ഏഷ്യ, യൂറോപ്പ്, ആസ്‌ത്രേലിയ, ന്യൂസിലന്റ്, വടക്കെ അമേരിക്ക, തെക്കേ ആഫ്രിക്ക മുതലായ ഇടങ്ങളിലെല്ലാം കാണപ്പെടുന്ന ഒരിനം പക്ഷി. ഇവയില്‍ തദ്ദേശവാസികളായവയും ദേശാടനം നടത്തുന്നവയും ഉണ്ട്. ദേശാടനത്തിനിടയില്‍ മണിക്കൂറില്‍ 60-80 കി.മീ വേഗത കൈവരിക്കുന്ന ഇവ 1000-1500 കിമീ ദൂരവും പിന്നിടും.
തിളങ്ങുന്ന കറുപ്പു നിറമാണ് ഇവയ്ക്ക്. കാലുകള്‍ പിങ്കു നിറം. കൊക്കുകള്‍ തണുപ്പു കാലത്ത് കറുത്ത നിറമാണെങ്കില്‍ വേനല്‍ക്കാലത്ത് മഞ്ഞ നിറമാവും. കനം കുറഞ്ഞ, അറ്റം കൂര്‍ത്ത കോണിക്കല്‍ ആകൃതിയുള്ളതാണ് ഇവയുടെ കൊക്ക്. ഇളം നീല നിറത്തിലോ വെള്ള നിറത്തിലോ ആണ് മുട്ടകള്‍.
പ്രാണികളും, വിത്തുകളും പഴങ്ങളും മറ്റും ആഹാരമാക്കുന്ന ഇവ മിശ്രഭുക്കുകളാണ്.
Issue 6
Monday, August 29, 2022
കാളിക്കിളി (Common Starling-European Starling)
Subscribe to:
Post Comments (Atom)
No comments:
Post a Comment