ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോദി (Narendra Damodardas Modi) എന്ന നരേന്ദ്ര മോഡി അദികാരമേറ്റിരിക്കുന്നു. ഈ പദവിയിലെത്തുന്ന പതിനാലാമത്തെ വ്യക്തിയാണദ്ദേഹം. ബി.ജെ.പി. എന്ന രാഷ്ട്രീയ കക്ഷിയുടെ മുതിര്‍ന്ന നേതാവുമാണ് നരേന്ദ്ര മോദി.
ഉത്തരഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗര്‍ എന്ന ഗ്രാമത്തില്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളില്‍ മൂന്നാമനായി 1950 സെപ്റ്റംബര്‍ 17ന് ആയിരുന്നു മോദിയുടെ ജനനം.
2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതല്‍ തുടര്‍ച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍നിന്നും, മോദി പാര്‍ലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വാരാണസി മണ്ഡലം നിലനിര്‍ത്തിയ മോദി 2014 മെയ് 26ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2019ല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയും.
സത്യപ്രതിജ്ഞ ചടങ്ങിന്റെ ദൃശ്യങ്ങള്‍.
കേന്ദ്രമന്ത്രിസഭ മന്ത്രിമാരും വകുപ്പുകളും
പ്രധാനമന്ത്രി-നരേന്ദ്ര മോദി
പഴ്‌സനേല്‍, പൊതുപരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും
കാബിനറ്റ് മന്ത്രിമാര്‍
- രാജ്‌നാഥ് സിങ് - പ്രതിരോധം
- അമിത് ഷാ - ആഭ്യന്തരം
- നിതിന്‍ ഗഡ്കരി - റോഡ് ഗതാഗതം, ദേശീയപാതകള്‍, സൂക്ഷ്മ - ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍
- ഡി.വി. സദാനന്ദ ഗൗഡ- വളം, രാസവസ്തുക്കള്‍
- നിര്‍മല സീതാരാമന്‍ - ധനകാര്യം, കമ്പനികാര്യം.
- റാംവിലാസ് പാസ്വാന്‍ - ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്ത്യകാര്യം
- നരേന്ദ്ര സിങ് തോമര്‍ - കൃഷി, ഗ്രാമവികസനം, പഞ്ചായത്തീരാജ്
- രവിശങ്കര്‍ പ്രസാദ് - നിയമം, നീതിന്യായം, വാര്‍ത്താവിനിമയം, ഐടി, ഇലക്ട്രോണിക്‌സ്
- ഹര്‍സിമ്രത് കൗര്‍ ബാദല്‍ - ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍
- തവര്‍ചന്ദ് ഗെലോട്ട് - സാമൂഹികനീതിയും ശാക്തീകരണവും
- എസ്.ജയ് ശങ്കര്‍ - വിദേശകാര്യം
- രമേശ് പൊക്രിയാല്‍ - മാനവശേഷി വികസനം
- അര്‍ജുന്‍ മുണ്ട - ആദിവാസി ക്ഷേമം
- സ്മൃതി ഇറാനി - വനിതാ- ശിശുക്ഷേമം, ടെക്‌സ്റ്റെല്‍സ്
- ഡോ.ഹര്‍ഷ് വര്‍ധന്‍ - ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം
- പ്രകാശ് ജാവഡേക്കര്‍ - പരിസ്ഥിതി, വനം, കാലാവസ്ഥ മാറ്റം, വാര്‍ത്താ വിതരണം- പ്രക്ഷേപണം
- പീയുഷ് ഗോയല്‍ - റെയില്‍വേ, വാണിജ്യവും വ്യവസായവും
- ധര്‍മമേന്ദ്ര പ്രധാന്‍ - പെട്രോളിയം, പ്രകൃതിവാതകം, ഉരുക്ക്
- മുക്താര്‍ അബ്ബാല് നഖ്‌വി - ന്യൂനപക്ഷ ക്ഷേമം
- പ്രള്‍ഹാദ് ജോഷി - പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഖനി,
- മഹേന്ദ്രനാറ് പാണ്ഡെ - നൈപുണ്യ വികസനം, സംരംഭകത്വം
- അരവിന്ദ് സാവന്ത് - ഘനവ്യവസായങ്ങള്‍, പൊതുസംരംഭങ്ങള്‍
- ഗിരിരാജ് സിങ് - മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ്
- ഗജേന്ദ്ര സിങ് ഷെഖാവത് - ജലശക്തി
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)
- സന്തോഷ് ഗാങ്‌വാര്‍ - തൊഴില്‍
- റാവു ഇന്ദര്‍ജിത് സിങ് - ആസൂത്രണം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണം
- ശ്രീപദ് യശോ നായിക് - ആയുഷ് (സ്വതന്ത്ര ചുമതല) - പ്രതിരോധം
- ജിതേന്ദ്ര സിങ് - വടക്കുകിഴക്കന്‍ മേഖലാ വികസനം (സ്വതന്ത്ര ചുമതല ) പ്രധാനമന്ത്രിയുടെ ഓഫീസ്, പഴ്‌സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം)
- കിരണ്‍ റിജിജു - യുവജനകാര്യവും കായികവും (സ്വതന്ത്രചുമതല) ന്യൂനപക്ഷ ക്ഷേമം)
- പ്രഹ്ലാദ് സിങ് പട്ടേല്‍ - സാംസ്‌കാരികം, വിനോദസഞ്ചാരം
- ആര്‍. കെ. സിങ് - ഊര്‍ജം, പാരമ്പര്യേതര ഊര്‍ജം, (സ്വതന്ത്രചുമതല), നൈപുണ്യ വികസനം, സംരംഭകത്വം)
- ഹര്‍ദീപ് സിങ് പുരി - വ്യോമയാനം, നഗരവികസനം (സ്വതന്ത്ര ചുമതല) , വാണിജ്യവും വ്യവസായവും
- മന്‍സുഖ് എല്‍. മാണ്ഡവ്യ - കപ്പല്‍ഗതാഗതം (സ്വതന്ത്ര ചുമതല), വളം, രാസവസ്തുക്കള്‍
സഹമന്ത്രിമാര്‍
- ഫഗന്‍സിങ് കുലസ്‌തെ - ഉരുക്ക്
- അശ്വിനി കുമാര്‍ ചൗബെ - ആരോഗ്യം, കുടുംബക്ഷേമം
- അര്‍ജുന്‍ റാം മേഘ്‌വാള്‍ - പാര്‍ലമെന്ററി കാര്യം, ഘനവ്യവസായങ്ങള്‍, പൊതുസംരംഭങ്ങള്‍
- ജനറല്‍ വി. കെ. സിങ് - റോഡ് ഗതാഗതം, ദേശീയ പാതകള്‍
- കൃഷന്‍ പാല്‍ ഗുജ്ജര്‍ - സാമൂഹികനീതിയും ശാക്തീകരണവും
- റാവുസാമഹബ് ധന്‍വെ - ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്ത്യകാരം
- ജി. കിഷന്‍ റെഡ്ഡി - ആഭ്യന്തരം
- പുരുഷോത്തം രുപാല - കൃഷി
- രാംദാസ് അഠാവ്‌ലെ - സാമൂഹികനീതിയും ശാക്തീകരണവും
- സാധ്വി നിരഞ്ജന്‍ ജ്യോതി - ഗ്രാമവികസനം
- ബാബുല്‍ സുപ്രിയോ - പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം
- സഞ്ജീവ് കുമാര്‍ ബല്യാന്‍ - മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ്
- സഞ്ജയ് ദോത്രെ - മാനവശേഷി വികസനം വാര്‍ത്താവിനിമയം , ഐടി, ഇലക്‌ട്രോണിക്‌സ്
- അനുരാഗ് ഠാക്കൂര്‍ - ധനകാര്യം, കമ്പനികാര്യം
- സുരേഷ് അംഗദി - റെയില്‍വേ
- നിത്യാനന്ദ് റായ് - ആഭ്യന്തരം
- രത്തന്‍ ലാല്‍ കട്ടാരിയ - ജലശക്തി, സാമൂഹികനീതിയും ശാക്തീകരണവും
- വി. മുരളീധരന്‍ - വിദേശകാര്യം, പാര്‍ലമെന്റികാര്യം
- രേണുക സിങ് ശാരുദ - ആദിവാസി ക്ഷേമം
- സോം പ്രകാശ് - വാണിജ്യവും വ്യവസായവും
- രാമേശ്വര്‍ തേലി - ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍
- പ്രതാപ് ചന്ദ്ര സാരംഗി - സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ്
- കൈലാഷ് ചൗധരി - കൃഷി
- ദേബശ്രീ ചൗധരി - വനിതാ- ശിശുക്ഷേമം
ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍
ഇതുവരെ 14 പേര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ ഇരുന്നിട്ടുണ്ട്. കൂടാതെ ഗുല്‍സാരിലാല്‍ നന്ദ രണ്ടുവട്ടം ആക്റ്റിംഗ് പ്രധാനമന്ത്രിയായിട്ടുണ്ട്.1.ജവഹര്‍ലാല്‍ നെഹ്‌റു (Jawaharlal Nehru) -1947 - 1964
2.ഗുല്‍സാരിലാല്‍ നന്ദ (Gulzarilal Nanda) -1964 (13 ദിവസം)
3.ലാല്‍ ബഹദൂര്‍ ശാസ്ത്രി (Lal Bahadur Shastri) -1964 - 1966
4.ഗുല്‍സാരിലാല്‍ നന്ദ (Gulzarilal Nanda) -1966 (13 ദിവസം)
5.ഇന്ദിരാ ഗാന്ധി (Indira Gandhi) -1966 - 1977
6.മൊറാര്‍ജി ദേശായി (Morarji Desai) -1977 -1979
7.ചരണ്‍ സിംഗ് (Charan Singh) -1979 - 1980
8.ഇന്ദിരാ ഗാന്ധി (Indira Gandhi) -1980 -1984
9.രാജീവ് ഗാന്ധി (Rajiv Gandhi) -1984 - 1989
10.വി. പി. സിംഗ് (V. P. Singh) -1989 - 1990
11.ചന്ദ്രശേഖര്‍ (Chandra Shekhar) -1990 - 1991
12.പി. വി. നരസിംഹ റാവു (P. V. Narasimha Rao) -1991 - 1996
13.അടല്‍ ബിഹാരി വാജ്‌പേയ് (Atal Bihari Vajpayee) -1996
14.എച്ച്. ഡി. ദേവെ ഗൗഡ (H.D. Deve Gowda) -1996 - 1997
15.ഐ. കെ. ഗുജ്‌റാള്‍ (I. K. Gujral) -1997 - 1998
16.അടല്‍ ബിഹാരി വാജ്‌പേയ് (Atal Bihari Vajpayee) -1998 - 2004
17.മന്‍മോഹന്‍ സിംഗ് (Manmohan Singh) -2004 - 2014
18.നരേന്ദ്ര മോഡി(Narendra Modi) -2014 -
No comments:
Post a Comment