തെക്കുകിഴക്കേ ഏഷ്യന്‍ ഭൂവിഭാഗങ്ങളിലെല്ലാം കാണപ്പെടുന്ന ഒരു പക്ഷിയാണ് വൈറ്റ്-ക്രെസ്റ്റഡ് ലാഫിങ്ത്രഷ്. തലയ്ക്കു മുകളില്‍ കിരീടം പോലെ കാണപ്പെടുന്ന വെളുത്ത തൂവലുകള്‍ ആണ് ഇവയുടെ പേരിന് കാരണം. 6 മുതല്‍ 12 വരെ പക്ഷികളടങ്ങുന്ന കൂട്ടമായിട്ടാണ് ഇവയെ സാധാരണ കാണപ്പെടുക. ഇവ കൂട്ടമായി ചിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പൊട്ടിച്ചിരി പോലുള്ള ശബ്ദ കോലാഹലങ്ങളെ അധികരിച്ചാണ് ഇവയ്ക്ക് പേര് ലഭിച്ചിരിക്കുന്നത്.
വണ്ടുകള്‍, ചിലന്തികള്‍, ഒച്ചുകള്‍, ഈച്ചകള്‍ തുടങ്ങിയവയെയൊക്കെ ഭക്ഷണമാക്കും. കൂടാതെ പഴങ്ങള്‍, വിത്തുകള്‍, തേന്‍ മുതലായവയും ഇവ ഭക്ഷിക്കും.
Issue 6
Monday, August 29, 2022
വൈറ്റ്-ക്രെസ്റ്റഡ് ലാഫിങ്ത്രഷ് (white crested laughing thrush)
Subscribe to:
Post Comments (Atom)
No comments:
Post a Comment