Monday, August 29, 2022

നാട്ടുമരംകൊത്തി (Black-rumped Flameback)

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മരംകൊത്തി പക്ഷി വര്‍ഗ്ഗമാണ് നാട്ടുമരംകൊത്തി.
പച്ചകലര്‍ന്ന മഞ്ഞ നിരമാണിവയ്ക്ക്. വാലിന്റെ അഗ്രത്തെ തൂവലുകള്‍ കറുപ്പുനിറമാണ്. ആണ്‍ പക്ഷിയുടെ ശിഖ ചുവപ്പും പെണ്‍പക്ഷിയുടേത് കറുപ്പും ചുവപ്പും കലര്‍ന്നതുമാണ്. ജോടിയായിട്ടാണ് ഇവ സാധാരണ ഇരതേടാനിറങ്ങുക. കൂര്‍ത്ത കൊക്കാണ് ഇവയ്ക്ക്. ഒന്നിനുപുറകെ ഒന്നായി ഉയര്‍ന്നും താഴ്‌നുമായിട്ടുള്ള ഇവയുടെ പറക്കല്‍ ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്ക് പുറമേ പല ഏഷ്യന്‍ രാജ്യങ്ങളിലും ഇവയെ കാണാം.


No comments:

Post a Comment

5th Issue

Students India

Students India

6th Issue