Monday, February 10, 2020

വെണ്‍ കൊതുമ്പന്നം (Great White Pelican)

ഈസ്റ്റേണ്‍ വൈറ്റ് പെലിക്കന്‍, റോസി പെലിക്കന്‍, വൈറ്റ് പെലിക്കന്‍ എന്നൊക്കെ അറിയപ്പെടുന്ന ഗ്രേയ്റ്റ് വൈറ്റ് പെലിക്കന്‍. ശാസ്ത്രീയനാമം: Pelecanus onocrotalus. തെക്കുകിഴക്കേ യൂറോപ്പ് മുതല്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ചതുപ്പുകളിലും ആഴമില്ലാത്ത തടാകങ്ങളിലും കാണപ്പെടുന്നു. പെലിക്കന്‍ കുടുംബത്തില്‍പ്പെടുന്ന ഒരു പക്ഷിയാണ് വെണ്‍ കൊതുമ്പന്നം. ഇതൊരു വലിയ പക്ഷിയാണ്. ആഴംകുറഞ്ഞ തണുപ്പില്ലാത്ത ശുദ്ധജലത്തില്‍ ഇവയെ കാണുന്നു.
പ്രജനന കാലത്ത് പൂവന്റെ മുഖത്തെ തൊലിക്ക് പിങ്ക് നിറവും പിടയ്ക്ക് ഓറഞ്ചു നിറവുമാണ്. ഇവയുടെ പ്രധാന ഭക്ഷണം മത്സ്യമാണ്. ഭക്ഷണത്തിനുവേണ്ടി നൂറു കി.മീ. വരെ പറക്കും. ഇവയ്ക്ക് ഒരു ദിവസം 0.9 - 1.4 കി.ഗ്രാം വരെ മത്സ്യം വേണം. വെള്ളത്തില്‍ ആറോ എട്ടോ പക്ഷികള്‍ കുതിര ലാടത്തിന്റെ ആകൃതിയില്‍ നിരന്നാണ് ചിലപ്പോള്‍ ഇരതേടുന്നത്. ചിലപ്പോള്‍ മറ്റു പക്ഷികളുടെ കുഞ്ഞുങ്ങളേയും ഭക്ഷിക്കും.

No comments:

Post a Comment

5th Issue

Students India

Students India

6th Issue