ഏഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന പിറ്റിഡേ കുടുംബത്തില്‍പെട്ട പക്ഷി. പാസെറൈന്‍ (കാലുകള്‍ക്ക് മരക്കൊമ്പുകളില്‍ ചേക്കേറാന്‍ പാകത്തില്‍ രൂപമുള്ള പക്ഷികള്‍) പക്ഷികുലത്തില്‍പ്പെട്ടതാണ്. 'പിറ്റ' എന്ന വാക്ക് ഉത്ഭവിച്ചത് തെലുങ്ക് ഭാഷയില്‍ നിന്നാണ്. ചെറുപക്ഷികളെയെല്ലാം ആന്ധ്രയില്‍ പിറ്റ എന്നാണ് പറയുന്നത്.
പൊക്കം കുറഞ്ഞ ദൃഢകായരായ ഇടത്തരം പക്ഷിയാണിത്. നീണ്ട കാലുകളും ചെറിയവാലും തടിച്ചുകുറുതായ ചുണ്ടുകളും പിറ്റയുടെ പൊതുവായ ശാരീരിക സവിശേഷതകളാണ്. ഇവയില്‍ അധികം ഇനങ്ങള്‍ക്കും കടുത്ത വര്‍ണ്ണമാണ് കണ്ടുവരുന്നത്.
പാറകള്‍ നിറഞ്ഞ ചതുപ്പുപ്രദേശങ്ങളോടു ചേര്‍ന്ന വനമേഖലയിലാണ് പിറ്റകളെ കണ്ടുവരുന്നത്. ചാടിച്ചാടി നടക്കുന്ന ഈ പക്ഷി നിലത്താണ് പൊതുവേ ഇരതേടാറുള്ളത്. ഇവ മിശ്രഭോജികളാണ്. ചില ഇനം പിറ്റകള്‍ ദേശാടനപക്ഷികളാണ്.
പരിസ്ഥിതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, വനനശീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഈ പക്ഷികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
No comments:
Post a Comment