Sunday, February 9, 2020

ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ (Florence Nightingale)

'വിളക്കേന്തിയ വനിത' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ ആണ് ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ വ്യക്തിയായി ഗണിക്കപ്പെടുന്നത്. ഈ മഹതിയുടെ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന 2020 വര്‍ഷത്തെ 'നഴ്‌സിന്റെ വര്‍ഷം' ആയി പ്രഖ്യാപിച്ചിരിക്കുന്നു.
ക്രീമിയന്‍ യുദ്ധകാലത്ത് (1853-1856 കാലത്ത്) പരിക്കേറ്റ പട്ടാളക്കാര്‍ക്കു നല്‍കിയ പരിചരണമാണ് അവരെ ലോക പ്രശസ്തയാക്കിയത്. യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവര്‍, താന്‍ തന്നെ പരിശീലനം നല്‍കിയ, 38 നേഴ്‌സുമാരോടൊന്നിച്ച് 1854 ഒക്ടോബര്‍ 21നു ടര്‍ക്കിയിലേക്ക് പുറപ്പെട്ടു അമിതമായി ജോലിചെയ്യാന്‍ നിര്‍ബന്ധിതരായിരുന്ന ആരോഗ്യപ്രവര്‍ത്തകരാല്‍, വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന, മുറിവേറ്റ പട്ടാളക്കാരെയാണ് അവിടെ കണ്ടത്. മരുന്നുകളുടെ ദൗര്‍ബല്യവും ശുചിത്വപരിപാലനത്തിലുള്ള അശ്രദ്ധയും കാരണം, പട്ടാളക്കാരുടെ പരിക്കുകള്‍ പലപ്പോളും മരണത്തില്‍വരെ കലാശിക്കുന്ന അവസ്ഥയായിരുന്നു അവിടെ. ഫ്‌ളോറന്‍സ് നൈറ്റിംഗേലും നേഴ്‌സുമാരും ആശുപത്രിയും ഉപകരണങ്ങളും വൃത്തിയാക്കുകയും രോഗികളുടെ പരിചരണം പുന:ക്രമീകരിക്കുകയും ചെയ്തു.
1883ല്‍, വിക്‌റ്റോറിയ രാജ്ഞി ഫ്‌ലോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍, 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' നേടുന്ന ആദ്യത്തെ വനിതയായിത്തീര്‍ന്നു. ഇന്ത്യയിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1820 മെയ് 12ന് ഇറ്റലിയിലെ ഫ്‌ളോറന്‍സിലുള്ള, ടാസ്‌കനി എന്ന സ്ഥലത്ത് ബ്രിട്ടീഷ് കുടുബത്തില്‍ ജനിച്ചു. 1910 ഓഗസ്റ്റ് 13 ന് ബ്രിട്ടനില്‍ അന്തരിച്ചു.
(An English social reformer, popularly called “The Lady with the Lamp”, who is widely regarded as the founder of modern nursing. The World Health Organization has designated the year 2020 as the “year of the nurse and midwife”, in honour of the 200th anniversary of the birth of Florence Nightingale.
Florence Nightingale’s most famous contribution came during the Crimean War. She came to know about the reports about the horrific conditions for the wounded soldiers there. On 21 October 1854, she and the staff of 38 women volunteer nurses that she trained, set out to the Ottoman Empire. Her team found that poor care for wounded soldiers was being delivered by overworked medical staff in the face of official indifference. Medicines were in short supply, hygiene was being neglected, and mass infections were common, many of them fatal. There was no equipment to process food for the patients. Nightingale’s dedicated work helped reducing the death rate considerably, either by making improvements in hygiene and health care.
Florence Nightingale was awarded the Royal Red Cross title by the Queen in1883. She also worked in India. She was born on 12 May 1820 at  Florence, Tuscany in Italy in in British family. She died on 13 August 1910 in London.)

No comments:

Post a Comment

5th Issue

Students India

Students India

6th Issue