ചക്കിപ്പരുന്തിനോളം വലിപ്പമുള്ള പക്ഷിയാണ് തോട്ടിക്കഴുകന്‍. ഈജിപ്തിലും മുന്‍കാലങ്ങളില്‍ ഇവയെ പൂജിച്ചിരുന്നു. തോട്ടിക്കഴുകന് 'ഈജിപ്ത് രാജാവിന്റെ കോഴി' എന്നര്‍ഥം വരുന്ന 'ഫറവോയുടെ കോഴി' (Pharoah's Chicken) എന്നും പേരുണ്ട്. തോട്ടികഴുകന്‍ സസ്തിനികളുടെ മലം ( മനുഷ്യന്റെ ഉള്‍പ്പടെ ) ഭക്ഷിക്കാറുണ്ട്. അതിനാല്‍ ഇവ നല്ലൊരു ശുചീകരണകാരിയാണ്; ഇക്കാരണത്താലാകാം ഇവയ്ക്ക് തോട്ടിക്കഴുകന്‍ എന്ന പേരു ലഭിച്ചത്.
തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ തോട്ടിക്കഴുകനെ ഒരു പുണ്യ പക്ഷിയായി കരുതി ആരാധിക്കുന്നതായി പറയപ്പെടുന്നു.
No comments:
Post a Comment