ഞാറപ്പക്ഷികളില്‍ പെടുന്ന തെക്കേ ഏഷ്യയില്‍ കണ്ടുവരുന്ന ഒരു തരം പക്ഷികളാണ് പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നം (spot - billed pelican). ശാസ്ത്രീയനാമം Pelecanus Philippensis. ഇവ പെലിക്കണ്‍ കുടുംബത്തിലെ ചാരനിറമുള്ള പെലിക്കണ്‍ എന്നും അറിയപ്പെടുന്നു. വലിയ തടാകങ്ങളിലോ തീരപ്രദേശങ്ങളിലോ അവയെ കാണപ്പെടുന്നു. ദൂരത്തുനിന്നും മറ്റ് പെലിക്കണുകളോട് സാദൃശ്യം തോന്നുമെങ്കിലും, ചാരനിറം ഇവയെ വ്യത്യസ്തമാക്കുന്നു. മനുഷ്യവാസത്തിനോടടുത്ത് വലിയ കൂടുകളുടെ കോളനികളായും ഇവയെ കണ്ടുവരുന്നു. ഇവ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ശ്രീലങ്ക, കമ്പോഡിയ എന്നിവിടങ്ങളിലും കാണുന്നു. താഴ്‌വരകളിലെ തടാകങ്ങളില്‍ കൂടുതലായി കാണുന്നു. മത്സ്യമാണ് പ്രധാന ഭക്ഷണം. ഇവ മിക്കപ്പോഴും ഒറ്റയ്ക്കാണ് ഇര തേടുന്നത്.
പെലിക്കനുകളില്‍ വെച്ച് താരതമ്യേന ചെറുതാണ് ഈ പക്ഷി. 125-152 സെ.മീ നീളം, 4.1-6 കി.ഗ്രാം തൂക്കം. ഇവയ്ക്ക് വെള്ള നിറം. ഉച്ചി ചാര നിറമാണ്. വാലിന് തവിട്ടു നിറവും. മേല്‍ ചുണ്ടിന്റെ വശങ്ങളില്‍ കുത്തുകളുണ്ട്. മറ്റു ജലപക്ഷികളുമായി ചേര്‍ന്ന് കൂട്ടമായാണ് പ്രജനനം നടത്തുന്നത്
ജലാശയത്തിനടുത്തുള്ള ചെറിയ മരങ്ങളിലാണ് കൂടു കെട്ടുന്നത്, ചിലപ്പോള്‍ മനുഷ്യവാസം ഉള്ളിടത്തും.
No comments:
Post a Comment