Monday, August 29, 2022

കാറ്റില്‍ ഈഗ്രറ്റ് (Cattle Egret)

ഹെറോണുകളുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പക്ഷി. ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലും മറ്റും കൂടുതലായി കണ്ടുവരുന്നു. സാധാരണയായി കന്നുകാലികളോടൊപ്പമാണ് ഇവയെ കാണാന്‍ കഴിയുന്നത്. മൃഗങ്ങളുടെ പരിസരങ്ങളിലെ പുല്ലുകളിലും തറയിലും കാണപ്പെടുന്ന കീടങ്ങളെ ഭക്ഷിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്.
പ്രജനനകാലത്ത് ഇവയുടെ തല, നെഞ്ച്, മുതുക് എന്നിവയ്ക്ക് ഇളം മഞ്ഞ നിറമാണ്. അല്ലാത്തപ്പോള്‍ വര്‍ഷം മുഴുവനും വെളളനിറമാണ്. കാലുകള്‍ക്കും ചുണ്ടുകള്‍ക്കും മഞ്ഞനിറമാണ്. എന്നാല്‍ പ്രജനനകാലത്ത് ഇത് പിങ്ക് നിറമാകുന്നു.


No comments:

Post a Comment

5th Issue

Students India

Students India

6th Issue