ഹംസജനുസില്‍ പെട്ട ഒരു പക്ഷിയാണ് ചക്രവാകം അല്ലെങ്കില്‍ തങ്കത്താറാവ്, ബ്രാഹ്മിണി താറാവ്,(Chakravakam, Ruddy Shelduck, Brahmini Duck). ഇവ തെക്കേഏഷ്യ, മധ്യേഷ്യ, തെക്കന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്. ഓറഞ്ച് ബ്രൗണ്‍ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയില്‍ ഇവ താരതമ്യേന കുറവാണ്. മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോള്‍ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്. ഇവയില്‍ അധികവും തണുപ്പുകാലത്ത് തെക്കന്‍ ഏഷ്യയിലേക്ക് ചേക്കേറുന്നവയാണ്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ വടക്കേ ഇന്ത്യയില്‍ എത്തുന്ന ഇവ ഏപ്രില്‍ പകുതിയോടെ തിരിച്ചുപോകും. അപൂര്‍വമായേ തെക്കേ ഇന്ത്യയില്‍ എത്താറുള്ളൂ.
ശരീരത്തിലെ തൂവലുകള്‍ ഓറഞ്ച് -തവിട്ടു നിറമാണ്. നരച്ച തലയും, ചിറകിലുള്ള ലോഹ പച്ച നിറവും അതിനു മുമ്പിലെ വെള്ള നിറവും കണ്ണില്‍ പെടുന്നതാണ്. നന്നായി നീന്താനുള്ള കഴിവുണ്ട്. ആണും പെണ്ണും ഒരേപോലെ ഇരിക്കുമെങ്കിലും ആണിനു കഴുത്തിനു താഴെ കറുത്ത വളയം കാണുന്നു. പെണ്ണിനു പലപ്പോഴും മുഖത്ത് വെള്ളപാണ്ടും. എപ്പോഴും ഇണയുമായി കാണപ്പെടുന്ന ഈ പക്ഷികള്‍ ഗാഢപ്രണയത്തിന്റെ പ്രതീകമായി കാണപ്പെടുന്നു.
No comments:
Post a Comment