Thursday, September 26, 2019

നീലക്കോഴി (Grey - headed Swamphen)

കോഴിയുടേതിനു സമാനമായ വലിപ്പവും രൂപവും ഉള്ളതും എന്നാല്‍ താറാവിനെപ്പോലെ ജലാശയങ്ങളില്‍ ജീവിക്കുന്നതുമായ ഒരു പക്ഷിയാണ് നീലക്കോഴി (Grey -headed swamphen, purple swamphen ശാസ്ത്രീയനാമം -Porphyrio poliocephalus). റാല്ലിഡേ കുടുംബത്തില്‍ പെട്ട ഒരു  വലിയ പക്ഷിയാണിത്. ശരീരം പ്രത്യേകതയുള്ള നീല നിറമാണ്. കാലുകളും നെറ്റിയും കഴുത്തും ചുവപ്പു നിറമാണ്.  വാലിന് നീളം കുറവാണ്. വാലിന്റെ അടിവശം വെള്ളനിറമാണ്. ആണിനും പെണ്ണിനും നിറം ഒന്നാണ്. കൂട്ടമായാണ് ഇവ സഞ്ചരിക്കുക. കേരളത്തില്‍ സ്ഥിരതാമസക്കാരായ ഇവ തീരപ്രദേശങ്ങളിലെ വയലുകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളിലാണ്് കൂടുതലായി കാണപ്പെടുന്നത്, തൃശ്ശൂര്‍ ജില്ലയിലെ കോള്‍പാടങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ ചതുപ്പു പ്രദേശങ്ങള്‍ ഒക്കെ ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്.
Purple Moorhenനെ ഇപ്പോള്‍ 6 ആയി തരം തിരിച്ചിരിക്കുന്നു. കേരളത്തില്‍ കാണുന്നവയെ Gray - headed swamphen എന്നും ഈ പക്ഷിയുടെ ശാസ്ത്രീയനാമം Porphyrio Poliocephalus എന്നുമാണ്. ഇവ മദ്ധ്യഏഷ്യയില്‍ കിഴക്കന്‍ തുര്‍ക്കി മുതല്‍ ഇന്ത്യ അടക്കം മ്യാന്‍മാര്‍ വരെയും വടക്കന്‍ തായ്‌ലന്റിലും കാണുന്നു.

No comments:

Post a Comment

5th Issue

Students India

Students India

6th Issue