ഈ പക്ഷി വളരെ ഉയരത്തില്‍ പറക്കുന്ന പക്ഷികളില്‍ ഒന്നാണെന്നു കരുതുന്നു. മറ്റു പല ചേക്കേറുന്ന പക്ഷികളും കുറഞ്ഞ ഉയരത്തില്‍ പറക്കുമ്പോള്‍ കുറിത്തലയന്‍ വാത്ത വളരെ ഉയരത്തില്‍ പറക്കുന്നതിന്റെ രഹസ്യം ശാസ്ത്രജ്ഞര്‍ക്ക് പിടികിട്ടിയിട്ടില്ല. മറ്റുള്ള വാത്തകളേക്കാള്‍ വ്യത്യാസമുള്ള ഭാരവും അല്പം വിസ്താരമുള്ള ചിറകുകളും അവയെ ഉയരത്തില്‍ പറക്കാന്‍ സഹായിക്കുന്നുണ്ട്.
ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥകളില്‍ അവയ്ക്ക് ആഴത്തിലും ഫലവത്തായും ശ്വസിക്കാന്‍ പറ്റുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. മറ്റു വാത്തുകളേക്കാള്‍ കുറിത്തലയന്‍ വാത്തുകളുടെ രക്തത്തിലെ ഹീമോഗ്ലോബിനില്‍ കൂടുതല്‍ ഓക്‌സിജന്റെ സാന്നിധ്യമുണ്ട്. ഇവ കൃഷിയിടങ്ങളില്‍ നെല്ല്, ഗോതമ്പ്, ബാര്‍ലി എന്നിവ കഴിച്ചു ജീവിക്കും. തലയിന്മേലുള്ള കറുത്ത വര ഇവയെ മറ്റു ചാര വാത്തകളില്‍ നിന്നും വേര്‍തിരിക്കുന്നു. ഇവയ്ക്ക് ഈ ഗണത്തില്‍ പെട്ട മറ്റുള്ളവയെക്കാള്‍ മങ്ങിയ നിറമാണുള്ളത്. പ്രായപൂര്‍ത്തിയായ ഒരു പക്ഷിയ്ക്ക് 71-76 സെ.മീ നീളവും 1.87 മുതല്‍ 3.2 കി.ഗ്രാം വരെ തൂക്കവും കാണും. ടിബറ്റന്‍ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്.
No comments:
Post a Comment