ആഫ്രിക്കയിലും അറേബ്യന്‍ രാജ്യങ്ങളിലും ഏഷ്യയിലും കണ്ടു വരുന്ന ഒരു പക്ഷിയാണ്. നാലിനം വേലിത്തത്തകളെയാണ് കേരളത്തില്‍ കണ്ടുവരുന്നത്. അതില്‍ത്തന്നെ രണ്ടിനങ്ങളാണ് ഏറെ സാധാരണം. തേനീച്ചകളും ചെറു പ്രാണികളും പാറ്റകളും തുമ്പികളും മറ്റുമാണ് ഭക്ഷണം.
പ്രധാന നിറം പച്ചയാണ്. തലയുടെ മുകള്‍ഭാഗത്ത് ചുവപ്പു കലര്‍ന്ന ഇളം തവിട്ടു നിറം. താടിയും തൊണ്ടയും നീല നിറം. കൊക്കില്‍ നിന്നും കണ്ണിലൂടെ കടന്നു പോവുന്നൊരു കറുത്ത വരയും മാറിന്നല്പം മുകളിലായി മറ്റൊരു കറുത്ത വരയും കാണാം. വാലിനറ്റത്ത് മിക്കവാറും കാലങ്ങളില്‍ രണ്ടിഞ്ച് നീളം വരുന്ന രണ്ട് കമ്പിത്തൂവലുകള്‍ കാണാം.
Issue 6
Monday, August 29, 2022
വേലിത്തത്ത (Bee-eater)
Subscribe to:
Post Comments (Atom)
No comments:
Post a Comment