687ല്‍ ന്യൂട്ടന്‍ പുറത്തിറക്കിയ 'പ്രിന്‍സിപിയ' (ഫിലോസോഫിയ നാച്ചുറാലി പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക) എന്ന ഗ്രന്ഥം ഗുരുത്വാകര്‍ഷണം, ചലനനിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ലോകത്തിന് പുതിയ ആശയങ്ങള്‍ നല്‍കി. കാല്‍ക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്നതും ന്യൂട്ടന്‍ തന്നെ. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഗണിതത്തില്‍ കലനസമ്പ്രദായങ്ങളുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകള്‍ നല്‍കി. 2005ല്‍ റോയല്‍ സൊസൈറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടണ്‍ ആണ്. ആദ്യത്തെ പ്രാക്ടിക്കല്‍ റിഫ്‌ളക്ടിങ് ടെലസ്‌കോപ്പ് നിര്‍മ്മിച്ചു. ഇംഗ്ലണ്ടില്‍ പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനാണിദ്ദേഹം. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്‍ ഈ പ്രതിഭയുടെ പേരില്‍ അറിയപ്പെടുന്നു.
1643 ഡിസംബര്‍ 25ന് ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷെയറില്‍ ജനിച്ചു.1726 മാര്‍ച്ച് 20ന് അന്തരിച്ചു.
Sir Isaac Newton was an English mathematician, physicist, astronomer and author. He is widely recognised as one of the most influential scientists of all time. He was a key figure in the scientific revolution. His book, ‘Principia’  (Philosophia Naturalis Principia Mathematica - Mathematical Principles of Natural Philosophy), which was first published in 1687, laid the foundations of classical mechanics. In Principia, Newton formulated the laws of motion and universal gravitation. 
It was Newton who built the first practical reflecting telescope. His findings on light was collected in his highly influential book ‘Opticks’, published in 1704. He is also popular as ‘the father of Calculus’. He was knighted by Queen Anne in 1705. The unit of force, ‘Newton’ is named after Isaac Newton.Newton was born on 25th December 1643 in Lincolnshire, England and died on 20 March 1726.

4 comments:

5th Issue

Students India

Students India

6th Issue