അന്തിമലരി എന്നും അറിയപ്പെടുന്നു. കൃഷ്ണകേലി, സന്ധ്യാകലി, എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ സസ്യം ഇന്ത്യയിലെല്ലായിടങ്ങളിലും ധാരാളമായി വളരുന്നു. ചുവപ്പ്, പര്‍പ്പിള്‍, മഞ്ഞ, നീല തുടങ്ങിയ ആകര്‍ഷകങ്ങളായ നിറങ്ങളിലുള്ള പുഷ്പങ്ങളാണ് ഇവയുടേത്. കറുത്ത ഉരുണ്ട ചെറിയ വിത്തുകളാണ് നാലുമണിച്ചെടിയുടേത്. ഇതിന്റെ കനം കൂടിയ വേരുകള്‍ കിഴങ്ങുരൂപത്തില്‍ കാണപ്പെടുന്നു. നാലുമണിച്ചെടിയുടെ വേരും ഇലയും സാധാരണ ഔഷധമായി ഉപയോഗിച്ചുവരുന്നു. പൊള്ളലിന് ശമനം ലഭിക്കാനും, ദഹനത്തിനും മറ്റും ഇത് നല്ലതാണത്രേ.
No comments:
Post a Comment