Thursday, September 26, 2019

വാലന്‍ താമരക്കോഴി (Pheasant Tailed Jacana)

താമരക്കോഴികളില്‍ ഏറെ ഭംഗിയുള്ളവയാണ് വാലന്‍ താമരക്കോഴി. ആഹാരരീതികളും പൊതു സ്വഭാവങ്ങളും നാടന്‍ താമരക്കോഴിയുടേത് പോലെ തന്നെ. ഇളം പച്ച കലര്‍ന്ന തവിട്ടു നിറത്തിലുള്ള പുറം ഭാഗവും തൂവെള്ള നിറത്തിലുള്ള ചിറകുകളുമാണ് ഈ പക്ഷിക്ക്. ദേഹത്തിന്റെ  അടിഭാഗത്തിനും ഏറെക്കുറെ വെള്ള നിറമാണ്. കൊക്കില്‍ നിന്നും താഴോട്ടിറങ്ങി വരുന്ന കറുത്ത പട്ട നെഞ്ചില്‍ മാലപോലെ കിടക്കുന്നതായി തോന്നും. മുട്ടയിടുന്ന കാലത്ത് വാലന്‍ താമരക്കോഴിക്ക് നിറം മാറ്റം വരാറുണ്ട്. ഈ സമയത്ത് പട്ടവാലുകള്‍ പിന്നിലേക്ക് വളര്‍ന്നു നില്‍ക്കും. ജലാശയത്തിനോട് ചേര്‍ന്നാണ് കൂടുകള്‍ ഉണ്ടാക്കുന്നത്. മഴക്കാലത്താണ് കൂടുകള്‍ ഉണ്ടാക്കുന്നത്. നാലോ, അഞ്ചോ മുട്ടകളിടും. മുട്ടയിട്ടു കഴിഞ്ഞാല്‍ പെണ്‍പക്ഷികള്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഏല്പിച്ച് മറ്റൊരു ആണ്‍പക്ഷിയെ തേടിപ്പോകുന്നു. കേരളത്തില്‍ ഈ പക്ഷികളെ അപൂര്‍വ്വമായേ കാണാറുള്ളു.

No comments:

Post a Comment

5th Issue

Students India

Students India

6th Issue