Sunday, June 5, 2022

ഗ്രീന്‍ ജയ് (Green Jay)

മധ്യ അമേരിക്കന്‍ ഭൂവിഭാഗങ്ങളില്‍ സാധാരണയായി കാണപ്പെടുന്നു. നിറവൈവിധ്യമാണ് ഇവയുടെ പ്രധാന പ്രത്യേകത. നീലയും വെള്ളയും കലര്‍ന്ന തല, കറുത്ത കൊക്ക്, പച്ചനിറത്തില്‍ ചിറകുകള്‍, കടും നീലയും പച്ചയും ഇടകലര്‍ന്ന വാല്, കണ്ണുകള്‍ക്കു ചുറ്റുമുള്ള മഞ്ഞ വളയം തുടങ്ങിയവയെല്ലാം ചേര്‍ന്ന് ആകര്‍ഷകമാണ് ഈ പക്ഷി. മുള്ളുകള്‍ നിറഞ്ഞ കുറ്റിച്ചെടികളിലൊക്കെയാണ് കൂട് വയ്ക്കുന്നത്. വൃക്ഷങ്ങളുടെ പുറംതൊലിയില്‍നിന്നും പുഴുക്കളെയും മറ്റും ചെറു കമ്പുകളുപയോഗിച്ച് പിടിച്ചെടുക്കുന്ന ഇവയുടെ വിരുത് ശ്രദ്ധേയമാണ്.


No comments:

Post a Comment

5th Issue

Students India

Students India

6th Issue