കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പന്‍. ഹുപ്പു എന്നും വിളിക്കുന്നു. പ്രാദേശികമായി പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്. ഇവ സൃഷ്ടിക്കുന്ന ശബ്ദത്തില്‍ നിന്നുമാണ് മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് വന്നിട്ടുള്ളത്. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി ഇവയെ കണ്ടുവരുന്നു. ലോകത്തെമ്പാടുമായി ഒന്‍പത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികള്‍ നിറത്തിലും വലിപ്പത്തിലും ഉള്ള ഏറ്റക്കുറച്ചിലിനാല്‍ വ്യത്യസ്തമായിരിക്കുന്നു. ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണിത്.
No comments:
Post a Comment