Monday, February 10, 2020

വയല്‍നായ്ക്കന്‍ (Lesser Adjutant)

കൊറ്റികളുടെ കൂട്ടത്തിലെ ഏറ്റവും വലിയ പക്ഷികളിലൊന്നാണ് വയല്‍നായ്ക്കന്‍ (ഘലലൈൃ അറഷൗമേി,േ ശാസ്ത്രീയനാമം ഘലുീേുശേഹീ െഖമ്മിശരൗ)െ. തടാകങ്ങളും വലിയ നദീതീരങ്ങളും തണ്ണീര്‍ത്തടങ്ങളും നിറഞ്ഞതും ഉയരമുള്ള മരങ്ങള്‍ സുലഭമായ പ്രദേശത്താണ് ഇവ ചെറു കൂട്ടമായി താവളമടിക്കുക. മത്സ്യങ്ങളും ജലപ്രാണികളും ചെറുപാമ്പുകളും തവളകളും ചീഞ്ഞളിഞ്ഞ ശവശരീരങ്ങളും ഒക്കെ ഇവ ആഹാരമാക്കാറുണ്ട്. ആണ്‍പെണ്‍പക്ഷികള്‍ കാഴ്ചയില്‍ ഒരേപോലെയുള്ളവയാണ്.
ഗുരുതരമായ വംശനാശഭീഷണിയുടെ വക്കിലെത്തി നില്‍ക്കുകയാണ് ഈ വലിയ പക്ഷികള്‍. ലോകമാകമാനം അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ മാത്രം പ്രായപൂര്‍ത്തിയെത്തിയ പക്ഷികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. സിംഗപ്പൂരില്‍ നിന്നും പൂര്‍ണ്ണമായും ചൈനയില്‍നിന്ന് അധികം താമസിയാതെയും ഇവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂട്ടാനില്‍ ഇവ ദേശാടനത്തിനിടെ മാത്രം കാണാവുന്ന തരത്തിലേക്ക് കുറഞ്ഞിട്ടുമുണ്ട്.
പട്ടാളക്കാരുടെ കവാത്തിനു സമാനമായ നടപ്പാണ് ഇവയ്ക്ക്. ആംഗലേയത്തില്‍ അംഗരക്ഷകന്‍ എന്നര്‍ത്ഥം വരുന്ന അറഷൗമേി േഎന്ന പേരു സമ്മാനിച്ചത്. ഇവയില്‍ വലിപ്പമേറിയ ഏൃലമലേൃ അറഷൗമേി േഎന്ന വലിയ വയല്‍നായ്ക്കനും ഘലലൈൃ അറഷൗമേി േഎന്ന വയല്‍നായ്ക്കനും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തുടങ്ങി തെക്കുകിഴക്കന്‍ ഏഷ്യയിലും ജാവ വരെയുള്ള പ്രദേശങ്ങളിലാണ് ഇവയെ കാണാനാവുക. കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ.
വലിപ്പത്തിലെ ചെറുപ്പവും വളവില്ലാത്ത മേല്‍ക്കൊക്കിന്റെ അഗ്രവും കഴുത്തിലെ സഞ്ചിയുടെ അഭാവവും കൊണ്ട് വയല്‍നായ്ക്കനില്‍ നിന്ന് ചെറുനായ്ക്കനെ തിരിച്ചറിയാം. കറുപ്പും ചാരവും മങ്ങിയ വെളുപ്പും കലര്‍ന്ന ശരീരമാണ് ഇവയുടേത്. കഷണ്ടിത്തലയും മങ്ങിയ നിറമുള്ള മുഖവുമുള്ള വയല്‍നായ്ക്കന്‍ പ്രജനനകാലത്ത് മുഖം കൂടുതല്‍ ചുവപ്പ് നിറമുള്ളതും കഴുത്ത് ഓറഞ്ച് നിറമുള്ളതുമായാണ് കാണുക. ഈ സമയം കൊക്കിനും ഇളം ചുവപ്പ് കര്‍ന്ന തവിട്ടുനിറം വ്യാപിക്കും. തലയിലും കഴുത്തിലും കറുത്തതും വെളുത്തതുമായ രോമങ്ങള്‍ അങ്ങിങ്ങായി കാണാം.
കൊതുമ്പന്നങ്ങളെ ഒഴിച്ചാല്‍ ഞാറപ്പക്ഷികളില്‍ ഏറ്റവും വലിയ കൊക്കുള്ള പക്ഷികളാണ് ഇവ. വലിപ്പക്കൂടുതല്‍ ഉള്ളതുകൊണ്ടു തന്നെ ഓടിയ ശേഷം മാത്രമാണ് ഇവ പറന്നുയരുക. പറക്കുമ്പോള്‍ കഴുത്ത് ശരീരത്തോട് ചേര്‍ത്ത് ചുരുക്കി വെയ്ക്കുകയും ചെയ്യുന്നു. പതിനാറു വര്‍ഷത്തോളമാണ് ഇവയുടെ ജീവിതദൈര്‍ഘ്യം.
മണ്‍സൂണ്‍ അടിസ്ഥാനമാക്കി ഉത്തരേന്ത്യയില്‍ നവംബറില്‍ തുടങ്ങി ജനുവരിവരേയും തെക്കേ ഇന്ത്യയില്‍ ഫെബ്രുവരിയില്‍ തുടങ്ങി മേയ് വരെയുമാണ് ഇവയുടെ പ്രജനനകാലം. വലിയ മരങ്ങള്‍ക്ക് മുകളിലായി ചെറുചില്ലകള്‍കൊണ്ട് കൂടൊരുക്കി ഇലകള്‍ കൊണ്ട് മെത്തയൊരുക്കി അതിലാണ് മുട്ടയിടുക. ഒരു മീറ്ററിലധികം പരപ്പും ആഴവും ഉള്ളതാണ് കൂടുകള്‍. മൂന്നു മുതല്‍ നാലുവരെ മുട്ടകളാണ് ഒരു പ്രജനനകാലത്ത് ഇടുക. മുപ്പത്തിയഞ്ചോളം ദിവസം നീണ്ടതാണ് അടയിരിക്കല്‍ കാലം. ഏകദേശം അഞ്ചു മാസക്കാലത്തോളം കഴിഞ്ഞാണ് കുഞ്ഞുങ്ങള്‍ പറക്കാന്‍ പ്രാപ്തരാകുന്നത്. അതുവരെ മാതാപിതാക്കള്‍ ഇവയ്ക്കുള്ള ആഹാരം എത്തിച്ചുകൊടുക്കും. ഇക്കാലയളവില്‍ ഉയരമേറിയ മരങ്ങളിലെ കൂട്ടില്‍നിന്ന് താഴെ വീണും കഴുകന്മാരുടെ ആക്രമണംകൊണ്ടും കുഞ്ഞുങ്ങള്‍ മരിച്ചു പോകാറുണ്ട്.
പറക്കാന്‍ തുടങ്ങിയാല്‍ മനുഷ്യനൊഴികെ യാതൊരുവിധ ശത്രുക്കളും ഇവയ്ക്കില്ലെന്ന് തന്നെ പറയാം. ഗോത്രവര്‍ഗ്ഗക്കാര്‍ ഇവയുടെ കൊക്ക് മുളയില്‍ തിരുകി ആയുധമാക്കുകയും മാംസം ഭക്ഷിക്കാന്‍ എടുക്കുകയും ചെയ്യാറുള്ളത് ഇവയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. വാസസ്ഥലങ്ങളുടെ കയ്യേറ്റവും ചതുപ്പുകള്‍ നികത്തുന്നതും തണ്ണീര്‍ത്തടങ്ങള്‍ കുറയുന്നതും ഒക്കെ ഇവയുടെ ജീവനു ഭീഷണിയാണ്. കീടനാശിനികളുടെ പ്രയോഗവും അസുഖം വന്നതും മരുന്നുകള്‍ കുത്തിവെച്ചതുമായ കന്നുകാലികളുടെ അഴുകിയ മാംസം ഭക്ഷിക്കുന്നതും ഒക്കെ ഇവയുടേയും നിലനില്‍പ്പിനു ഭീഷണി സൃഷ്ടിക്കുന്നവയാണ്.

No comments:

Post a Comment

5th Issue

Students India

Students India

6th Issue