ഒരു ഉദ്യാനസസ്യമാണ് റ്റുലിപ്. ഇതിനു 109 ലധികം തരങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. 'തലകീഴായിട്ടുള്ള പുഷ്പത്തിനെ പ്രതിനിധീകരിക്കുന്നു' എന്നാണ് ടൂലിപ്പ് എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നത്. ഹോളണ്ടില്‍നിന്നാണ് ഈ പുഷ്പം തെര്‍ലന്‍ഡ്‌സിലും അമേരിക്കയിലും യൂറോപ്പിലും എല്ലാം എത്തിച്ചേരുകയും അവിടെയെല്ലാം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിക്കുകയും ചെയ്തു. റ്റുലിപ് പൂക്കള്‍ നീല ഒഴിച്ച് വിവിധ വര്‍ണ്ണങ്ങളില്‍ ഉണ്ട്. വസന്തകാലത്തെ ഏറ്റവും പകിട്ടുള്ള ഒരു പുഷ്പ ഇനമാണിത്. സാധാരണ ഒറ്റ തണ്ടില്‍ വിരിയുന്ന പൂക്കളാണ്. എന്നാല്‍ ചെലയിനങ്ങളില്‍ ഒന്നിലേറെ പൂക്കള്‍ ഒരു തണ്ടില്‍ നിന്നും ഉണ്ടാകുന്നു.
No comments:
Post a Comment