Wednesday, August 7, 2019

എ. പി. ജെ അബ്ദുല്‍ കലാം (A.P.J. Abdul Kalam)

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു (2002-2007) അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ. എ. പി. ജെ. അബ്ദുല്‍ കലാം (1931 - 2015). പ്രശസ്തനായ മിസൈല്‍സാങ്കേതികവിദ്യാവിദഗ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശ ഗവേഷണകേന്ദ്രം (ISRO)  തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍  ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മിസൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍' എന്ന്  കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
2002 ല്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തന്റെ ജനകീയനയങ്ങളാല്‍, 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം  2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുപ്പതോളം സര്‍വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല 1997 ല്‍ ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നം നല്‍കി ആദരിച്ചിരുന്നു. കൂടാതെ പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. 2015 ജൂലൈ 27 ന് 84-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
Avul Pakir Jainulabdeen Abdul Kalam (1931–2015) was a career scientist turned politician, who was born and raised in Rameswaram, Tamil Nadu, as the son of Jainulabdeen and Ashiamma, studied physics and aerospace engineering. He spent four decades as a scientist and science administrator, mainly at the Defence Research and Development Organisation (DRDO) and Indian Space Research Organisation (ISRO) and was intimately involved in India’s civilian space programme and military missile development efforts. He thus came to be known as the ‘Missile Man of India’ for his work on the development of ballistic missile and launch vehicle technology. He also played a pivotal organisational, technical, and political role in India’s
Pokhran-II nuclear tests in 1998, the first since the original nuclear test by India in 1974. Kalam was elected as the 11th President of India in 2002. Widely referred to as the ‘People’s President,’ he returned to his civilian life of education, writing and public service after a single term. He was a recipient of several prestigious awards, including the Bharat Ratna, India’s highest civilian honour. He died on 27 July 2015 at Shillong.

No comments:

Post a Comment

5th Issue

Students India

Students India

6th Issue