ഒരു ജലപ്പക്ഷിയാണ് (aquatic bird) വലിയ നീര്‍ക്കാക്ക. ജലത്തിനടിയില്‍വച്ച് പിടിക്കുന്ന മീനിനെ ജലത്തിന് പുറത്തുകൊണ്ടുവന്ന് ഭക്ഷിക്കുന്നു. ഇവ ഉയരം കൂടിയ മരങ്ങളില്‍ കൂട്ടങ്ങളായാണ് അടുത്തടുത്ത് കൂടുവച്ചാണ് പ്രജനനം നടത്തുന്നത്. വലിയ നീര്‍ക്കാക്ക സാധാരണ ഗതിയില്‍ വലിപ്പമുള്ള ഒരു പക്ഷിയാണ്. പക്ഷേ, പല സ്ഥലങ്ങളില്‍ ഇത് പല വലിപ്പത്തില്‍ കാണാറുണ്ട്. അതിന്റെ ഭാരം ശരാശരി 1.5 കി.ഗ്രാം മുതല്‍ 5.3 കി.ഗ്രാം വരെ ആണ് (11.7 lbs). ഇതിന്റെ നീളം 70 മുതല്‍ 102 സെ.മീ. വരെ ഉണ്ടാകാറുണ്ട്. ചിറകിന്റെ വിസ്താരം 121 മുതല്‍ 160 സെ.മീ. വരെ കാണാറുണ്ട്. ഇതിന്റെ വാലിന് നല്ല നീളമുള്ളതും തൊണ്ടയുടെ ഭാഗത്ത് മഞ്ഞ നിറത്തിലും കാണപ്പെടുന്നു. കൊക്കിന്റെ അറ്റം വളഞ്ഞതാണ്. തിളങ്ങുന്ന കറുപ്പാണ്. തലയുടെ ഉച്ചിയില്‍ വെളുത്ത തൂവലുകളുണ്ട്. കുട്ടികള്‍ക്ക് 3 വയസ്സുവരെ അടിവശം വെളുപ്പും മുകള്‍വശം തവിട്ടുനിറവുമാണ്. ഇത് സാധാരണ മിക്കയിടങ്ങളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്. കടല്‍, അഴിമുഖം, ശുദ്ധജല തടാകങ്ങള്‍ നദികള്‍ എന്നിവയില്‍ നിന്നും ആഹാര സമ്പാദനം നടത്തുന്നു.
No comments:
Post a Comment