
ഒരിനം കടല്‍ പക്ഷി. തെക്കന്‍ മധ്യ അമേരിക്കന്‍ ഭൂവിഭാഗങ്ങളുടെ കടല്‍മേഖലകളിലാണ് പ്രധാനമായും ഇവ കണ്ടുവരുന്നത്. നീല നിറത്തിലുള്ള കാല്‍പാദങ്ങളാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത. നീണ്ടു കൂര്‍ത്ത കൊക്ക് മറ്റൊരു പ്രത്യേകത. മീനുകളാണ് പ്രധാനമായും ഇവയുടെ ഭക്ഷണം. കൂട്ടമായിട്ടാണ് സാധാരണ ഇവ ഇര തേടുക. ഭക്ഷണ ക്ഷാമം അനുഭവപ്പെടുന്ന പ്രത്യേക സാഹചര്യങ്ങളില്‍ കൂടപ്പിറപ്പുകളെ കൊന്നു ഭക്ഷിക്കാനും മടിക്കാത്ത പക്ഷികളാണിവ. 'വിഡ്ഢി', 'കോമാളി' എന്നൊക്കെ അര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കായ ആീയീ യില്‍നിന്നാണ് ഇവയുടെ പേരിന്റെ ഉത്ഭവം.
No comments:
Post a Comment