കൊക്ക് ഇനത്തില്‍പെട്ട വളരെ പ്രത്യേകതകളുള്ള ഈ പക്ഷി, ആഫ്രിക്കന്‍ ക്രെയ്ന്‍ എന്നും സൗത്ത് ആഫ്രിക്കന്‍ ക്രെയ്ന്‍ എന്നും മറ്റുമുള്ള പല പേരുകളില്‍ അറിയപ്പെടുന്നു. കിഴക്കന്‍ തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയുടെ ദേശീയ പക്ഷിയുമാണിത്. ചെടികളും ധാന്യങ്ങളും, വിത്തുകളും ഒക്കെ ആഹാരമാക്കും ഇവ. കൂടാതെ ചെറുപ്രാണികളെയും, പാമ്പുകളെയും, തവളകളെയും ചെറു മത്സ്യങ്ങളെയും മറ്റും ഭക്ഷിക്കും.
വൃത്താകൃതിയിലുള്ള കൂടുകള്‍ നിര്‍മ്മിക്കുന്ന ഇവയുടെ മുട്ടകള്‍ 31 ദിവസം കൊണ്ട് വിരിയുന്നു. ആണ്‍ പക്ഷിയും പെണ്‍ പക്ഷിയും അടയിരിക്കുന്നു. ആവാസ സ്ഥാനങ്ങളുടെ നാശം നിമിത്തം ഈ പക്ഷികള്‍ ഇന്ന് വംശനാശഭീഷണിയിലാണ്.
No comments:
Post a Comment