Tuesday, July 14, 2020

ഡാലിയ (Dahlia)

മനോഹരമായ പുഷ്പങ്ങള്‍ ഉണ്ടാകുന്ന കുറ്റിച്ചെടിയാണ് ഡാലിയ. വിവിധ നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഇനങ്ങളുണ്ട്. സാധാരണഗതിയില്‍ രണ്ടു വര്‍ഷമാണ് ചെടിയുടെ ആയുസ്. വേരുകളില്‍ ആഹാരം സൂക്ഷിച്ചു വയ്ക്കുന്ന ചെടിയായതിനാല്‍ ചില രാജ്യങ്ങളിലെ ജനങ്ങള്‍ ഇവയെ ആഹാരത്തിനായും വളര്‍ത്തുന്നു. ഔഷധഗുണമുള്ളതായി കണക്കാക്കപ്പെടുന്നു.
മദ്ധ്യ തെക്കന്‍ അമേരിക്കന്‍ ഭൂപ്രദേശങ്ങളാണ് ഈ ചെടിയുടെ ജന്മദേശം. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ലോകപ്രസിദ്ധ സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായിരുന്ന കാള്‍ ലിനേയസിന്റെ (Carl Linnaeus) ശിഷ്യനുമായിരുന്ന ആന്ദ്രേ ഡാലിന്റെ (Anders Dahl) ഓര്‍മ്മയ്ക്കായാണ് ഈ പുഷ്പത്തിന് ഡാലിയ എന്ന പേരു നല്‍കിയത്. 1963ല്‍ ഡാലിയയെ മെക്‌സിക്കോയുടെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചു.

No comments:

Post a Comment

5th Issue

Students India

Students India

6th Issue