കൊറ്റി കുടുംബത്തിലെ ഏറ്റവും ഉയരമുള്ള ഇനമാണിവ. നീണ്ട കാലും, കഴുത്തും തടിച്ച് നീണ്ട കൊക്കുമുള്ള വലിയ പക്ഷികളാണ് കൊറ്റികള്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീനി ചുണ്ടന്‍ കൊറ്റി കാണപ്പെടുന്നു. ഇവയുടെ വലിയ കൊക്ക് ചുവപ്പ് നിറത്തിലാണുള്ളത്. തുടക്കഭാഗത്ത് കറുത്ത ഒരു ബാന്‍ഡുപോലുള്ള ഭാഗം ഉണ്ടാവും. അതിനു മുകളിലായി നെറ്റിയില്‍നിന്ന് തുടങ്ങുന്ന ഒരു മഞ്ഞ ഷീല്‍ഡും (ജീനി) കാണാം. ഇതാണ് ജീനി-ചുണ്ടന്‍ എന്ന പേരു വരാന്‍ കാരണം. കഴുത്ത് കറുത്ത നിറത്തിലാണ്.
കൊക്കും കഴുത്തും നീട്ടിപ്പിടിച്ചാണ് ജീനി-ചുണ്ടന്‍ കൊറ്റിയുടെ പറക്കല്‍. ഇവയുടെ ഈ പ്രത്യേകത മൂലം പക്ഷി നിരീക്ഷകര്‍ക്ക് ഇവയെ പറക്കലില്‍ തന്നെ തിരിച്ചറിയാം.
No comments:
Post a Comment