തെക്കുകിഴക്കന്‍ ഏഷ്യയുടെ വനങ്ങളില്‍ കാണപ്പെടുന്ന ഒരു ചെറിയ ഇരപിടിയന്‍ പക്ഷിയാണ് കിന്നരി പ്രാപ്പരുന്ത്. ഇത് ചെറിയ ഗ്രൂപ്പുകളായി പലപ്പോഴും നിബിഡ വനങ്ങളിലാണ് കാണപ്പെടുന്നത്. കറുത്ത പക്ഷി, കഴുത്തിനു താഴെ വെള്ള വര പിന്നെ കറുപ്പ്, പിന്നെ കടും തവിട്ടുനിറത്തിലുള്ള വര, നെഞ്ചിനു കീഴെ കടും തവിട്ടുനിറത്തിലുള്ള വരയോടു കൂടിയ മങ്ങിയ വെള്ളനിറം. കീടങ്ങള്‍, തവളകള്‍, ഉരഗങ്ങള്‍ മുതലായവയാണ് ഇവയുടെ പ്രധാന ഭക്ഷണം.
No comments:
Post a Comment