പല നിറത്തില്‍ കാണപ്പെടുന്ന പുഷ്പമാണ് കൊളംബൈന്‍. മണിയുടെ (bell) ആകൃതിയിലുള്ള ഈ പൂക്കള്‍ ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികളിലൊന്നായ ഹമ്മിങ് ബേര്‍ഡ് (hummingbird) ആഹാരത്തിനായി ഉപയോഗിക്കുന്ന ഒന്നാണ്. 'കൊളംബൈന്‍' എന്ന വാക്ക് 'പ്രാവ്' എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കില്‍നിന്ന് രൂപപ്പെട്ടതാണത്രേ. ഈ പൂവിന്റെ താഴേക്ക് ചെരിഞ്ഞുള്ള നില്പിന് പ്രാവുകള്‍ കൂട്ടമായി നില്‍ക്കുന്നതുമായി രൂപസാദൃശ്യം കല്‍പിക്കപ്പെടുന്നു.
No comments:
Post a Comment