മയിലിനെ പോലെ മനോഹരമായ ഒരു ചെറിയ പക്ഷിയാണ് ഹിമാലയന്‍ മൊണാല്‍. ഇംപീയന്‍ മൊണാല്‍, ഇംപീയന്‍ ഫെസെന്റ് എന്നീ പേരുകളിലും ഈ പക്ഷി അറിയപ്പെടുന്നു. ഫെസെന്റ് കുടുംബത്തിലെ Lophophorus ജീനസ്സില്‍ പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രീയനാമം ലോഫോഫോറസ് ഇംപീജാനസ് (Lophophorus impejanus ) എന്നാണ്. സാധാരണയായി ഹിമാലയന്‍ പര്‍വ്വതപ്രദേശത്താണ് ഹിമാലയന്‍ മൊണാലിനെ കാണപ്പെടുന്നത്. നേപ്പാളിന്റെ ദേശീയപക്ഷിയും, ഉത്തരാഖണ്ഡിന്റെ സംസ്ഥാനപക്ഷിയുമാണ് ഹിമാലയന്‍ മൊണാല്‍. മയിലിനേതു പോലെതന്നെ ഹിമാലയന്‍ മൊണാലുകളില്‍ ആണ്‍പക്ഷികള്‍ക്കാണ് സൗന്ദര്യം. ആണ്‍പക്ഷികള്‍ക്ക് തിളങ്ങുന്ന നീലനിറവും പെണ്‍പക്ഷികള്‍ക്ക് തവിട്ടു നിറവുമാണ്.സ്വാഭാവികമായി ഹിമാലയന്‍ പ്രദേശത്താണ് ഈ പക്ഷികള്‍ അധിവസിക്കുന്നത്. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ആരംഭിച്ച് കാശ്മീര്‍ വഴി തിബറ്റ്, ബൂട്ടാന്‍ വരെയുള്ള പ്രദേശത്ത് ഇവയെ കണ്ടുവരുന്നു. ഇന്ത്യയില്‍ കാശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഈ പക്ഷികളുണ്ട്. തുറന്ന പുല്‍മേടുകളോ ഓക് വൃക്ഷവനങ്ങളോ ആണ് ഇവര്‍ വസിക്കാന്‍ തിരഞ്ഞെടുക്കുന്നത്.
ഹിമാലയന്‍ മൊണാലുകളുടെ ശരാശരി നീളം 70രാ ആണ്. അവയില്‍ ആണ്‍പക്ഷികള്‍ക്ക് 1980 2380 ഗ്രാമും ഭാരമുണ്ടായിരിക്കും. പ്രായപൂര്‍ത്തിയായ ആണ്‍പക്ഷികള്‍ക്ക് തലയില്‍ നീളമുള്ള പൂവും ശരീരത്തില്‍ ബഹുവര്‍ണ്ണ തൂവലുകളും ഉണ്ടാകും. എന്നാല്‍ പെണ്‍പക്ഷികള്‍ കാഴ്ചയില്‍ അത്ര ആകര്‍ഷകമല്ല. കറുപ്പും കടുത്ത തവിട്ടും പലര്‍ന്ന തൂവലുകളാണിവയ്ക്ക്. തിളങ്ങുന്ന പച്ചവര്‍ണ്ണത്തിലുള്ള തൊപ്പിയാണ് ആണ്‍പക്ഷികളുടെ ഒരു പ്രത്യേകത. നീല, പച്ച, കറുപ്പ്, മഞ്ഞ, തവിട്ട്, ചുവപ്പ് എന്നീ നിറങ്ങള്‍ നിറഞ്ഞതാണ് ആണ്‍പക്ഷികളുടെ ശരീരം.നിലത്ത് നടന്നാണ് ഈ പക്ഷികള്‍ ഇരതേടുന്നത്. അത്യാവശ്യം പറക്കുകയും ചെയ്യും. വളരെ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ഈ പക്ഷി ധാന്യങ്ങള്‍, ചെറുജീവികള്‍, ഷഡ്പദങ്ങള്‍ എന്നിവയെ എല്ലാം ഭക്ഷണമാക്കാറുണ്ട്.
No comments:
Post a Comment