വലിയ കടല്‍ക്കള്ളന് ഇംഗ്ലീഷില്‍ Great Frigatebird എന്നാണ് പേര്. ശാസ്ത്രീയ നാമം Fregate minor എന്നുമാണ്. ഇവ പ്രധാനമായി കൂടുകൂട്ടുന്നത് ഗലപാഗോസ് ദ്വീപ് അടക്കമുള്ള പസിഫിക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും പിന്നെ തെക്കേ അറ്റ്‌ലാന്റിക്കിലും ആണ്. പൂവനും പിടയ്ക്കും കഴുത്തില്‍ ഒരു ചുവന്ന പാടയുണ്ട്. പൂവന്‍ ഇണയെ ആകര്‍ഷിക്കാന്‍ ഇതിനെ വീര്‍പ്പിക്കും. നീണ്ടു കൂര്‍ത്ത ചിറകുകള്‍. വാല്‍ ഫോര്‍ക്ക്‌പോലെയാണ്. പൂവന്‍ പിടയേക്കാള്‍ ചെറുതാണ്. പൂവന് കറുപ്പു നിറമാണ്. പിടയ്ക്കും കറുപ്പുനിറമാണ്. പക്ഷെ കഴുത്തിലും നെഞ്ചിലും വെള്ളനിറം. ചുവന്ന വളയം കണ്ണിനു ചുറ്റുമുണ്ട്.കൂടുകള്‍ ചെറുചെടികള്‍ക്കിടയിലെ മരത്തിലാണ്. ചെടികള്‍ ഇല്ലെങ്കില്‍ മണ്ണിലും കൂട് ഉണ്ടാക്കും. പൂവന്‍ കൂടുണ്ടാക്കുവാനുള്ള വസ്തുക്കള്‍ എത്തിച്ചുകൊടുക്കും. പിട കൂടുണ്ടാക്കും. മറ്റുള്ള പക്ഷികളുടെ കൂട്ടില്‍നിന്നും നിര്‍മ്മാണവസ്തുക്കള്‍ കട്ടെടുക്കാറുമുണ്ട്.
No comments:
Post a Comment