Sunday, June 5, 2022

ആണ്‍ ബാള്‍ട്ടിമോര്‍ ഓറിയോള്‍ (Male Baltimore oriole)

17-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഒരു പ്രവിശ്യയുടെ അധികാരിയായിരുന്ന ബാള്‍ട്ടിമോര്‍ പ്രഭുവിന്റെ പേരാണ് ഈ പക്ഷഷിക്ക് നല്‍കിയിരിക്കുന്നത്. ബാള്‍ട്ടിമോര്‍ പ്രഭുവിന്റെ രാജമുദ്രയിലെ നിറങ്ങളോട് സാദൃശ്യമുള്ള നിറങ്ങളാണത്രേ ഈ ഇനത്തിലെ ആണ്‍ പക്ഷികളുടേതും. ഇവിടെ മുഖചിത്രത്തില്‍ കാണുന്നതും ആണ്‍  ബാള്‍ട്ടിമോര്‍ ഓറിയോള്‍ ആണ്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. 

അമേരിക്കയിലെ ഒരു സംസ്ഥാനമായ മേരിലാന്‍ഡന്റെ ഔദ്യോഗിക പക്ഷി ബാള്‍ട്ടിമോര്‍ ഓറിയോള്‍ ആണ്.  പ്രശസ്ത അമേരിക്കന്‍ ബേസ് ബോള്‍ ടീമായ ബാള്‍ട്ടിമോര്‍ ഓറിയോള്‍സിന്റെ പേര് സ്വീകരിച്ചിരിക്കുന്നതും ഈ പക്ഷിയുടെ പേരില്‍നിന്നാണ്. അവരുടെ ഭാഗ്യമുദ്രയും ഈ പക്ഷി തന്നെ.


No comments:

Post a Comment

5th Issue

Students India

Students India

6th Issue