Wednesday, August 7, 2019

ഹിമ ദാസ് (Hima Das)

ഇന്ത്യയുടെ അഭിമാനമായ ഒരു കായിക താരമാണ് ഹിമ ദാസ്. ഏതെങ്കിലുമൊരു അന്താരാഷ്ട്ര കായികമേളയില്‍ ട്രാക്ക് ഇനത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് ഹിമ. 2018 ല്‍ ഫിന്‍ലാന്റിലെ ടാമ്പെരെയില്‍ വച്ചു നടന്ന ലോക അണ്ടര്‍20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഇനത്തിലാണ് ഹിമ സ്വര്‍ണ്ണമെഡല്‍ നേടിയത്.
അടുത്തകാലത്ത് 2019 ജൂലൈ മാസത്തില്‍ മാത്രം വിവിധ അന്താരാഷ്ട്ര കായിക മേളകളില്‍നിന്നായി 5 സ്വര്‍ണമെഡലുകളാണ് ഹിമ നേടിയത്. ജൂലൈ 2ന് പോളണ്ടിലെ പൊസ്‌നാനില്‍ വച്ചുനടന്ന ഗ്രാന്‍ഡ്പ്രിക്‌സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലും, ജൂലൈ 7ന് പോളണ്ടില്‍തന്നെ അരങ്ങേറിയ കുട്‌നോ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലും, ജൂലൈ 13ന് ചെക് റിപബ്ലിക് ആതിഥ്യം വഹിച്ച ക്ലാഡ്‌നോ അത്‌ലറ്റിക്‌സ് മീറ്റിലും, ജൂലൈ 17ന് അവിടത്തന്നെ വച്ചു നടന്ന ടബോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലും 200 മീറ്റര്‍ ഇനത്തില്‍ സ്വര്‍ണം നേടിയ ഹിമ, ജൂലൈ 20ന് ചെക് റിപബ്ലികിലെ നോവെ മെറ്റ്‌സോ ആതിഥ്യമരുളിയ അത്‌ലറ്റിക്‌സ് മീറ്റില്‍ 400 മീറ്ററിലും സ്വര്‍ണം കരസ്ഥമാക്കി.
അസ്സം സംസ്ഥാനത്തെ നഗാവോനിലുള്ള ധിങ് എന്ന സ്ഥലത്താണ് ഹിമ ദാസ് ജനിച്ചത്. സ്ഥലനാമം ചേര്‍ത്ത് 'ധിങ് എക്‌സ്പ്രസ്' എന്ന് ഹിമയ്ക്ക് വിളിപ്പേര് ലഭിച്ചിട്ടുമുണ്ട്.
Hima Das, is a sprint runner and the proud of our country. She is the first Indian athlete the first Indian sprinter to win a gold medal at an international track event. She also holds the current Indian national record in 400 metres with a timing of 50.79. 
Hima Das won the 400 m final at the World U-20 Championships 2018 held at Tampere, Finland with a ime of 51.46 seconds. Recently, in the month of July in 2019, Hima Das bagged a total of 5 gold medals in different international venues. She won 200m Gold in Poznan Athletics Grand Prix in Poland, on July 2, 2019,  won 200m gold at the Kutno Athletics Meet, also in Poland, on July 7, won 200m gold at the Kladno Athletics Meet in the Czech Republic on July 13, bagged the gold medal in the 200m race at the Tabor Athletics Meet, in the Czech Republic on July 17 and won her fifth gold of the month in 400-meter race in Nove Mesto, Czech Republic on 20 July. Hima Das was born on 9th January 2000 at Dhing, Nagaon district in Assam. She is nicknamed ‘the Dhing Express’, in connection with her nativity. 

No comments:

Post a Comment

5th Issue

Students India

Students India

6th Issue