എക്കാലത്തേയും ഏറ്റവും വലിയ വനിതാ സ്പ്രിന്റര്‍ എന്ന വിശേഷണത്തിനര്‍ഹയായ ജമൈക്കന്‍ ഹ്രസ്വദൂര ഓട്ടക്കാരിയാണ് ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ്. 100 മീറ്റര്‍ ഓട്ടത്തില്‍ ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ വ്യക്തിയാണ് ഷെല്ലി. 2008 ബെയ്ജിങ്ങ് ഒളിമ്പിക്‌സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടുമ്പോള്‍ ഷെല്ലിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായം. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും സ്വര്‍ണ നേട്ടം നിലനിര്‍ത്താന്‍ അവര്‍ക്കായി. 2017ല്‍ അത്‌ലറ്റിക്‌സില്‍ നിന്ന് മാറി നിന്ന ഷെല്ലി 2019 ല്‍ നടന്ന ദോഹ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് തിരിച്ചു വരവ് ഗംഭീരമാക്കിയത്.
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ നാല് വട്ടം സ്വര്‍ണമെഡല്‍ നേടുന്ന (2009, 2013, 2015, 2019) ആദ്യ സ്പ്രിന്ററും 'പോക്കറ്റ് റോക്കറ്റ് എന്ന് വിളിക്കപ്പെടുന്ന ഷെല്ലി തന്നെ'. ഇക്കാര്യത്തില്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനെയും ഷെല്ലി മറികടന്നു. ജൈമൈക്കയിലെ കിങ്സ്റ്റണ്‍ പട്ടണത്തില്‍ ജനിച്ചു.
No comments:
Post a Comment