Showing posts with label HS. Show all posts
Showing posts with label HS. Show all posts

Sunday, September 20, 2020

പര്‍പ്പിള്‍ അലമാന്‍ഡ (Purple Allamanda)

അമേരിക്കന്‍ ഭൂഖണ്ഡമാണ് ഈ പുഷ്പത്തിന്റെ ജന്മദേശം. വലിയ വര്‍ണ്ണാഭമായ പൂക്കളാണ് ഈ ചെടിയുടെ പ്രത്യേകത. അതുകൊണ്ട് ഇവയെ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കുന്നു. കൂടുതല്‍ ഇനങ്ങളിലും മഞ്ഞ പൂക്കളാണെങ്കിലും പിങ്ക് അടക്കമുള്ള മറ്റ് നിറങ്ങളിലും കാണപ്പെടുന്നു. ഫ്രെഡറിക് ലൂയിസ് അലമാന്‍ഡ (Frederic Louis Allamand) എന്ന സ്വിസ് സസ്യശാസ്ത്രജ്ഞനെ ആദരിച്ചാണ് ഈ ജീനസിന് അലമാന്‍ഡ എന്ന പേരു നല്കിയിരിക്കുന്നത്. 


Petunia Flower

This flower is of  South American origin. This genus includes about 35 species of flowering plants. This is an ornamental plant which has a showy trumpet-shaped flower. The flowers range from pure white to deep crimson or purple and in contrasting colours. There are single- and double-bloom varieties as well.


Purple spotted aranda orchid flower

Aranda orchids are a group of artificially bred intergeneric hybrids. 

വിരേയ റോഡോഡെന്‍ട്രോണ്‍ (Vireya Rhododendron)

ഏഷ്യന്‍ ഭൂഖണ്ഡത്തിലും ആസ്‌ട്രേലിയയിലും കാണപ്പെടുന്നു. പല നിറങ്ങളിലും വലിപ്പത്തിലും പൂക്കള്‍ കാണപ്പെടുന്നു. നിരവധി ഹൈബ്രിഡ് ഇനങ്ങളും നിലവിലുണ്ട്. ഒരു പൂന്തോട്ട പുഷ്പം എന്ന നിലയിലും പ്രശസ്തമാണ്. ചില ഇനങ്ങളുടെ പൂക്കള്‍ക്ക് നല്ല ഗന്ധവുമുണ്ട്.


Cyclamen flower

Cyclamen is a flowering plant native to Europe and the Mediterranean area. They grow from tubers and are valued for their flowers with upswept petals and variably patterned leaves. Each flower is on a stem coming from a growing point on the tuber. Flowers have 5 petals,  connected at the base into a cup.

പാന്‍സി (Pansy)

ആകര്‍ഷകമായ വലിയ പൂക്കളുള്ള ഒരു ഹൈബ്രിഡ് സസ്യമാണ് പാന്‍സി. ഇത് ഉദ്യാനസസ്യമായി കൃഷിചെയ്തുവരുന്നു. പ്രധാനമായും യൂറോപ്പ്, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്നു. രണ്ട് മൂന്ന് തട്ടുകളായി കാണപ്പെടുന്ന ഇതളുകളാണ് ഈ പൂവിന്റെ പ്രത്യേകത. വെള്ള, മഞ്ഞ, പര്‍പ്പിള്‍, നീല, ചുവപ്പ് തുടങ്ങിയ നിറങ്ങളില്‍ കാണപ്പെടുന്നു.


Monday, August 24, 2020

Globe Flower

The name “globe flower” refers to the petals of the flower which are curved over the top forming a globe shape. Flowers of these are seen in bright yellow, orange or lilac colours. 

White Chamomile flower

Chamomile is the common name for several daisy-like plants. A type of tea named Chamomile tea is a herbal infusion made from the dried flowers of some varieties of chammomile and hot water. These are also used as a flavoring agent in foods and beverages, mouthwash, soaps, or cosmetics. 


ലില്ലി (Lily)

മനോഹരമായ പൂക്കളുള്ള ഒരു ചെടി. Lilium എന്ന പേരിലറിയപ്പെടുന്ന ഈ സസ്യവര്‍ഗ്ഗത്തില്‍ അനേകം ഇനം പൂക്കളുണ്ട്. വലിപ്പമേറിയതും സുഗന്ധമുള്ളതുമാണ് പൂക്കള്‍. വെള്ള, മഞ്ഞ, ഓറഞ്ച്, പിങ്ക്, ചുവപ്പ്, പര്‍പ്പിള്‍ എന്നിങ്ങനെ നിരവധി നിറങ്ങളില്‍ പൂക്കള്‍ കാണപ്പെടുന്നു.


Coreopsis Tinctoria flower

Coreopsis tinctoria is also called garden ticksee or golden tickseed. The plant is common to the American continent. Flower heads are brilliant yellow with maroon or brown disc florets of various sizes. Flowering typically occurs in mid-summer. Flowers were used by people to make dyes or beverages in ancient times.


നാസ്റ്റര്‍ഷ്യം (Nasturtium/Tropaeolum)

നാസ്റ്റര്‍ഷ്യം, ട്രോപീലം എന്നിങ്ങനെ സാധാരണയായി അറിയപ്പെടുന്നു. കാള്‍ ലിന്നേയസ് ആണ് ഈ പേരുനല്‍കിയത്. 'നോസ്-ട്വിസ്റ്റര്‍' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. പല നിറങ്ങളിലുള്ള പൂക്കള്‍ കാണപ്പെടുന്നു. കടും നിറങ്ങളിലുള്ള പൂക്കള്‍ ഇവയുടെ പ്രത്യേകതയാണ്. 


Wednesday, July 15, 2020

Morning Glory

Most morning glory flowers bloom in the early morning. But some rare night-blooming flowers are also there. Morning glory was first known in China for its medicinal uses, due to the laxative properties of its seeds. Some varieties are used as a green vegetable in some parts of the world. 

Tuesday, July 14, 2020

കൊളംബൈന്‍ (Columbine)

പല നിറത്തില്‍ കാണപ്പെടുന്ന പുഷ്പമാണ് കൊളംബൈന്‍. മണിയുടെ (bell) ആകൃതിയിലുള്ള ഈ പൂക്കള്‍ ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളിലൊന്നായ ഹമ്മിങ് ബേര്‍ഡ്  (hummingbird) ആഹാരത്തിനായി ഉപയോഗിക്കുന്ന ഒന്നാണ്. 'കൊളംബൈന്‍' എന്ന വാക്ക് 'പ്രാവ്' എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കില്‍നിന്ന് രൂപപ്പെട്ടതാണത്രേ. ഈ പൂവിന്റെ താഴേക്ക് ചെരിഞ്ഞുള്ള നില്പിന് പ്രാവുകള്‍ കൂട്ടമായി നില്‍ക്കുന്നതുമായി രൂപസാദൃശ്യം കല്‍പിക്കപ്പെടുന്നു.

ഡാഫോഡില്‍ (Daffodil)

പൂക്കള്‍ സാധാരണയായി വെളുപ്പ്, മഞ്ഞ, ഓറഞ്ച്, പിങ്ക് മുതലായ നിറങ്ങളില്‍ കാണപ്പെടുന്നു. വെയ്ല്‍സിന്റെ (Wales) ദേശീയ പുഷ്പമാണ് ഡോഫോഡില്‍. പെര്‍ഫ്യൂമുകളുടെ നിര്‍മ്മാണത്തില്‍ ഡാഫോഡില്‍ പുഷ്പങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഔഷധ നിര്‍മ്മാണത്തിലും ഡാഫോഡിലുകള്‍ പ്രയോജനപ്പെടുത്തുണ്ട്.

ഡാലിയ (Dahlia)

മനോഹരമായ പുഷ്പങ്ങള്‍ ഉണ്ടാകുന്ന കുറ്റിച്ചെടിയാണ് ഡാലിയ. വിവിധ നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഇനങ്ങളുണ്ട്. സാധാരണഗതിയില്‍ രണ്ടു വര്‍ഷമാണ് ചെടിയുടെ ആയുസ്. വേരുകളില്‍ ആഹാരം സൂക്ഷിച്ചു വയ്ക്കുന്ന ചെടിയായതിനാല്‍ ചില രാജ്യങ്ങളിലെ ജനങ്ങള്‍ ഇവയെ ആഹാരത്തിനായും വളര്‍ത്തുന്നു. ഔഷധഗുണമുള്ളതായി കണക്കാക്കപ്പെടുന്നു.
മദ്ധ്യ തെക്കന്‍ അമേരിക്കന്‍ ഭൂപ്രദേശങ്ങളാണ് ഈ ചെടിയുടെ ജന്മദേശം. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ലോകപ്രസിദ്ധ സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായിരുന്ന കാള്‍ ലിനേയസിന്റെ (Carl Linnaeus) ശിഷ്യനുമായിരുന്ന ആന്ദ്രേ ഡാലിന്റെ (Anders Dahl) ഓര്‍മ്മയ്ക്കായാണ് ഈ പുഷ്പത്തിന് ഡാലിയ എന്ന പേരു നല്‍കിയത്. 1963ല്‍ ഡാലിയയെ മെക്‌സിക്കോയുടെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചു.

Sunday, February 9, 2020

കൊനേരു ഹംപി (Koneru Humpy)

ലോക വനിതാ റാപിഡ് ചെസ് ചാംപ്യന്‍. 1987 മാര്‍ച്ച് 31ന് ആന്ധ്രപ്രദേശിലെ വിജയവാഡക്കടുത്തുള്ള ഗുഡിവാഡയില്‍ ജനിച്ചു.
1995 ല്‍ എട്ടുവയസ്സില്‍ താഴെയുള്ളവരുടെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പോടെയാണ് കരിയറില്‍ തുടക്കം. 12-ാം വയസ്സില്‍ ഇന്റെര്‍ നാഷണല്‍ മാസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 15-ാം വയസ്സില്‍ ഇന്റെര്‍ നാഷണല്‍ ഗ്രാന്റ് മാസ്റ്റര്‍ റ്റൈറ്റില്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി. 
ജൂഡിറ്റ് പോള്‍ഗാറിനു ശേഷം എലോ റേറ്റിങ്ങില്‍ 2600 കടന്ന രണ്ടാമത്തെ നിതാ ചെസ്സ് താരവുമാണ് ഹംപി. അര്‍ജുന (2003), പത്മശ്രീ (2007) പുരസ്‌കാരങ്ങള്‍ നല്‍കി രാഷ്ട്രം അവരെ ആദരിച്ചിട്ടുണ്ട്.
(The Indian chess grandmaster and the current World Rapid Chess Champion. In October 2007, she became the second female player, after Judit Polgár, to exceed the 2600 Elo rating mark. In 2002, Koneru became the youngest woman ever to achieve the title of grandmaster at the age of 15 years, 1 month, 27 days, beating Judit Polgár’s previous mark by three months. 
Humpy was awarded prestigious awards such as Arjuna Award (2003), Padma Shri (2007) and so on. She was born on 31 March 1987, in Vijayawada, Andhra Pradesh.)

ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ (Florence Nightingale)

'വിളക്കേന്തിയ വനിത' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ ആണ് ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ വ്യക്തിയായി ഗണിക്കപ്പെടുന്നത്. ഈ മഹതിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന 2020 വര്‍ഷത്തെ 'നഴ്‌സിന്റെ വര്‍ഷം' ആയി പ്രഖ്യാപിച്ചിരിക്കുന്നു.
ക്രീമിയന്‍ യുദ്ധകാലത്ത് (1853-1856 കാലത്ത്) പരിക്കേറ്റ പട്ടാളക്കാര്‍ക്കു നല്‍കിയ പരിചരണമാണ് അവരെ ലോക പ്രശസ്തയാക്കിയത്. യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവര്‍, താന്‍ തന്നെ പരിശീലനം നല്‍കിയ, 38 നേഴ്‌സുമാരോടൊന്നിച്ച് 1854 ഒക്ടോബര്‍ 21നു ടര്‍ക്കിയിലേക്ക് പുറപ്പെട്ടു അമിതമായി ജോലിചെയ്യാന്‍ നിര്‍ബന്ധിതരായിരുന്ന ആരോഗ്യപ്രവര്‍ത്തകരാല്‍, വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന, മുറിവേറ്റ പട്ടാളക്കാരെയാണ് അവിടെ കണ്ടത്. മരുന്നുകളുടെ ദൗര്‍ബല്യവും ശുചിത്വപരിപാലനത്തിലുള്ള അശ്രദ്ധയും കാരണം, പട്ടാളക്കാരുടെ പരിക്കുകള്‍ പലപ്പോളും മരണത്തില്‍വരെ കലാശിക്കുന്ന അവസ്ഥയായിരുന്നു അവിടെ. ഫ്‌ളോറന്‍സ് നൈറ്റിംഗേലും നേഴ്‌സുമാരും ആശുപത്രിയും ഉപകരണങ്ങളും വൃത്തിയാക്കുകയും രോഗികളുടെ പരിചരണം പുന:ക്രമീകരിക്കുകയും ചെയ്തു.
1883ല്‍, വിക്‌റ്റോറിയ രാജ്ഞി ഫ്‌ലോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍, 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' നേടുന്ന ആദ്യത്തെ വനിതയായിത്തീര്‍ന്നു. ഇന്ത്യയിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1820 മെയ് 12ന് ഇറ്റലിയിലെ ഫ്‌ളോറന്‍സിലുള്ള, ടാസ്‌കനി എന്ന സ്ഥലത്ത് ബ്രിട്ടീഷ് കുടുബത്തില്‍ ജനിച്ചു. 1910 ഓഗസ്റ്റ് 13 ന് ബ്രിട്ടനില്‍ അന്തരിച്ചു.
(An English social reformer, popularly called “The Lady with the Lamp”, who is widely regarded as the founder of modern nursing. The World Health Organization has designated the year 2020 as the “year of the nurse and midwife”, in honour of the 200th anniversary of the birth of Florence Nightingale.
Florence Nightingale’s most famous contribution came during the Crimean War. She came to know about the reports about the horrific conditions for the wounded soldiers there. On 21 October 1854, she and the staff of 38 women volunteer nurses that she trained, set out to the Ottoman Empire. Her team found that poor care for wounded soldiers was being delivered by overworked medical staff in the face of official indifference. Medicines were in short supply, hygiene was being neglected, and mass infections were common, many of them fatal. There was no equipment to process food for the patients. Nightingale’s dedicated work helped reducing the death rate considerably, either by making improvements in hygiene and health care.
Florence Nightingale was awarded the Royal Red Cross title by the Queen in1883. She also worked in India. She was born on 12 May 1820 at  Florence, Tuscany in Italy in in British family. She died on 13 August 1910 in London.)

ക്രിസ്റ്റീന കോച്ച് (Christina Koch)

അടുത്തയിടെ ജസീക്ക മീര്‍ എന്ന മറ്റൊരു യാത്രികയോടൊപ്പം, വനിതകള്‍ മാത്രമായുള്ള ചരിത്രത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിലേര്‍പ്പെട്ട് റെക്കോഡിട്ട അമേരിക്കന്‍ ബഹിരാകാശ യാത്രിക. തുടര്‍ച്ചയായി 328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് പുതിയ വനിതാ റെക്കോര്‍ഡ് സൃഷ്ടിച്ച ക്രിസ്റ്റീന കോച്ച് ഭൂമിയില്‍ തിരിച്ചെത്തിയത് അടുത്തയിടെയാണ്. 11 മാസം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) താമസിച്ചത്തിനു ശേഷമാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. റോസ്‌കോസ്‌മോസിന്റെ സോയൂസ് കമാന്‍ഡര്‍ അലക്‌സാണ്ടര്‍ സ്‌കോര്‍ട്‌സോവ്, ഇഎസ്എയുടെ (യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി) ലൂക്കാ പര്‍മിറ്റാനോ എന്നിവരുമൊത്താണ് ക്രിസ്റ്റീന കോച്ച് ഭൂമിയില്‍ ഇറങ്ങിയത്. 1979 ജനുവരി 29നാണ് ക്രിസ്റ്റീന കോച്ചിന്റെ ജനനം.
(The NASA astronaut who has returned to Earth recently, after spending a total of 328 days in space, between the dates of 14 March 2019 and 6 February 2020. She touched the earth alongwith cosmonaut Aleksandr Skvortsov and ESA astronaut Luca Parmitano.
Koch achieved the Guinness World Records title for the longest spacewalk by a woman as well. She participated in the first all-female spacewalk with fellow NASA astronaut Jessica Meir, on 18 October 2019. She was born on January 29, 1979 at Grand Rapids, Michigan, U.S.)

5th Issue

Students India

Students India

6th Issue