Wednesday, September 25, 2019

മഞ്ഞക്കറുപ്പന്‍ (Black –Hooded Oriole)

കേരളത്തില്‍ മഞ്ഞക്കിളികളില്‍പെട്ട ഒന്നാണ് മഞ്ഞക്കറുപ്പന്‍. നിറപ്പകിട്ടുകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ഈ പക്ഷികള്‍ പ്രജനനകാലത്ത് വളരെ മധുരമായ ശബ്ദത്തില്‍ പാടുകയും ചെയ്യും. കേരളത്തില്‍ തന്നെ വര്‍ഷം മുഴുവന്‍ താമസിക്കുകയും ഇവിടെത്തന്നെ പ്രജനനം നടത്തുകയും ചെയ്യുന്നു. സമതലപ്രദേശങ്ങളില്‍ ധാരാളം മരങ്ങള്‍ ഉള്ളിടത്താണ് ഇവ കൂടുതലായും വിഹരിക്കുന്നത്. ആഫ്രിക്കമുതല്‍ ഏഷ്യാഭൂഖണ്ഡം വരെ കാണപ്പെടുന്നു. പ്രധാനനിറം വളരെ ശോഭയുള്ള മഞ്ഞയാണ്. എന്നാല്‍ തല, താടി, തൊണ്ട, കഴുത്ത്, മാറിടം എന്നിവിടങ്ങളിലെല്ലാം ഒട്ടാകെ കറുപ്പ് നിറമായിരിക്കും. കൊക്ക് ചുവപ്പ് കലര്‍ന്ന പിങ്ക് നിറമാണ്. കണ്ണുകള്‍ ചുവന്നതും മധ്യത്തില്‍ കറുത്ത പുള്ളിയുമുണ്ടായിരിക്കും. പൂവനും പിടയും കാഴ്ചയ്ക്ക് ഒരുപോലെയായിരിക്കും. കുഞ്ഞുങ്ങളുടെ താടി, തൊണ്ട, മാറിടം എന്നിവടങ്ങളില്‍ അനവധി വെള്ളവരകള്‍ കാണാം. കൊക്ക് ചുവപ്പിനു പകരം കറുത്തനിറം തന്നെയാണ്.വനവും വളര്‍ത്തുകാടും വളപ്പുകളുമെല്ലാം മഞ്ഞക്കറുപ്പിനു പറ്റിയ താവളങ്ങള്‍ ആണ്്. എന്നാല്‍ മലകളില്‍ വളരെ ഉയരങ്ങളിലേക്ക് ഇവയെ കാണാന്‍ സാധിക്കുകയില്ല. എങ്കിലും അപൂര്‍വ്വമായി ഇവ വളരെ ഉയരങ്ങളിലേക്ക് പറക്കാറുമുണ്ട്. അല്പം വലിയ ഇലകള്‍ ഉള്ള മരങ്ങളാണ് ഇവയ്ക്ക് പഥ്യം.
കടപ്പാട്: മലയാള മനോരമ 21/10/2019



No comments:

Post a Comment

5th Issue

Students India

Students India

6th Issue