Friday, January 3, 2020

കടല്‍ക്കാക്ക (Seagull)

ലാറിഡേ കുടുംബത്തിലെ ലാറി ഉപനിരയിലെ കടല്‍പ്പക്ഷിയാണ് കടല്‍ക്കാക്ക അഥവാ കടല്‍ക്കൊക്ക്. അവ ആളുകളുമായി ഏറ്റവും അടുത്ത ബന്ധം
പുലര്‍ത്തുന്നവയാണ്. മത്സ്യമാണ് പ്രധാന ഭക്ഷണം. ഇരയെ കണ്ടാല്‍ വെള്ളത്തിനു മുകളിലൂടെ കുറച്ചു ദൂരം പറന്ന്, വെള്ളത്തില്‍ ഊളി
യിട്ട് ഇരയെ പിടിക്കുന്നു. ചെളിയില്‍ നിന്ന് ജലത്തിലെ അകശേരുകികളെ പിടിക്കുന്നു. പറക്കുന്ന പ്രാണികളെയും പിടിക്കാറുണ്ട്. 
ഓക്ക് പക്ഷികളും സ്‌കിമ്മേഴ്‌സുമായി വിദൂരമായും വേഡര്‍ പക്ഷികളുമായി കൂടുതല്‍ വിദൂരമായും ബന്ധപ്പെട്ടിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ലാറസ് ജീനസിലാണ് കടല്‍ക്കാക്കകളുടെ മിക്ക സ്പീഷീസുകളും സ്ഥാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ ക്രമീകരണം ഇപ്പോള്‍ പോളിഫൈലെറ്റിക് ആയി കണക്കാക്കപ്പെടുന്നു, ഇത് പല ജീനസുകളുടേയും പുനരുത്ഥാനത്തിലേക്ക് നയിച്ചു.

No comments:

Post a Comment

5th Issue

Students India

Students India

6th Issue