Thursday, October 17, 2019

അമിതാഭ് ബച്ചന്‍ (Amitabh Bachchan)

ഇന്ത്യന്‍ സിനിമാ മേഖലയിലെ പരോമന്നത അംഗീകാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം 'ബിഗ് ബി' അമിതാഭ് ബച്ചന് (Amitabh Bachchan). സിനിമാ രംഗത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരമായാണ് അമിതാഭ് ബച്ചന്‍ വാഴ്ത്തപ്പെടുന്നത്. 1970കളില്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളായ സന്‍ജീര്‍, ദീവാര്‍, ഷോലെ തുടങ്ങിയവയിലെ പ്രകടനമാണ് ബച്ചനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നാലുതവണ ബച്ചന് ലഭിച്ചു. 1984ല്‍ പദ്മശ്രീ, 2001ല്‍ പദ്മ ഭൂഷണ്‍, 2015ല്‍ പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2007ല്‍ ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നൈറ്റ് ഓഫ് ദി ലീജിയന്‍ ഓഫ് ഓണര്‍ (Knight of the Legion of Honour) ബച്ചന് ലഭിച്ചു.
ഉത്തര്‍പ്രദേശിലെ അലഹബാദില്‍ 1942 ഒക്‌ടോബര്‍ 11നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. പിതാവ് പ്രശസ്ത ഹിന്ദി കവിയായിരുന്ന ഹരിവംശ്‌റായ് ബച്ചനും മാതാവ് സാമൂഹിക പ്രവര്‍ത്തകയായിരുന്ന തേജി ബച്ചനും.



No comments:

Post a Comment

5th Issue

Students India

Students India

6th Issue