Thursday, October 17, 2019

വേലിത്തത്ത (Bee-eater)

ആഫ്രിക്കയിലും അറേബ്യന്‍ രാജ്യങ്ങളിലും ഏഷ്യയിലും കണ്ടു വരുന്ന ഒരു പക്ഷിയാണ് വേലിത്തത്ത (Bee-eater). നാലിനം വേലിത്തത്തകളെയാണ് കേരളത്തില്‍ കണ്ടുവരുന്നത്. അതില്‍ത്തന്നെ രണ്ടിനങ്ങളാണ് ഏറെ സാധാരണം. ചെറുപ്രാണികളും പാറ്റകളും തുമ്പികളും മറ്റുമാണ് ഭക്ഷണം.
▲ നാട്ടുവേലിത്തത്ത
മണ്ണാത്തിപ്പുള്ളിനോളം വലിപ്പം. പ്രധാനനിറം പച്ചയാണ്. തലയുടെ മുകള്‍ഭാഗത്ത് ചുവപ്പു കലര്‍ന്ന ഇളം തവിട്ടു നിറം. താടിയും തൊണ്ടയും നീല നിറം. കൊക്കില്‍ നിന്നും കണ്ണിലൂടെ കടന്നുപോവുന്നൊരു കറുത്ത വരയും മാറിന്നല്പം മുകളിലായി മറ്റൊരു കറുത്തവരയും കാണാം. വാലിനറ്റത്ത് മിക്കവാറും കാലങ്ങളില്‍ രണ്ടിഞ്ച് നീളം വരുന്ന രണ്ട് കമ്പിത്തൂവലുകള്‍ കാണാം. വര്‍ഷത്തില്‍ ഒരിക്കല്‍ ഈ തൂവലുകള്‍ കൊഴിഞ്ഞു പോവുകയും വീണ്ടും അല്പകാലത്തിനകം മുളച്ചു വരികയും ചെയ്യാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ഈ തൂവലുകള്‍ ഉണ്ടാവുകയില്ല.
▲ വലിയ വേലിത്തത്ത
നാട്ടുവേലിത്തത്തയുടെ ഏകദേശം ഒന്നര മടങ്ങ് വലിപ്പം. അരയ്ക്കു താഴെ വാലുള്‍പ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടുനിറം. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്തു മാത്രമേ കേരളത്തില്‍ ഈ പക്ഷിയെ കാണാറുള്ളൂ. ഏപ്രില്‍ മാസത്തോടെ ഇവ പ്രജനനാര്‍ത്ഥം വടക്കേ ഇന്ത്യയിലേക്കു പോകും. ഇവയ്ക്കു പുറമേ  ചെന്തലയന്‍ വേലിത്തത്ത (Chestnut-headed Bee-eater).
▲ കാട്ടുവേലിത്തത്ത (Blue Beareded Bee-eater)  എന്നീയിനങ്ങളെയും അപൂര്‍വമായി കണ്ടുവരാറുണ്ട്.

No comments:

Post a Comment

5th Issue

Students India

Students India

6th Issue