Monday, August 29, 2022

ഗ്രേറ്റ് ബ്ലൂ ഹെറോണ്‍ (Great blue Heron)

ഹെറോണ്‍ കുടുംബത്തിലെ അംഗമായ ഒരു വലിയ പക്ഷി. പ്രധാനമായും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.  
ചാര നിറവും ഇളം നീല നിറവും കലര്‍ന്ന തൂവലുകളാണിവയ്ക്ക്. കണ്ണിന് മുകളില്‍ കറുത്ത നിറം കാണാം. സാധാരണ സമയങ്ങളില്‍ ഇവയുടെ കൊക്ക് ഇളം മഞ്ഞ നിറമാണ്. പ്രജനന കാലത്ത് ഇത് ഓറഞ്ച് നിറമായി മാറുമത്രേ!
ജലാശയങ്ങളോട് ചേര്‍ന്ന മരങ്ങളിലും മറ്റുമാണ് ഇവയുടെ വാസം. സാധാരണയായി ചെറു മീനുകളാണ് ഭക്ഷണം. എങ്കിലും കൊഞ്ച്, ഞണ്ട്, ഷഡ്പദങ്ങള്‍, എലികള്‍ മുതലാവയെയൊക്കെ ഭക്ഷണമാക്കാനും മടിക്കാറില്ല.


No comments:

Post a Comment

5th Issue

Students India

Students India

6th Issue