Monday, August 29, 2022

റെഡ് ബെല്ലീഡ് വുഡ്‌പെക്കര്‍ (Red-bellied Woodpecker)

ഒരിനം മരംകൊത്തി. ഉദരഭാഗത്ത് ഏതാനും ചുവപ്പുരോമങ്ങളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. എന്നാല്‍ പ്രകടമായ ചുവപ്പുനിറമുള്ളത് ശിരസ്സിലും പിന്‍കഴുത്തിലുമാണ്. കറുത്ത ചുണ്ടുകളും ഇരുണ്ട കണ്ണുകളുമാണിവയ്ക്ക്. കാലുകള്‍ക്ക് ചാരനിറം. ചിറകുകളും വാലും വെളുത്ത പുള്ളികളും വരകളും ചാരക്കറുപ്പും നിറഞ്ഞിരിക്കും. ചുണ്ടിനുതാഴെ മുതല്‍ ഉദരഭാഗമൊട്ടാകെ മങ്ങിയ വെള്ളനിറമാണ്. ആണ്‍കിളികള്‍ക്ക് ചുണ്ടുമുതല്‍ പിന്‍കഴുത്തുവരെയാണ് ചുവപ്പെങ്കില്‍ പെണ്‍കിളിക്ക് ചുണ്ടിനു തൊട്ടുമുകളിലും പിന്‍കഴുത്തിലും മാത്രമേ ചുവപ്പുനിറമുള്ളൂ. ഉദരഭാഗത്തെ ചുവപ്പുരോമങ്ങള്‍ പെണ്‍കിളികളില്‍ താരതമ്യേന കുറവായിരിക്കും.  
മിശ്രഭുക്കുകളാണ് റെഡ് ബെല്ലീഡ് മരംകൊത്തികള്‍. മരങ്ങളില്‍ കഴിയുന്ന ചെറുജീവികളും പ്രാണികളുമാണ് പ്രധാനഭക്ഷണം.


No comments:

Post a Comment

5th Issue

Students India

Students India

6th Issue