കേരളത്തില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷി. പാണക്കുരുവി, തുന്നല്‍ക്കാരന്‍ പക്ഷി എന്നിങ്ങനെയും പേരുകളുണ്ട്. അടയ്ക്കാപ്പക്ഷി എന്നും വിളിപ്പേരുണ്ട്. തെക്കേ ഏഷ്യന്‍ പ്രദേശങ്ങളിലും ഇവ സാധാരണമായി കണ്ടുവരുന്നു. വാലും പൊക്കിപിടിച്ചുകൊണ്ട് ചെടികളിലും വേലികളിലും ഇവ ചാടികളിച്ചുകൊണ്ടിരിക്കും.
ഇലകള്‍ കൂട്ടിത്തുന്നി ഒരു ഉറയുടെ രൂപത്തില്‍ നിര്‍മിക്കുന്ന ഇവയുടെ കൂട് വിശേഷ കാഴ്ചയാണ്. പരുത്തിയും ചിലന്തിവലയും മറ്റും കൂട്ടിച്ചേര്‍ത്താണ് കൂട് നിര്‍മാണം. കൂടുകെട്ടാന്‍ വലിപ്പമുള്ള ഇലകള്‍ കിട്ടിയാല്‍ പക്ഷി ആദ്യം ഇലയുടെ രണ്ടു വക്കുകളില്‍ കൊക്കുകൊണ്ട് കുറെ തുളകള്‍ ഉണ്ടാക്കും. പിന്നീട് ചെറിയ കഷണം പരുത്തി കൊണ്ടുവന്ന് തുളയില്‍ക്കൂടി കടത്തിവലിച്ച് രണ്ടു തുളകളെ അടുപ്പിച്ചു കൂട്ടിയിണക്കി ഇല സഞ്ചിയുടെ ആകൃതിയിലാക്കും.
No comments:
Post a Comment