അരയന്നക്കൊക്കുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കാണാറുള്ള ഇനമാണ് വലിയ അരയന്നക്കൊക്ക് അഥവാ നീര്‍നാര. ആഫ്രിക്ക, ഇന്ത്യയുടേയും പാകിസ്താന്റേയും തീരങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇവയെ കാണാന്‍ സാധിക്കും. നൂറിലധികം വരുന്ന കൂട്ടമായി ദേശാടനം ചെയ്യുന്ന ഇവ ഒരു രാത്രി കൊണ്ട് അറുനൂറില്‍പ്പരം കിലോമീറ്ററുകള്‍ പറക്കാറുണ്ട്.
നീളമേറിയ കാലുകള്‍ കൊണ്ട് ചെളിയും മണ്ണും ഇളക്കി മറിച്ച് വെള്ളത്തിനടിയിലെ കൊഞ്ച്, ഞണ്ട്, ചെറു മീനുകള്‍, നീലയും പച്ചയും ആല്‍ഗകള്‍, നത്തക്കക്ക, കല്ലുമ്മേക്കായ, ജലപ്രാണികള്‍ തുടങ്ങിയവയെല്ലാം ഇവ ആഹാരമാക്കുന്നു.
തൂവലുകള്‍ പിങ്ക് കലര്‍ന്ന വെളുപ്പാണ്. ചിറകുകളിലെ തൂവലുകള്‍ കടും പിങ്കോ ചുവപ്പോ ആയിരിക്കും. ചിറകറ്റത്തെ തൂവലുകള്‍ കറുപ്പു നിറത്തിലാണ് കാണപ്പെടുക. പിങ്കുനിറത്തിലുള്ള കൊക്കിന്റെ അഗ്രഭാഗത്തും കറുപ്പു നിറം കാണാം. കാലുകള്‍ പൂര്‍ണ്ണമായി പിങ്ക് നിറമുള്ളതാണ്.
No comments:
Post a Comment