Thursday, August 1, 2019

കാറ്റില്‍ ഈഗ്രറ്റ് (Cattle Egret)

ഗ്രേറ്റ് ഈഗ്രറ്റ്, അമേരിക്കന്‍ ഈഗ്രറ്റ്, ലാര്‍ജ് ഈഗ്രറ്റ്, കോമണ്‍ ഈഗ്രറ്റ്, ഗ്രേറ്റ് വൈറ്റ് ഈഗ്രറ്റ്, ഗ്രേറ്റ് വൈറ്റ് ഹെറോണ്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവ നാലു ഉപവര്‍ഗ്ഗങ്ങളിലായി ഏഷ്യ, ആഫ്രിക്ക, അമേരിക്ക, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. ജലത്തിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ വൃക്ഷങ്ങളില്‍ ഇവ കൂടുകൂട്ടി പാര്‍ക്കുന്നു. വെള്ളരിപ്പക്ഷികളില്‍ ഏറ്റവും വലിയ ഇനമാണ് പെരുമുണ്ടി. പ്രകടമായ വലിപ്പ വ്യത്യാസം കൊണ്ട് തന്നെ പെരുമുണ്ടിയെ തിരിച്ചറിയാം. ഗ്രേറ്റ് ഈഗ്രറ്റ് എല്ലാ ഈഗ്രറ്റുകളെയും പോലെ ഹെറോണുകളുടെ കുടുംബമായ ആര്‍ഡെയിഡേയിലെ അംഗമാണ്. പാരമ്പര്യമായി ഇവ സികോണിഫോംസ് നിരയില്‍പ്പെട്ട കൊറ്റികളോടൊപ്പമാണ് തരംതിരിച്ചിരിക്കുന്നത്. എങ്കിലും അടുത്ത ബന്ധുവായ പെലിക്കണുകളുടെ കൂട്ടത്തില്‍ പെലിക്കണിഫോംസ് നിരയിലാണ് കാണപ്പെടുന്നത്. ഗ്രേറ്റ് ഈഗ്രറ്റുകള്‍ മറ്റു ഹെറോണുകളുടെ കൂടുകളില്‍ കുടിയേറിപാര്‍ക്കുന്നു. വൃക്ഷങ്ങളിലോ ചെറിയ കൊമ്പുകളിലൊ കമ്പുകളോ സസ്യങ്ങളില്‍നിന്ന് ലഭിക്കുന്ന മറ്റു വസ്തുക്കള്‍കൊണ്ടോ കൂടുകള്‍ നിര്‍മ്മിക്കുന്നു. ഇവ ഓരോ കൂടുകളിലും ഇളം പച്ച കലര്‍ന്ന നീലനിറത്തിലുള്ള മൂന്നോ നാലോ മുട്ടകള്‍  ഇടുന്നു. മുട്ട വിരിയുമ്പോള്‍ എല്ലാകുഞ്ഞുങ്ങളും രക്ഷപെടാറില്ല. കൂട്ടത്തിലെ തിക്കും തിരക്കിനിടയില്‍പ്പെട്ട് വലിയ കുഞ്ഞുങ്ങള്‍ ചെറിയ കുഞ്ഞുങ്ങളെ കൊല്ലുന്നു. കുഞ്ഞുങ്ങളുടെ ശരീരം മുഴുവനും വലിയ വെള്ള മൃദുവായ തൂവലുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ജനനസമയത്ത് തന്നെ തല ഉയര്‍ത്താനുള്ള കഴിവും ഇവയ്ക്കുണ്ട്. 1800-1900 നും ഇടയിലുള്ള കാലയളവില്‍ തൂവലിനുവേണ്ടി പക്ഷിവേട്ടക്കാര്‍ ഇവയെ കൊന്നൊടുക്കിയതിനാല്‍ ഇവയുടെ എണ്ണം  90% വരെ  കുറയാനിടയായി. നിയമപ്രകാരം ഇവയെ സംരക്ഷിക്കാന്‍ തുടങ്ങിയതിനുശേഷമാണ് എണ്ണത്തില്‍ കാര്യമായ വര്‍ധനവ്  ഉണ്ടായത്. തണ്ണീര്‍ത്തടങ്ങള്‍ നശിക്കുന്നതിനാലും ഇവയുടെ വാസസ്ഥലങ്ങള്‍ നശിക്കുന്നതുകൊണ്ടും ഗ്രേറ്റ് ഈഗ്രറ്റുകളുടെ എണ്ണം കുറഞ്ഞുവരുന്നു.

No comments:

Post a Comment

5th Issue

Students India

Students India

6th Issue