Thursday, July 2, 2026

 Current Affairs

ആനുകാലികം


 LSS Exam Updates


More Questions & Answers

ENGLISH

MALAYALAM

EVS

MATHS -(Malayalam medium)

MATHS -(English medium)

GK

Theme: ആകാശവിശേഷങ്ങള് 

1. താഴെ തന്നിരിക്കുന്നവയില്‍ ശരിയായത് ഏത്? 

(i) അമാവാസി ദിവസം ചന്ദ്രന്‍ സൂര്യാസ്തമയത്തോടൊപ്പം ഉദിക്കുയും 

സൂര്യോദയത്തോടൊപ്പം അസ്തമിക്കുകയും ചെയ്യുന്നു.

(ii) പൗർണ്ണമി ദിവസം ചന്ദ്രന്‍ സൂര്യാസ്തമയത്തോടൊപ്പം ഉദിക്കുകയും

സൂര്യോദയത്തോടൊപ്പം അസ്തമിക്കുകയും ചെയ്യുന്നു.

(iii) അമാവാസി ദിവസം ചന്ദ്രന്‍ സൂര്യോദയത്തോടൊപ്പം ഉദിച്ച് സൂര്യാസ്തമയത്തോടൊപ്പം അസ്തമിക്കുകയും ചെയ്യുന്നു.

(IV) പൗര്‍ണ്ണമി ദിവസം ചന്ദ്രന്‍ സൂര്യോദയത്തോടൊപ്പം ഉദിച്ച് സൂര്യാസ്തമയത്തോടെ അസ്തമിക്കുകയും ചെയ്യുന്നു.

(A) പ്രസ്താവന (i) ഉം (iv) ഉം ശരി

(B) പ്രസ്താവന (ii) ഉം (iii) ഉം ശരി

(C) പ്രസ്താവന (iii) ഉം (iv) ഉം ശരി

(D) പ്രസ്താവന (iii) മാത്രം ശരി

2. താഴെ നല്‍കിയവയില്‍ ശരിയായത് ഏത്?

(i) സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ ഭൂമിയെ പൂര്‍ണ്ണമായും മറയ്ക്കുന്നു.

(ii) സൂര്യഗ്രഹണം രാത്രിയിലും പകലും സംഭവിക്കും.

(iii) ഭൂമിയെ അപേക്ഷിച്ച് ചന്ദ്രന് വലുപ്പം കുറവാണ്.

(A)  എല്ലാം ശരിയാണ്.

(B)  (i) ഉം (iii) ഉം തെറ്റ് (ii) ശരി

(C)  (i) ഉം (iii) ഉം ശരി (ii) തെറ്റ്

(D)  (i) ഉം (ii) ഉം തെറ്റ് (iii) ശരി

3. താഴെ കൊടുത്തിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന ഏത്?

(A) ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നു.

(B) ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു.

(C) ചന്ദ്രന്‍ സ്വയം കറങ്ങുന്നു.

(D) ചന്ദ്രന്റെ ഒരു മുഖം മാത്രം ഭൂമിയ്ക്ക് അഭിമുഖമായി വരുന്നു.

4. നല്‍കിയിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിച്ച് താഴെ

 തന്നിരിക്കുന്നവയില്‍ ശരിയായത് ഏതെന്ന് എഴുതുക. 

പ്രസ്താവന : സൂര്യനും മറ്റു നക്ഷത്രങ്ങളും കിഴക്കുനിന്നും പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു.

കാരണം: ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ് ഭ്രമണം ചെയ്യുന്നത്.

(A) പ്രസ്താവന ശരി കാരണം തെറ്റ്

(B) പ്രസ്താവന തെറ്റ് കാരണം ശരി

(C) പ്രസ്താവനയും കാരണവും ശരി

(D) പ്രസ്താവനയും കാരണവും തെറ്റ്

5. ആദ്യ കൃത്രിമോപഗ്രഹം.

(A)   സ്പുട്നിക് I 

(B)  ആര്യഭട്ട

(C)  ഭാസ്കര   

(D)  രോഹിണി

6. ISRO യുടെ ഔദ്യോഗിക വെബ്സൈറ്റ്?

(A) isro.gov.in (B)  isro.in.gov

(C) isro.com (D)  isro.com.in

7. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏതാണ്? 

(A) ചൊവ്വ

(B) വ്യാഴം

(C) ശനി

(D) ഭൂമി

8. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആസ്ഥാനം

 എവിടെയാണ്? 

(A) തിരുവനന്തപുരം

(B) ബാംഗ്ലൂര്‍

(C) ശ്രീഹരിക്കോട്ട

(D) ന്യൂഡല്‍ഹി

9. ചന്ദ്രയാന്‍-3 ദൗത്യത്തിലെ ‘റോവര്‍‘ ന്റെ പേരെന്തായിരുന്നു?

(A) വിക്രം 

(B) പ്രഗ്യാന്‍ 

(C) വ്യോമിത്ര 

(D) ധ്രുവ് 

10. ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ത്തെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് മിഷന്റെ പേരെന്താണ്?

(A) നിസാര്‍

(B) മംഗള്‍യാന്‍-2

(C) ഗഗന്‍യാന്‍

(D) സ്പാഡെക്സ്

11. കറുത്തവാവിനുശേഷം എത്രദിവസം കഴിഞ്ഞാണ് വെളുത്തവാവ്?

(A) 25 ദിവസം കഴിയുമ്പോള്‍

(B) 14 ദിവസം കഴിയുമ്പോള്‍

(C) 15 ദിവസം കഴിയുമ്പോള്‍

(D) 17 ദിവസം കഴിയുമ്പോള്‍

12. ചന്ദ്രന്‍ ഒരു പ്രാവശ്യം ഭൂമിയെ ചുറ്റുന്നതിന് ആവശ്യമായ സമയം എത്ര?

(A)  271/3 ദിവസം   (B)  261/3 ദിവസം

(C) 281/2 ദിവസം    (D) 221/3 ദിവസം   

13. പ്രസ്താവന: ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്നില്ലെങ്കിലും 

തിളങ്ങുന്നതായി കാണപ്പെടുന്നു.  

കാരണം: സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങളില്‍ നിന്ന് വരുന്ന പ്രകാശം പ്രതിഫലിപ്പിക്കുന്നതിനാലാണ് അവ തിളങ്ങുന്നത്.

(A)  പ്രസ്താവനയും കാരണവും ശരിയാണ്.

(B)  പ്രസ്താവനയും കാരണവും തെറ്റാണ്.

(C) പ്രസ്താവന തെറ്റാണ് കാരണം ശരിയാണ്.

(D)  പ്രസ്താവന ശരിയാണ് കാരണം തെറ്റാണ്.

14. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വായിക്കൂ.

പ്രസ്താവന 1: - ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളമാണ് ചന്ദ്രന്‍

പ്രസ്താവന 2: - ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നു.

(A)  പ്രസ്താവന 1 ഉം 2 ഉം ശരിയാണ്

(B)  പ്രസ്താവന 1 ഉം 2 ഉം ശരിയല്ല

(C) പ്രസ്താവന 1 മാത്രമാണ് ശരി

(D)  പ്രസ്താവന 2 മാത്രമാണ് ശരി

15. ഇന്ത്യയുടെ ‘മിസൈല്‍മാന്‍‘ എന്നറിയപ്പെടുന്നതാര്?

(A) എ.പി.ജെ. അബ്ദുള്‍ കലാം

(B) വിക്രം സാരാഭായ്

(C) കെ. ശിവന്‍

(D) സതീഷ് ധവാന്‍

16.താഴെ തന്നിരിക്കുന്നവയിൽ 'ബുധൻ' എന്ന ഗ്രഹവുമായി ബന്ധപ്പെട്ട ശരി

യായ പ്രസ്താവന ഏത് ?

(i) സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം

(ii) ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമാണ്.

(iii) സൂര്യനിൽനിന്നും രണ്ടാമതായി ഭ്രമണം ചെയ്യുന്നു.

(A) (i) ഉം (ii) ഉം ശരിയാണ്

(B) (ii) ഉം (iii) ഉം ശരിയാണ്

(C)  (iii) മാത്രം ശരിയാണ്

(D) (i) ഉം (ii) ഉം (iii) ഉം ശരിയാണ്

17.  സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹമേത് ?

(A) ശുക്രൻ

(B) ഭൂമി

(C)  ബുധൻ

(D)  ശനി

18. ചൊവ്വയെ 'ചുവന്ന ഗ്രഹം' എന്നു വിളിക്കാൻ കാരണമെന്ത്?

(A) അയൺ ഓക്സൈഡിന്റെ സാന്നിധ്യം.

(B) കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം

(C)  മീഥൈൻ വാതകത്തിന്റെ സാന്നിധ്യം

(D)  ഹൈഡ്രജൻ വാതകത്തിന്റെ സാന്നിധ്യം

19. താഴെ തന്നിരിക്കുന്നവയിൽ യുറാനസുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

(i) മഞ്ഞുകട്ടകൾ നിറഞ്ഞ ഗ്രഹമാണ്.

(ii) പടിഞ്ഞാറുനിന്നും കിഴക്കോട്ട് കറങ്ങുന്ന ഗ്രഹമാണ്

(iii) 27 ഉപഗ്രഹങ്ങളുണ്ട്.

(A) (i) മാത്രം തെറ്റ്

(B) (ii) ഉം (ii) ഉം തെറ്റ്

(C)  (ii) മാത്രം തെറ്റ്

(D) (ii) ഉം (iii) ഉം തെറ്റ്

20. സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി യുറോപ്യൻ സ്പെയ്സ് ഏജൻസിയും നാസയും സംയുക്തമായി വികസിപ്പിച്ച് വിക്ഷേപിച്ച ബഹിരാകാശ പേടകമേതാണ്?

(A) മാരിനെർ - 10

(B) യൂലിസസ്

(C) വെനേറ 7

(D) ചന്ദ്രയാൻ-1

21. 'കാന്തികക്ഷേത്രം' ഉള്ളതായി കണ്ടെത്തിയ ആദ്യ ഉപഗ്രഹം

(A) ടൈറ്റൻ

(B) ഡീമോസ്

(C) ഗാനിമീഡ്

(D) ഒബറോൺ

22.പ്രസ്താവന: സൂര്യനോട് വളരെ അടുത്ത് വരുമ്പോൾ വാൽനക്ഷത്രങ്ങളുടെ വാൽ നീളത്തിൽ ദൃശ്യമാകും.

കാരണം : വാതകവും ധൂളികളും പരക്കുന്നതാണ് വാൽ നീളാൻ കാരണം.

താഴെ തന്നിരിക്കുന്ന പ്രസ്താവനയും കാരണവും  പരിശോധിച്ച് ശരിയായത് ഏതെന്ന് കണ്ടെത്തുക.

(A) പ്രസ്താവനയും കാരണവും ശരിയാണ്

(B) പ്രസ്താവന ശരിയാണ്

(C) കാരണം ശരിയാണ്

(D) പ്രസ്താവനയും കാരണവും തെറ്റാണ്

23. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ ചെറിയ പ്രധാനമായും കാണപ്പെടുന്ന ചെറിയ പാറക്കഷണങ്ങൾ ഏതാണ് ?

(A) വാൽനക്ഷത്രങ്ങൾ

(B) ഉൽക്കാശിലകൾ

(C) ഛിന്നഗ്രഹങ്ങൾ

(D) കൃത്രിമ ഉപഗ്രഹങ്ങൾ

24. പ്രഭാതനക്ഷത്രം, പ്രദോഷ നക്ഷത്രം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം ഏതാണ്?

(A) ചൊവ്വ

(B) ബുധൻ

(C) ശുക്രൻ

(D) യുറാനസ്

25. ചന്ദ്രനിൽ ജലസാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ഏത് ബഹിരാകാശ പേടകം ഉപയോഗിച്ചാണ്?

(A) ജൂനോ

(B) ചന്ദ്രയാൻ - 1

(C) മാവെൻ

(D) പയനിയർ 11

Answers

1. (B) പ്രസ്താവന (ii) ഉം (iii) ഉം ശരി

2. (D) (i) ഉം (ii) ഉം തെറ്റ് (iii) ശരി

3. (A) ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നു.

4. (C) പ്രസ്താവനയും കാരണവും ശരി

5. (A) സ്പുട്നിക് I

6. (A) isro.gov.in

7. (B) വ്യാഴം

8. (B) ബാംഗ്ലൂര്‍

9. (A) പ്രഗ്യാന്‍ 

10. (C) ഗഗന്‍യാന്‍ 

11. (B) 14 ദിവസംകഴിയുമ്പോള്‍

12. (A)  271/3 ദിവസം

13. (A) പ്രസ്താവനയും കാരണവും ശരിയാണ്.

14. (C)പ്രസ്താവന 1 മാത്രമാണ് ശരി

15. (A) എ.പി.ജെ. അബ്ദുള്‍ കലാം

16. (A) (i) ഉം (ii) ഉം ശരിയാണ്

17. (B) ഭൂമി

18. (A) അയൺ ഓക്സൈഡിന്റെ സാന്നിധ്യം.

19. (C) (ii) മാത്രം തെറ്റ്

20.(B) യൂലിസസ്

21. (C) ഗാനിമീഡ്

22.(A) പ്രസ്താവനയും കാരണവും ശരിയാണ്

23. (C) ഛിന്നഗ്രഹങ്ങൾ

24. (C) ശുക്രൻ

25.(B) ചന്ദ്രയാൻ - 1

Questions (Eng. Medium)
1. Which of the following is correct?
(i) On new moon day, the moon rises at sunset and sets at sunrise.
(ii) On full moon day, the moon rises at sunset and sets at sunrise.
(iii) On new moon day, the moon rises with the sunrise and sets with the sunset.
(iv) On full moon day, the moon rises with the sunrise and sets with the sunset.
(A) Statement (i) and (iv) are correct
(B) Statement (ii) and (iii) are correct
(C) Statement (iii) and (iv) are correct
(D) Statement only (iii) is correct
2. Which of the following is correct?
(i) During a solar eclipse, the Moon completely covers the Earth.
(ii) A solar eclipse occurs at night as well as during the day.
(iii) The Moon is smaller in size compared to the Earth.
(A) All are correct.
(B) (i) and (iii) are incorrect (ii) is correct
(C) (i) and (iii) are correct (ii) is incorrect
(D) (i) and (ii) are incorrect (iii) is correct
3. 10.Choose the wrong statement.
(A) Moon has its own light
(B) Moon revolves around the earth.
(C) Moon rotates on its own axis.
(D) One side of the moon is visible from earth.
4. Examine the given statement and reason, and select the correct option from below.
Statement: The sun and other stars appear to move from east to west. Reason: The earth rotates from west to east.
(A)  Statement is correct but reason is incorrect
(B) Statement is incorrect but reason is correct
(C) Both statement and reason are correct
(D) Both statement and reason are incorrect
5. The first artificial satellite.
(A) Sputnik I (B) Aryabhatta
(C) Bhaskara (D) Rohini
6. Official website of ISRO?
(A) isro.gov.in (B) isro.in.gov 
(C) isro.com (D) isro.com.in
7. Which is the largest planet in the solar system?
(A) Mars
(B) Jupiter
(C) Saturn
(D) Earth
8. Where is the headquarters of the Indian Space Research Organisation (ISRO) located? 
(A) Thiruvananthapuram
(B) Bengaluru
(C) Sriharikota
(D) New Delhi
9. What was the name of the ‘rover’ in the Chandrayaan-3 mission?
(A) Vikram
(B) Pragyan
(C) Vyomitra
(D) Dhruv
10. What is the name of India’s first human space flight mission to send humans into space?
(A) NISAR
(B) Mangalyaan-2
(C) Gaganyaan
(D) SpaDeX
11. How many days after the new moon does the full moon occur?
(A) After 25 days
(B) After 14 days
(C) After 15 days
(D) After 17 days
12. The time taken by the moon to revolve around the earth.
(A)  27 1/3 days    (B) 26 1/3  days
(C) 28 1/2  days      (D) 22 1/3 days
13. Statement: Even though planets and satellites do not emit light of their own, they appear to shine.
Reason: They shine because they reflect the light coming from stars like the Sun.
(A) Statement and reason are correct
(B) Statement is correct but reason is not correct.
(C) Statement is not correct but reason is correct
(D) Statement and reason are not correct.
14. Read the statements given below.
Statement 1 - Moon is the closest celestial body to the Earth.
Statement 2- Moon shines on its own.
(A) Statement 1 and 2 are correct
(B) Statement 1 is correct 
(C) Statement 1 and 2 are incorrect
(D) Statement 2 is correct
15. Who is known as the 'Missile Man' of India?
(A) A.P.J. Abdul Kalam
(B) Vikram Sarabhai
(C) K. Sivan
(D) Satish Dhawan
16. Which of the following statements regarding the planet 'Mercury' is correct?
(i)  It is the smallest planet in the solar system.
(ii) It is a planet without a satellites.
(iii) It is the second planet in orbit from the Sun.
(A) Statement 1 and 2 are correct
(B) Statement 2 and 3 are correct 
(C) Statement 3 is correct
(D) Statements 1 , 2, and 3 are correct
Answer: (A) Statement 1 and 2 are correct
17. Which is the densest planet in the solar system?
(A) Venus
(B) Earth
(C) Mercury
(D) Saturn
18. What is the reason for calling Mars the 'Red Planet'?
(A) Presence of iron oxide.
(B) Presence of carbon dioxide.
(C) Presence of methane gas.
(D) Presence of hydrogen gas.
19. Which of the following statements is not related to Uranus?
(i) It is an ice-rich planet.
(ii) It is a planet that rotates from west to east.
(iii) It has 27 satellites.
(A) Only (i) is incorrect.
(B) Both (ii) and (iii) are incorrect.
(C) Only (ii) is incorrect.
(D) Both (ii) and (iii) are incorrect.
20. Which spacecraft was jointly developed and launched by the European Space Agency and NASA to study the Sun?
(A) Mariner-10
(B) Ulysses
(C)  Venera 7
(D) Chandrayaan-1
21. The first satellite found to have a 'magnetic field'
(A) Titan
(B) Deimos
(C) Ganymede
(D) Oberon
22. Statement: When comets come very close to the Sun, their tails appear elongated.
Reason: The spreading of gas and dust causes the tail to lengthen.
Examine the given statement and reason, and identify the correct option.
(A) Both the statement and the reason are correct.
(B) The statement is correct.
(C) The reason is correct.
(D) Both the statement and the reason are incorrect.
23. What are the small rock fragments primarily found between Mars and Jupiter?
(A)  Comets
(B)  Meteorites
(C)  Asteroids
(D)  Artificial satellites
24. Which planet is known as the Morning Star and the Evening Star?
(A) Mars
(B) Mercury
(C)  Venus
(D) Uranus
25. Which spacecraft was used to discover the presence of water on the Moon for the first time?
(A) Juno
(B) Chandrayaan-1
(C) MAVEN
(D) Pioneer 11
Answers

1. (B) Statement (ii) and (iii) are correct
2. (D) (i) and (ii) are incorrect (iii) is correct
3. (A) Moon has its own light
4. (C) Both statement and reason are correct
5. (A) Sputnik I
6. (A) isro. gov. in
7. (B) Jupiter
8. (B) Bengaluru
9. (B) Pragyan
10. (C) Gaganyaan
11. (B) After 14 days
12.   (A) 27 1/3days
13. (A) Statement and reason are correct
14. (C) Statement 1 and 2 are incorrect
15. (A) A.P.J. Abdul Kalam
16. (A) Statement 1 and 2 are correct
17. (B) Earth
18. (A) Presence of iron oxide.
19. (C) Only (ii) is incorrect.
20. (B) Ulysses
21. (C) Ganymede
22. (A) Both the statement and the reason are correct.
23. (C) Asteroids
24. (C) Venus
25. (B) Chandrayaan-1



Thursday, June 25, 2026

Plus One

English & Hindi

                                     More Questions & Answers

Sunday, June 7, 2026

സ്റ്റുഡന്റ്സ് ഇന്ത്യയ്ക്ക് നന്ദി

സ്റ്റുഡന്റ്സ് ഇന്ത്യ ഉപയോഗിച്ച് പഠിച്ച്, 2026 ഫെബ്രുവരിയില് നടന്ന LSS/USS പരീക്ഷകളില് മികച്ച വിജയം നേടിയ ചില മിടുമിടുക്കര്‍

Wednesday, June 3, 2026

 സ്റ്റുഡന്റ്സ് ഇന്ത്യയ്ക്ക് നന്ദി


സ്റ്റുഡന്റ്സ് ഇന്ത്യ ഉപയോഗിച്ച് പഠിച്ച്, 

2026 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ചില മിടുമിടുക്കര്‍


Friday, December 19, 2025

5th Issue

Students India

Students India

6th Issue